താൾ:CiXIV68.pdf/875

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

മൂവടി — മൂസ്സതു 853 മൂള — മൂഴക്കു

മൂവടി three steps മൂ. പ്രദേശത്തെ ഭൂമിയെ അ
ൎത്ഥിച്ചു Bhg.; a certain measure of time മൂ.
ഓടിന വാരണം, മൂ. വചനിച്ചു Pay.

മൂവന്തി, മുവ്വന്ധി, മോന്തി the three Sandhyā,
7½ Nāl̤iɤa before & after sunset; evening.
മൂ. കാളി the tutelar Deity of Calicut. മൂ.
മേഘങ്ങൾ പാരാതേ പോകുന്നു CG.

മൂവർ three persons, the Trimūrti etc. മൂൎത്തി
കൾ മൂവരും കൂടി നിരൂപിച്ചാൽ song.

മൂവാണ്ടു three years ഒരു മൂ. ണ്ടേക്കാലമായി TP.

മൂവാറു 3 X 6 = 18.

മൂവാരി = മൂപ്പാരി (under മൂക്ക) N. pr. a caste.

മൂവിണ three pairs of bullocks V1.

മൂവിരൽ 3 inches മൂ. നീളം a. med.

മൂവില three-leaved, a Hemionites or Desmo-
dium; S. സാലപൎണ്ണി, ഗുഹ GP.

മൂവുലോകം Pay., മൂവുലകും = മൂലോകം.

മൂവെട്ടു 24, മൂവേഴു 21, മൂവൊന്നു three.

മൂവേലി RC. holding the trident, Kāḷi?

മൂവൊമ്പതു ദിനം Bhg. 27 days.

മൂശ mūša 5. (S. മൂഷ fr. മൂചു C. Tu. to cover,
T. press). A mould, crucible, also മുയ്യ B. മ
ണ്മൂശ an earthen crucible. ഇരിമ്പു മൂചയി
ലിട്ടു Tantr.

മൂശകാരി, മൂശാരി a brazier, a tribe of the 5
കമ്മാളർ KN. മൂശാലിമൂശ MR. (taxed);
also മുയ്യാലി B.

മൂഷികൻ mūšiɤaǹ S. (മുഷ്; L. mus). A mouse
മൂ. വിഷത്തിന്നു മരുന്നു a. med. (= എലിവിഷം).
മൂ. മാൎജ്ജാരനോടു പിണങ്ങുന്നു AR. (a bad
omen). മൂഷികസ്ത്രീ PT.

മൂഷികക്ഷത്രിയർ N. pr. lower Kšatriyas that
fled from Parašu Rāma, മൂഷികപ്പരിഷ (opp.
മുടിക്ഷത്രിയർ) KU.

മൂഷികരാജ്യം N. pr. a part of Kēraḷa from
Kanneťťi to Kumāri, with Kulašēkhara’s
residence KU. (Others put കൂവരാജ്യം in
its place).

മൂസു = മുശു Monsieur. മൂസുബൂസി Mr. Bussy
[Ti.

മൂസ്സതു mūssaδu̥ (fr. മൂത്തതു q. v. & below it).
A lower division of Brahmans = ഊരിലേ പ
രിഷ 151 who have left the കൎമ്മങ്ങൾക്കാധി

ക്യം to others & with Parašu Rāma’s sins
have taken on themselves the secular power ഭൂ
മിക്കാധിക്യം — Brahmans who practise surgery
are ranking with them.

മൂള mūḷa T. C. So. Marrow, brain V1.

മൂളി mūḷi T. Te. C. So. Maimed; having lost
an ear മൂളിക്കാതൻ m., — ക്കാതി, കാതറ്റ മൂ
ളി f., നാഴിപ്പൊന്നു കൊടുത്താലും മൂളിപ്പെണു്ണു
എനിക്കു വേണ്ടാ prov. (so മൂളിമാടു, — ആടു etc.);
അറുമൂളി Palg. having lost both earlaps (അ
റുപെട്ട മൂ. etc. abuse); a vessel with a broken
neck മൂളീക്കോപ്പ, — ക്കിണ്ടി etc. Palg.; = കി
ണ്ടി Mpl.; left alone V1.

മൂളിയൻ V1. No. Cal. a male monkey.

മൂളുക mūḷuɤa Te. M. (see മുരളു, മുഴങ്ങു). 1. To
groan, moan, mumble കൂമന്മാർ മൂളും CG. വ
യറ്റിൽ or വയർ മൂ. Nid. rumbling of bowels.
ചെവി മൂ. ears to tingle V2.; to buzz, as bees
Bhg.; to hum a tune, as palankin-bearers,
രാഗം മൂ. = ആലാപിക്ക (Brahmans). മൂണ്ടുപാ
ടുക Palg. = വഴിപ്പാട്ടു. ആന മൂ. to bellow. ജാ
തി ചാപല്യംകൊണ്ടു വാലെടുത്തടിച്ചുടൻ മൂളി
യും KR. Hanuman, to give indistinct sounds.
2. = ഹുങ്കാരം assent with a “hem” അനുവാദം
മൂളി agreed, gave leave with a hem or nod.
വരുണൻ വഴി മൂളാഞ്ഞളവു വില്ലു വാങ്ങി UR.
not to give way. ഇന്നു പെരുവഴി മൂളുന്നതില്ലെ
ങ്കിൽ AR. ശകുനി എന്തു മൂളാഞ്ഞു സകലം സമ്മ
തമല്ലേ CrArj. why did S. alone withhold
his consent. നിനക്ക് ഒക്ക മൂളരുതെങ്കിൽ പാ
തി രാജ്യം പകുത്തു കൊടുക്ക Bhr. ലേലം മൂളുക
= വിളിക്ക, മൂളി or മൂണ്ടുകേട്ടു Palg. listened
attentively.

VN. മൂളൽ 1. a hum, groan, whizzing noise.
2. a hem, as mark of content കട്ടവനോടു
കട്ടാൽ മൂന്നു മൂളൽ prov.; also മൂളക്കം.

CV. മൂളിക്ക to cause to grant leave. അഗ്രജ
നെക്കൊണ്ടു മൂളിച്ചില്ലതിന്നു Bhr. could not
persuade. നിൻ തല പത്തും മൂന്നാളകം മൂ
ളിപ്പൻ RS. I shall get them off.

മൂഴക്കു mūl̤akku̥ = 3 ഉഴക്കു, f. i. ഇരുമ്പിന്നു മൂ.
ചോര പോയി prov. വെന്തു മൂഴക്കായാൽ, കുറു
ക്കി മൂഴക്കാകുമ്പോൾ വാങ്ങിക്കൊണ്ടു MM.

"https://ml.wikisource.org/w/index.php?title=താൾ:CiXIV68.pdf/875&oldid=185021" എന്ന താളിൽനിന്ന് ശേഖരിച്ചത്