താൾ:CiXIV68.pdf/901

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

രജ്ജു — രണ്ടു 879 രണ്ടു — രത്നം

രജ്ജൂ raǰǰu S. (സ്രജ). A rope, cord ര. സൎപ്പ
ധീപോലേ Bhg.

രഞ്ചകം rańǰaɤam T. So. (H. രഞ്ജക priming
powder). A powder-horn V1.

രഞ്ജനം rańǰanam S. 1. Colouring, dyeing.
2. conciliating, delighting.

രഞ്ജന = prec. 2. union, attachment. ജനര.
popularity. സ്വഭാവര. V2. sympathy. ഗു
ണങ്ങൾ പ്രജകൾക്കു തന്നോടു ര. ഉണ്ടാക്കി
വെക്കേണം Bhg.

denV. രഞ്ജിക്ക 1. to adhere. 2. to attach one-
self, to be attached പ്രജകൾ അവനോ
ടു ര’ ച്ചില്ല Brhmd. ര’പ്പു ലോകം തങ്കൽ Bhr.

VN. രഞ്ജിപ്പു union, reconciliation.

CV. രഞ്ജിപ്പിക്ക 1. to attach, join പലകൾ (sic)
ചമച്ചു നന്നായി ര’ച്ചുണ്ടാക്കേണം ജ്ഞാനമാ
യുളേളാർ ഓടം VCh. പ്രജകളെ ര’ച്ചു Brhmd.
മ്ലേഛ്ശരേ ര’ച്ചു Mud. gained over. ജനത്തെ
തങ്കലേ ര’ച്ചു Bhr. made himself popular.
2. to reconcile ഭിന്നരായ മന്ത്രികൾ ഉണ്ടാ
കിലോ ര’ച്ചരുളേണം VCh.

രട്ടു raṭṭu̥ 5. Coarse, thick cloth (& ഇരട്ടുകൾ
po. double-threaded sack-cloth), ര. കൊണ്ട്
ഒരു വിധം മാറാപ്പു Nal.

രണം raṇam S. (delight, noise). Battle, ര. ത
രിക Bhg. deign to fight with me! രണമുഖ
ത്തു ധൂളിക്ക Tantr. battle-field. കൊന്നാൻ ര
ണാങ്കണേ Bhg. രണാജിരേ, രണാന്തേ AR.

രണശിരസി AR. മഹാരണേ Mud. (Loc.) ര
ണക്ഷോണി Brhmd.

രണരണകം S. regret.

രണിതം S. (part. pass. of രൺ) sound രണി
തധനുരൊച്ച ChVr.

രണോത്സവം marvellous combat ര. കണ്ടു തെ
ളിഞ്ഞു KR. (Gods). പാണ്ഡവന്മാരും കുരുവീ
രരും തുടങ്ങി ര Bhr.

രണ്ടു raṇḍu̥ (T. ഇരണ്ടു, C. എരഡു Te. രെണ്ടു
fr. ഇരു q. v.). Two ര. വാക്കില്ലെനിക്കു Nal.
അവർ പറഞ്ഞ വാക്കു ൨ പ്രകാരമായി TR. did
not agree. പറഞ്ഞാൽ ഇല്ല ര. Bhr. no equi-
vocation. രണ്ടില്ലതിന്നു AR. no word to be lost
about it. രണ്ടില്ലാതൊന്നാം Bhr. unique, sole.

ര. എന്നു ഭാവിച്ചിരിക്കേണ്ട ChVr. we will be
a united family. ഇക്കാൎയ്യം രണ്ടാൽ ഒന്നു തിരി
യുന്നതിന്റെ ഇടെക്കു TR. till the matter be
decided one way or the other. രണ്ടെന്നാലും
ചൊന്നാൽ ആയ്തു തീൎക്കാം CrArj. (i. e. എന്നാൽ
സാദ്ധ്യമോ അസാദ്ധ്യമോ എന്നു വിചാരിയാ
തേ) tell briefly. രണ്ടിങ്കലും Mud. രണ്ടേരണ്ടു
only 2.

രണ്ടാക 1. to be divided, disunited. സത്യം മ
യോക്തം മറിച്ചു ര’യ്‌വരാ AR. I shall keep
my oath. 2. to bo doubled ശക്തിയും ഒ
ന്നിന്നു ര’ ായി ചമഞ്ഞിതിരിവൎക്കും KR.

രണ്ടാക്ക to bisect, disunite.

രണ്ടാം second. ര. തരം 2nd sort. ര. പണി
doing over again (prov.) ര. ചോറു 2nd
course of rice. ര. മുഹൂൎത്തം a matrimonial
ceremony of Brahmans.

രണ്ടാമതു 2ndly, again കയറി ര’തും VetC. —

രണ്ടാമത്തേ secondary, the second, ര’ത്തേ
തു. — രണ്ടാമൻ an assistant.

രണ്ടായിരം Bhg. 2000 = ൟരായിരം.

രണ്ടിക്ക 1. to be divided, disagree. 2. (loc.)
= ഇരട്ടിക്ക.

രണ്ടുതറ N. pr. a district near Talacheri TR.

രണ്ടുനേരം twice a day.

രണ്ടുപക്ഷം two parties or opinions; doubt-
[ful.

രണ്ടുംകെട്ട neither good nor bad. ര. നേരം
twilight. — രണ്ടുംകെട്ടവൻ a vagabond.

രണ്ടെക്കുരണ്ടുകണ്ടം പോക്കി TP. cut him just
into 2 pieces.

രണ്ടൊന്നു doing 2 things at the same time.

രതം raδam S. (part. pass. of രം). Delighting
in, intent on സംസാരലീലാരതർ Bhg.

രതി S. 1. pleasure ആത്മാവിങ്കലേ രതി VilvP.
സ്വധൎമ്മത്തിൽ സദ്രതി ഉണ്ടു KR. ഒന്നിലും
ര. കൂടാതേ dejected. 2. Kāma’s wife കാ
മന്റെ വല്ലഭ രതി Bhr., രതിപതി Kāma.
3. coition രതിക്രീഡ SiPu. രതിക്രീഡയാ
മരുവും Bhg. നിത്യരതിശീലേന രാജയക്ഷ്മാ
വു പിടിച്ചു Bhg.

രത്നം ratnam S. (property). 1. A jewel, gem.
രത്നങ്ങൾ ധരിക്കുന്നോൎക്കു വിഷഭയം വരാ GP.

"https://ml.wikisource.org/w/index.php?title=താൾ:CiXIV68.pdf/901&oldid=185047" എന്ന താളിൽനിന്ന് ശേഖരിച്ചത്