താൾ:CiXIV68.pdf/87

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

അസനം — അസാരം 65 അസി — അസ്തമ

അസത്യം untrue, untruth, breaking of an oath
അഭയം നല്കിനേൻ അതിന്നു നീ അ. ചൊ
ല്കയില്ല KR. canst not advise a perjury. അസത്യവാദി liar.

അസനം, അസിക്ക asanam, asikka S.
Throwing. [പറക.

അസഭ്യം asabhyam S. Vulgar, indecent അ.

അസഭ്യത obscenity ഞങ്ങൾക്ക അ’മായിട്ടുള്ള
വാക്കുകൾ പറകയും TR. used foul language.

അസമം asamam S. Unequal, incomparable.

അസമയം asamayam S. Unseasonable.

അസമാനം asamānam S. Unequal; un-
common, improper.

അസമ്പ്രേക്ഷ്യകാരിത്വം asamprēkšya-
ɤāritvam S. Acting uncautiously PT.

അസമ്മതി asammaδi S. Disagreeing. ചെ
റ്റും ഇല്ല അ. Nal 3. no objection.

അസംശയം asamšayam S. Doubtless.

അസഹായം asahāyam S. Isolation, ഒരു
വൻ അസഹായാൽ പെരുവഴി നടന്നാൽ ChVr.

അസഹ്യം asahyam S. 1. Intolerable, vex-
atious ജീവിതത്യാഗത്തിനേക്കാൾ അ’മാം SiP2.

2. molestation, outrage, disgust.

അസഹ്യപ്പെടുക to be troubled, disgusted,
abhor (see അസഖ്യം 2).

അസഹിഷ്ണു impatient. ശബ്ദാസഹിഷ്ണുത Asht.
= ഒച്ച കേൾക്കരുതായ്ക.

അസാധു asādhu S. Not good, not valid, സൂ
ക്ഷ്മമല്ലിതസാധുവാം VyM. (of documents).

അസാദ്ധ്യം asād`dhyam S. Impracticable,
unattainable, incurable. അസാദ്ധ്യമജ്വരം Nid.
വേഗത്തിൽ അ’മായ്വരും grow unmanageable.

അസാമാന്യം asāmānyam S. Unusual = അ
പൂൎവ്വം V2.

അസാരം asāram S. 1. Sapless, worthless.
താൻ മരിച്ച് ഒരുത്തനെ രക്ഷിക്കാം അസാ
ര നും Bhr. even a mean person. അസാരനെ
പോലെ കിടന്നുഴലുന്നു KR. like an imbecile.
അസാരവൃത്തി അവന് ഇല്ല KR. no meanness
about him. 2. M. little, trifle. അസാരമേ ഉ
ള്ളു; അസാരം കുറയഭ്രമമായി TR. was some-

what deranged, പണം അസാരസാരം വാങ്ങി
TR. by little = അസാരിച്ച.

അസി asi S. (L. ensis) Sword.

അസിലതയും ഓങ്ങി Mud-the vibrating sword.

അസിതം asiδam S. Black, അസിതകേശം
Nal. black hair.

അസു asu S. (√ അസ് to be) Life, spirits;
generally pl. മേവുന്നൊരസുക്കൾ, അസുക്കൾ
ഒക്കയും ഇവൻ KR. he is our whole life.

അസുരൻ S.(in Ved. living, spiritual) A
Demon, ദേവകളും അസുരകളും Bhg. — A
name given to monsters, tyrants ചോനക
ന്മാർ അസുരവംശം KU. അസുരൻ വാഴു TP.
the fiendish baron.

അസൂയ S. (murmuring) Envy, malice. പര
ഗുണം ഓൎത്താൽ അരുതതിൽ അസൂയ ChVr.
അ. പറക to slander. പാണ്ഡവന്മാരിൽ അ
സൂയാപരൻ ധാൎത്തരാഷ്ട്രൻ Bhr. envious against them.

അസൂയതാ മൂൎത്തീകരിച്ചു KR. envy incarnate.

denV. പെരുപ്പമുള്ളവൻ എന്നാകിലും അസൂയി
ക്കും KR 5. envies.

അസൂക്ഷണം asūkšaṇam S. Disrespect.

അസൃൿ asr̥k S. Blood. അസൃഗ്ധാര stream
of blood.

അസൌ asau S. He.

അസൌഖ്യം asaukhyam S. Uneasiness, want
of health. ഉറക്കത്തിന് അസൌഖ്യത rest-
lessness in sleep.

അസൌമ്യസ്വരം asaumyasvaram S.
Dissonance, bad voice V2.

I. അസ്തം astam S. (√ അസ് to be) Ved.
1. Home, hence അസ്തം ഗമിക്ക & അസ്തമിക്ക
to go home, down, set. 2. evening, അസ്തം
ഉദിച്ചു ൧ ꠱ നാഴിക രാത്രിയായിരിക്കും jud.
അത്തം ഉദിപ്പോളം നോം a med. till evening.

II. അസ്തം astam S. (√ അസനം) Thrown,
finished; in Compds. അസ്തഭീത്യാ AR. fearlessly.
അസ്തസന്താപം സ്വസ്ഥയായി മരുവിനാൾ
AR l. she was comforted. എല്ലാം അസ്തമാക്കു
വോൻ നീ CC.

അസ്തമയം astamayam S. (I. അസ്തം + √ ഇ
to go) Evening, അസ്തമയസമയത്തിങ്കൽ AR.

9

"https://ml.wikisource.org/w/index.php?title=താൾ:CiXIV68.pdf/87&oldid=184232" എന്ന താളിൽനിന്ന് ശേഖരിച്ചത്