താൾ:CiXIV68.pdf/889

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

മോതിര — മോന്ത 867 മോന്തി — മോഹം

മുദ്രമോ’ങ്ങളും VCh. കൈ — Si Pu. മോ. ഇടുക.
2. a collet, for high caste children മോ. & മുരൾ
വെച്ചമോ. (girls), പാലക്കാമോ. (girls & boys),
പുലിയൻമോ. 683 or പുലിയാമോ. (boys). മോ.
കഴുത്തിൽ കെട്ടുക V1.

മോതിരക്കണ്ണി 1. toe’s link or knuckle. 2. a
small noose. 3. Hugonia mystax.

മോതിരക്കൂട്ടം V1. a necklace of jewels.

മോതിരക്കൈ a gentleman’s hand മോ. കൊ
ണ്ടു ചൊട്ടു കൊള്ളേണം prov.

മോതിരവള്ളി Artabotrys odorata.

മോതിരവിരൽ the ring-finger.

മോതുക mōδuɤa 5. To dash against.

മോത Tu. No. a surge, rising of waves (smaller
than തിര & larger than ഓളം; ഒളം മോ
തുകയില്ല). മോതവീഴുക No. to ship a sea;
fig. കോപത്തിന്റെ മോതെക്കു ഞാൻ ചെ
ന്നതു at the height of his anger.

മോത്തു = മുഖത്തു TP.

മോദം mōďm S. (മുദ്). Joy, delight മോദസാ
ഗരത്തിൽ മുങ്ങി KR. മോദവും ഖേദവും. മോദേ
ന (ബദ്ധ — AR.), മോദാൽ S. joyfully = മുദാ.
മോദകം S. (delighting) sweetmeat മോദക
പൂവാദി ഭോജ്യദാനങ്ങൾ Nal.

മോദകരം S. delightful മോദകര സ്തോത്രം VilvP.

denV. മോദിക്ക S. to rejoice മോദിച്ചു ചെന്ന
വൻ Mud.

part. pass. മോദിതന്മാരായി CG. = മുദിതർ.

CV. മോദിപ്പിക്ക S. v. a. to delight ഋഷികളെ
മോ’ച്ചു KU. ദ്രവ്യങ്ങളാലേ Bhg. അകതളിർ
ജന്മികൾക്കു കളികളാൽ Bhr.

മോൻ vu. = മകൻ; What is പൊന്നില്ലാതഛൻ
മോനഛ്ശൻ prov.?

മോന്ത mōnda 1. (C. mōti, Te. mōmu, T. mūńǰi).
1. The face പാഴന്റെ മോ. യേ കാണാതേ CG.;
the snout ആലെക്കു വരുന്ന നേരത്തു മോന്തെ
ക്കടിക്ക prov. വറ്റു ആടിന്റെ മോന്തെക്കു പ
റ്റി Arb. 2. (=മൊന്ത) a brass ewer to draw
water, water vessel of kings. പിടിമോന്ത = കൂ
ശ; പൊമ്പിടി — TR.

മോന്തുക So. to sip, drink = മോകുക as കഞ്ഞി
മോന്തിക്കുടിക്ക V2. to gulp down.

മോന്തി = മൂവന്തി Twilight മോ’ക്കേത്തത്തായം
വെക്ക TP.

മോന്തായം = മുകന്തായം.

മോർ mōr 1. T. M. C. (Te. māru, C. mosaru).
Buttermilk മോർചവൎത്തു പുളിച്ചുള്ളു GP. മോർ
കിട്ടാത്തേടത്തു പാൽ കിട്ടുമോ. prov.; also മോ
റ്റിന്നു വന്നോർ prov. നീർ മോർ കൂട്ടുക diluted
buttermilk. — മോൎക്കഞ്ഞി, -ൎക്കാളൻ etc. 2. T.
C. Tu. M. = മുകർ face മോരിൽ, മോറ്റിൽ; മോ
റും കണ്ണും; മോറുചീൎക്ക the face bloats

മോറുക mōr̀uɤa No. (V1.2. മുവരുക) To cleanse,
scour metal vessels with ashes etc. കുരണ്ടുമോ
റി TP. കിണ്ണം വടിച്ചു മോറി, കിണ്ടി തേച്ചു
മോറി.

മോറാഴി, മോറായി the pommel of a knife,
stick, etc. (മൊട്ടു).

മോലോം vu. = മതിലകം.

മോശം mōšam T.M. (Te. C.Tu. മോസം; Tdbh.
of മോഷം). 1. Trick, deceit മോ. പറ്റിച്ചുകള
ക Arb. 2. fault, mistake ബുദ്ധിമോ. കൊ
ണ്ട് ഒരു കുറ്റം ചെയ്തു പോയാൽ ദണ്ഡം കല്പി
ക്കരുതു VyM. നിങ്ങളോടു വാൿമോശമായി പ
റഞ്ഞു പോയി TR. mis-statement = അബദ്ധം;
(തുകമോ. 1, 464, കൈമോ. 300). 3. loss മോ
ചം വരുത്തുക V1. by missing a fair opportu-
nity etc.

മോശക്കാരൻ So. a trickster, blunderer; poor;
[(also sickly).

മോഷകൻ mōšaɤaǹ S. (മുഷ്). A thief.
മോഷണം S. 1. stealing അവന്റെ വീട്ടിൽ മോ.
പോയി, വീട്ടിലുള്ളത് എല്ലാം മോ. പോയ്പോ
കും. Arb. ഒരുവന്റെ വക മോ. പോയാൽ
VyM. to be stolen. എലിമോഷണശീലൻMC.
2. removing മനോദോഷമോഷണം SiPu4.
= മോചനം? 3. captivating ജനഹൃദയമോ
ഷണൻ Bhr. Kr̥šṇa.

denV. മോഷണിക്ക to steal മോ’ച്ചീടുന്ന കാലം
[ഇപ്പോൾ CG.

മോഷ്ടാവു S. a thief, hence:

മോഷ്ടിക്ക to steal മോ’ച്ചു പോയി VyM.
was stolen. മോ’ച്ചിട്ടോ കൊള്ളയിട്ടി
ട്ടോ TR.

മോഹം mōham S. (മുഹ്). 1. Fainting, swoon
മോഹവും തളൎച്ചയും med. സൂതികൊണ്ടുണ്ടായി


109*

"https://ml.wikisource.org/w/index.php?title=താൾ:CiXIV68.pdf/889&oldid=185035" എന്ന താളിൽനിന്ന് ശേഖരിച്ചത്