താൾ:CiXIV68.pdf/847

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

മുക്കുക — മുക്തം 825 മുക്ത — മുഖം

വെളളത്തിൽ മുക്കിത്താത്തി വധിക്ക VyM. to
drown, as criminals. മുക്കിക്കുടിച്ചു CC. sipped.
കുപ്പിയിൽ കൈ മു. MC. മാനിനി കുംഭവുമായി
ജലം മുക്കുവാനായവൾ സംഭ്രമിച്ചു Pat R. സമു
ദ്രം പുരത്തെ മുക്കി Bhr. 2. to dye. നീലം മു.
to dye blue. കെട്ടി മുക്കിയ പായി 647 Palg.
ചീല ചായത്തിൽ മു. etc. മുക്കിയവൻ a dyer V1.
3. = വിരൽ മു‍. an ordeal of boiling oil; to
temper, steel iron f. i. ഇരിമ്പായുധം = ഊട്ടു
ക, തുകെക്ക, തോയ്ക്ക.

CV. മുക്കിക്ക, മുക്കിപ്പിക്ക.

മുക്കുവർ & കടൽമു. a class of fishermen, said
to be immigrants from Ceylon, along with
ൟഴവർ & മുകവർ KN. മുക്കുവത്തി & മുക്ക
വത്തി, മുക്കുത്തി f. — മുക്കുവക്കുടി TR. their
hut. — മുക്കോർ PT. pl.

II. മുക്കുക T. M. C. To strain, (ചക്കര തി
ന്നുമ്പോൾ നക്കി നക്കി താരം കൊടുക്കുമ്പോൾ
മുക്കി മുക്കി prov. unwillingly, reluctantly); to
grunt, (മുക്കാൻ q. v. or ചെമ്പോത്തു മു. Palg.);
to make an effort, as in travail or when eas-
ing nature (esp. straining in അരിശസ്സ്, dy-
sentery).— see മിക്കുക.

VN. മുക്കൽ & മുക്കം V2. straining, etc.

(മു 2) മുക്കുടി a domestic purgative മു. കൊണ്ടു
ശമിക്കും ഇപ്പോൾ CG.

മുക്കുടിയൻ (മു 1) a confirmed drunkard B.

മുക്കുടുമി 1. a triple lock of hair. 2. a triple
tendon let into a mortise.

മുക്കുറ്റി a sensitive plant = തീണ്ടാർമാഴി.

മുക്കൂട്ടു mixture of sesame-oil, castor-oil & ghee,
for anointing athlets.

മുക്കോൺ a triangle മു’ണു തന്നിൽ ബീജാക്ഷ
രം എഴുതി SiPu. — മു’ണത്തേ ചിറ MR. tri-
angular— മുക്കോണിച്ച കല്ലു.

മുക്കോലേപ്പെരുവഴി KR. see മുക്കവല.

മുക്തം muktam S. (pass. part. മുച്). Discharg-
ed. മു’മാം അസ്ത്രം Bhr. released. മു. എന്നുരചെ
യ്താരണേശന്മാർ SiPu. declared her not guilty.
സകല ജീവന്മാരും മുക്തരാകായ്‌വാൻ എന്തേ
KeiN. emancipated, beatified— മുക്തകേശൻ
Brhmd. with loose hair.

മുക്ത S. a pearl, & മുക്താഫലം, — മണി (Tdbh.
മുത്തു); മുക്താവലി a string of pearls, so മു
ക്തഹാരം AR.

മുക്തി S. = മോക്ഷം liberation, beatitude (4 i. e.
സാലോക്യം, സാമീപ്യം, സാരൂപ്യം, സായു
ജ്യം Chintar.); personified മു. യാം നാരി വ
രുന്നതു പാൎത്തു Bhr. ഉത്തമജാതിയാകും മനു
ഷ്യജന്മത്തിലേ മു. ക്കുളളധികാരം Vedant.

മുക്തിസാധനം 1. ഭക്തി. 2. തീൎത്ഥസ്നാനാദി
തപോദാന വേദാദ്ധ്യായനക്ഷേത്രോപവാ
സയാഗാദ്യഖിലകൎമ്മങ്ങൾ AR.

മുക്തിയാറ് Ar. mukhtār (chosen). A commis-
sioner with full power Ti.

മുക്ത്യാർനാമം a power of attorney, jud.

മുക്രി Ar. muqrī, A reader പളളിയിൽ മു. (his
work: വാങ്കുകൊടുക്ക, ചത്ത വീട്ടിൽ കിതാബ്
ഓതുക & കുട്ടികളെ പഠിപ്പിക്ക), Imām TR. മു.
യുടെ കാൎയ്യം നോക്കി jud.

മുഖം mukham S. (fr. മുകം). 1. The face, front
മുഖത്തു നോക്കുമ്പോൾ KR. മു. കെട്ടുപോയി Ti.
put to shame. മു. കനപ്പിക്ക to frown, മു. കാ
ട്ടുക to appear at court, pay a dumb visit,
show courage (so പന്നിയും നായും മു. ഇട്ടു ക
ടക്കായ്‌വാൻ VyM. intrude). മു. കൊടുക്ക to grant
a hearing; to fondle, indulge. മു. നോക്ക to
have respect of persons. എന്റെ മു. നോക്കി
പ്പറഞ്ഞു TR. dared to tell me. മു. മുറിച്ചു പറക
to speak impartially, sternly, മു. താഴ്ത്തി നാ
ണിച്ചു VetC. 2. S. the mouth നിൻ മുഖത്തി
ങ്കൽനിന്നു വീഴുന്ന വാക്യം Bhg.; opening പെ
ട്ടിമു. തുറന്നു TP.; an entrance; hence means (മു
ഖേന) നാലുമുഖമായിട്ടു ചാൎത്തി used 4 persons
to survey & get their estimates. രാജ്യത്തേക്കു
ചില പ്രയത്നം ചെയ്യേണ്ടതിന്നു ഈ മുഖത്തൂടേ
വേണം TR. through me. 3. aspect, view.
ഒരു മുഖമായിട്ടു തന്നേ ചാൎത്തി TR. assessed im-
partially. ഈ വഴിക്ക് ഒന്നും മുഖം ഇല്ല no troops
are seen! 4. direction മങ്ങലൂർ മുഖമായിട്ടു
൧൫൦൦൦ പൌജ് പറഞ്ഞയച്ചു TR. towards. ദ
ക്ഷിണമുഖങ്ങളാം മാൎഗ്ഗങ്ങൾ Nal. 5. division
of country വടക്കേ മുഖം തലശ്ശേരി തുക്കുടി TR.;
Trav. consisted of 4 മു.; esp. the side of a


104

"https://ml.wikisource.org/w/index.php?title=താൾ:CiXIV68.pdf/847&oldid=184993" എന്ന താളിൽനിന്ന് ശേഖരിച്ചത്