താൾ:CiXIV68.pdf/868

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

മുള്ളിട്ടു — മുഴക്കോൽ 846 മുഴങ്കാൽ — മുഴു

മുള്ളിട്ടു (അലെക്ക) Palg. (4) to dress fine cloth
(പാണ്ടിവസ്ത്രം) with a brush made of ൟ
ന്തുമുൾ dipped in Gangee (the work of വെ
ളുത്തേടൻ) = മുള്ളാടുക Trav.

മുള്ളില (or മുളകില?) Zanthoxylon rethsa. Rh.
with seeds tasting like pepper.

മുള്ളിലവു Bombax heptaphyllum. Rh.

മുള്ളുകുത്തി 1. an instrument to extract thorns.
2. a kind of key B.

മുള്ളുപട്ടിൽ So. = പരുവ, മുളക്കായൽ.

മുള്ളുവല്ലി the cost of keeping up orchards.

മുള്ളുവാക്കു sarcasm, taunt.

മുള്ളുവാള a kind of fish.

മുള്ളെലി a hedge-hog V1. 2.

മുള്ളെല്ലു (3) the spine.

മുഴ mul̤a (T. C. മുള cone of a boil). 1. Protu-
berance. ആനയുടെ മു. two projections on the
elephant’s forehead. കുന്നും മലയും കുഴിയും മുഴ
കളും ഒന്നു പോലേ നിരത്തി Bhg. elevation; un-
evenness. 2. tumour, excrescence ഞെളിഞ്ഞ
മാറത്തു വളൎന്ന വന്മുഴ KR. rupture, chancre.
തൊണ്ടയിലേ മു. goitre V2. ചന്ദനം മുഴയിൽ
തേപ്പിച്ചു KR. മുഴ മേൽ തടകുക എന്നാൽ മു. ചാ
ഞ്ഞുപോം MM. മു. പെളിയും a. med 3. rough,
knotty, the teeth of a saw etc. V1.

മുഴന്തു B. a knot, protuberance on a tree.

മുഴമരം a turner’s lathe, a piece in a loom etc.V1.

മുഴയൻ having a tumour or lump.

മുഴവടിയും (=കോടി) കുഴുവടിയും (കുഴിയ —)
hip-rafters & valleys, Palg.

മുഴെന knotty (wood), headstrong (man), V1.

മുഴെക്ക to swell as tumour, rise in a wen വെ
ളുന്നനേ മുഴെച്ചീടും Nid. (in the eye). — met.
കിള മുഴെച്ചേടം വാൎന്നു കളക No. to cut
off the bulging part of a mud-wall.

മുഴം mul̤am T. Te. m. (മുളം M. Tu. C. fr. മുഴ,
മുഴുക്ക). 1. Projecting joint. 2. a cubit, two
spans. മു. ഇടുക, വെക്ക to measure with the fore-
arm. മു. പോരാ the cloth is not long enough.
ചാണിലും മുഴത്തിലും നിധി വെച്ചു KU.

മുഴക്കോൽ CS. 1. ആശാരിക്കോൽ carpenter’s
rod of 24 വിരൽ. 2. the constellation ഞെ
ങ്ങോൽ.

മുഴങ്കാൽ the knee, also മുരം മുഴങ്കുഴൽ RC. മു
ഴങ്ങാന്മേൽ മുഴ ഉളവാം a. med. മു. പൊട്ടി
Bhr. മു’ലു കുത്തി CC. (= മുട്ടു) & ഇട്ടു knelt.

മുഴങ്കൈ the elbow തലയണ മേൽ മു. ഊന്നി
Bhr.; also മുഴങ്ങെക്കു കീഴ് a. med.

മുഴപ്പാടു = മുഴം 2, measure of a cubit V1.

മുഴങ്ങുക mul̤aṅṅuɤa T. M. C. (Te. mrōgu &
moragu). To roar, reverberate. ചെവിയിന്നു മു.
ringing of ears = കേളായ്ക a. med. നിനാദങ്ങ
ളെക്കൊണ്ടു ദിക്കുകൾ മു’ന്നു DM. മഹാമരം മു’
ങ്ങി വീണു PT. വയറ്റിൽനിന്നുമു. (before vomit-
ing). പടമു’ംവണ്ണം Bhr.; also to thunder മു’കി
ന്ന മൊഴിയാൾ RC; to bark മു’ാൻ നില്ക്കുന്ന
നായി prov.; to make joyful noise ഗാനം മു’
ന്ന ദിക്കിൽ കരച്ചൽ KR.

VN. മുഴക്കം a reverberating, rumbling, roar-
ing sound, ഇടിമു. thunder. മണിമു. V1.

മുഴക്കുക v. a. 1. To beat or play an instru-
ment മുഴുപ്പിൻ കാളശംഖും CrArj. 2. to make
to resound ഭേരിദുന്ദുഭിഘോഷം പാരമായി മുഴ
ക്കിനാർ KR. നാടു മു’ന്ന വാദ്യനാദങ്ങളും VilvP.

ചതുൎവ്വേദംകൊണ്ടു മു’ക്കി വിപ്രന്മാർ KR.

VN.മുഴക്കൽ (also a curlew, loc).

CV. മുഴക്കിക്ക id. (1) പാരം മു’ച്ചാർ ഭേരിക
ളും CG., പ്രസ്ഥാനവാദ്യം മു. Nal. തപ്പുകൾ
കുഴൽ കൊമ്പെന്നൊക്കയും മു’ച്ചു KR.

മുഴലുക = മുരളുക to buzz വണ്ടുമു. V1.

മുഴി mul̤i 1. (T. മുളി see മുഴം). A knuckle, joint.
കൈമുഴി നിന്നിളകുന്നു V1. is disjointed.
2. a. M. (C. Tu. muḷi) vexation, see മുഷി &
മുഴുക്ക.

മുഴിപ്പു 1. No. (T. moymbu, C. muyya) the
shoulder പുറവും മു’ം അനക്കിക്കൂടാ after
hard work. വലത്തു മുഴിപ്പത്ത് അരി ഇടുവി
ച്ചു മറ്റേവൻ ഇടത്തു മു. KU. (coronation
of Kōlatiri). ഇടത്തേ മൂയ്പിന്നു കൊത്തി
(Becal). 2. sadness, anger = മുഷിച്ചൽ V1.

സങ്കടവും മു’ം വന്നു കണ്ണീർ മുറിഞ്ഞു Ti.

മുഴു mul̤u T. M. 1. Whole, entire പൊരുതേ മു
ഴുവേഴുനാൾ കഴിന്തു RC. seven whole days.

മുഴുതു V1. = മുഴുവൻ q. v. 2. = മുയ്യു a tank-fish
without scales, eel? 3. a cork (loc.)

"https://ml.wikisource.org/w/index.php?title=താൾ:CiXIV68.pdf/868&oldid=185014" എന്ന താളിൽനിന്ന് ശേഖരിച്ചത്