താൾ:CiXIV68.pdf/831

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

മാനമ — മാനാത്തി 809 മാനി — മാൻ

മാനമദം S. pride മാ’ങ്ങൾ അശേഷം ഒഴിച്ചു
Bhg.

മാനമൎയ്യാദ S. sanctioned privileges നമ്മുടെ മാ’
ദെക്കു താഴ്ച വരികയില്ല, മാ. പോലേ നട
ത്തിക്ക TR.

മാനമൎയ്യാദസ്ഥയായ എന്നെ jud. a respec-
table person. f., — സ്ഥൻ m.

മാനം പോക്കുക to defeat മാനിന്നും മീനിന്നും
മാനത്തെ പോക്കുന്ന കണ്ണിണ CG.

മാനവൎജ്ജിതം S. ignoble, opp. മാനവാൻ m.,
മാനവതി f.

മാനവിക്രമന്മാർ N. pr. The 2 Erāḍi youths that
founded the kingdom of Tāmūri KU. — മാ’
മൻ title of Tāmūri, vu. മാനിച്ചൻ വിക്കീ
രൻ; മാനവേന്ദ്രൻ title of the 2d Rāja, also
കോഴിക്കോട്ടു മാനവേദ ഇളയ രാജാവു TR.
മാനവേദചമ്പു N. pr. a Bhāratam composed
by a Tāmūri.

മാനശാലി S. highly honorable മാ. നളൻ Nal.,
മാ. യാം ബാലി KR.

മാനശീലൻ S. haughty; honorable.

മാനശേഖരൻ N. pr. a king of No. Mal. KM.

മാനഹാനി S. disgrace മാ. വരുത്തരുതു Anj.
മാ. വരുമ്മുമ്പേ മരിക്ക നല്ലൂ KR.

മാനവൻ mānavaǹ S. (മനു). Man, opp. വാ
നവൻ God CG. — മാനവവീരൻ Mud. a king.
മാനവപ്രവരനായ്‌വന്നവതരിച്ചീടും AR. Višṇu.
മാനവം S. derived from Manu, as മാ’ധൎമ്മം.
മാനവി S. a woman.

മാനസം mānasam S. (മനസ്സ്). 1. Mental.
2. mind എല്ലാജനങ്ങൾക്കും ഒന്നല്ല മാ. VCh.
taste. വള്ളിയിൽ മുളകു കാണാതേ മാ. കൊണ്ടു
മുളകു മതിച്ചു TR. 3. = മാനുഷം 3.

മാനസതാരിടം the heart. Bhg.

മാനസനാഥ Bhr. = പ്രാണനാഥ the wife.

മാനസൻ in Cpds., f. i. പരിതപ്തമാനസന്മാർ
AR. with a grieved mind.

മാനസപൊയ്ക Arb. = മാനസസരോവരം N. pr.
a lake in Tibet.

മാനസാന്തരം repentance (Christ.).

മാനാത്തി mānātti Foreign washerman. (മൈ
നാത്തൻ m. — ത്തി f.; also വൈ — & വയി —
in Mahe).

മാനി māni S. (മാനം). 1. Haughty. 2. honor-
able മാനികളിൽ മുമ്പുടയവൻ RC.

denV. S. മാനിക്ക to honor, pay regard to.
ഉക്തികൾ മാനിയാതെ Bhr. disregarding.
എന്നേ മാനിച്ചു പാൎക്കും Bhr. will wait for
my sake. അവളുടെ കൈയിൽ മാനിച്ചു നല്കി
CG. politely.

മാനിതം S. 1. honored, respected. ദേവന്മാരാൽ
ഭൂഷണങ്ങളാൽ മാനിതയായ DM. honored
with presents. മാനിതരായ ബ്രാഹ്മണർ
CG. 2. = മാനുഷം 2. an embassy (മനി
ച്ചം), മാനിതം മുഹമ്മതു Mpl. song = റസൂൽ
apostle.

മാനിതവ്യം S. to be honored.

മാനിനി (f. of മാനി) a woman, esp. high minded.

മാനിഭം (loc.) = മാന്യം honor; royal privilege
or exemption. മാ. അറിയാത്തവൻ uncour-
teous V1.

മാനിയം 1. = മാന്യം. 2. = മാനുഷ്യം frailty.

മാനുഷം mānušam S. (മനുസ്സ്). 1. Human,
humane; also mother’s milk V1. വിദ്യയില്ലാത്ത
വൻ മാനുഷപ്പശു V1. മാനുഷഭാവം കൊണ്ടു
Bhr. humanely. 2. a high office or dignity,
as held by the Tirumanachēri Nambūtiri KR.
prob. representative of the king = മനുഷം, also
മാനുഷ്യം. 3. a fee which the tenant gives
to the Janmi for a parambu (corresponding
with the കൊഴുപ്പണം & verging between the
half & the whole amount of its പാട്ടം) W.;
also called മാനസം & മാരിഷം, prh. fr. മാ
ന്യം (as കാരിഷം fr. കാൎയ്യം); of 2 kinds: പാ
ട്ടത്താൽ പകുതിമാ. & പാട്ടത്തോളം മാ. of one
year’s പാട്ടം No.

മാനുഷൻ S. a man. — മാനുഷി S. a woman
അവൾ മാ. യായി Bhr. മാ. മാരായ നാരി
മാർ CG. മാ. കൾ Bhr.

മാനുഷ്യം S. the state of man, humanity.

I. മാൻ mān aM. T. (മന്നു, മന്നൻ, മൺ). A
king in ചേരമാൻ KU., പെരുമാൻ Bhr.

II. മാൻ T. Te. C. M. A deer, buck, hart, gazel.
(T. മാ animal); fig. മാനസമായ മാനിന്നു നല്ല
കാനനമായി CG. a good subject to dwell on.


102

"https://ml.wikisource.org/w/index.php?title=താൾ:CiXIV68.pdf/831&oldid=184977" എന്ന താളിൽനിന്ന് ശേഖരിച്ചത്