താൾ:CiXIV68.pdf/821

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

മലമൂത്രം — മലയൻ 799 മലയര — മലർമ

മലമൂത്രം S. മ’ത്രാദികൾ വീണു Bhr. (from fear).

മലശോധന S. evacuation എന്നാൽ മ. വരും
MM. നിത്യം മ. വരും a. med.

മലക്കു Ar. malak, 1. An angel മലക്കുകൾ Mpl.
2. a king.

(മല) മലഞ്ചരക്കു hill-produce.

മലഞ്ചുള്ളി Zornia Ceylonensis.

മലഞ്ചോല a mountain-lake.

മലതാങ്ങി Sida lanceolata, B.

മലദൈവം, vu. മലോദൈവം = മലയുടയൻ.

മലനാടു & മലാടു (also മനനാടു) Malayāḷam KU.

മലനായർ = മലവേലന്മാർ Trav.

മലപിടിത്തം V1. feeling at home in a country,
being conversant with it.

മലപ്പുറം mountain-side.

മലപ്പോത്തു a bison, കാട്ടി.

മലമകൾ, മലമങ്ക = പാൎവ്വതി.

മലമുഴക്കി Homraius bicornis Jerd. the great
hornbill, so called from its harsh cry &
the loud flapping of its wings.

മലമ്പടി അവകാശം = മലവാരം.

മലമ്പണി forest-work.

മലമ്പനി V2. jungle-fever.

മലമ്പതി a secure residence, or sheltered vil-
[lage.

മലമ്പള്ളം mountain side; land in a valley.

മലമ്പുലി the royal tiger. കടുവാമ. Anj.

മലയം malayam S. (മല). The Western Ghats.

മലയജം S. sandalwood.

മലയകേതു Mud. successor of the mountain-
king in Mud.

മലയടി the foot of a hill; a rock-splitting
[hammer V1.

മലയണ്ണൻ the Malabar squirrel MC. — also
മലയണ്ണാൻ B.

മലയനുഭവങ്ങൾ the produce of the mountains
(ഏലം ചന്ദനം മഞ്ഞൾ ഇഞ്ചി കണ്ടിവേർ
ആന അരക്കു തേൻ മെഴുകു) TR.

മലയൻ 1. a mountaineer; the royal tiger. 2. N. pr.
of a caste (384 in Talip.) musicians & con-
jurors, ചെറുജന്മത്തിന്നവകാശം ഉണ്ടു f. i.
കുരു ഇരന്ന മ’ന്നു ചക്ക കൊടുത്താൽ prov.
എവിടേ പോയി മലച്ചെക്ക നീ TP. — മല
ക്കുടി their house — മലയി a midwife.

മലയരയൻ a tribe of mountaineers in Trav.

മലയാം (= മ’ാൎയ്മ) in മ. പ്രവിശ്യയിൽ, മലയാം
കൊല്ലം; also മലയാൻ എഴുത്തിൽ TR. in
Malayāḷam writing.

മലയായ്മ or — ഴ്മ (മലയാളം) the Mal. language
or customs.

മലയാളം the hill-country, Malabar.

മലയാളൻ 1. a Malayāḷi കൎന്നാടകർ പറയുന്ന
തിന്ന് ഉത്തരം പറഞ്ഞു നില്പാൻ മ’ളർ പ്രാ
പ്തിയായ്‌വരികയില്ല TR. may not argue with
the Canarese officials, pl. also മലയാളത്തു
കാർ. — [In Tam. usage a Nāyar,* as തമിഴ
ൻ used by Malayālis means a Veḷḷāḷan]. 2. a
hill-tribe. *(comp. ex. മന 784.).
മലയാളി id.

മലയുക T. C. Te., see വലയുക.

മലയുടയൻ N. pr. a Paradēvata of moun-
taineers.

മലയുടുമ്പൻ a kind of paddy CrP.

മലയെരിമ 1. = മലപ്പോത്തു. 2. a hill moon-
plant (Erycine?).

മലവാരം rent for felling timber.

മലർ malar T. M. aC. (sand, മളൽ C. = മണൽ).
1. Flour, farina, (നെന്മലർ) fried grain. (മലർ
of Nellu, മലർ പൊരി of rice). മലൎത്തവിടു =
തരിപ്പണം f.i. മലരും മഞ്ഞളും ഇവ ഉണക്കി
പ്പൊടിച്ചു MM. 2. a full-blown flower പൂമ
ലർ, പുതുമ. Often fig. = താർ, തളിർ in അകമ.,
അടിമ., വായ്മ. etc. what is flower-like. 3. a
rivet-head; a washer below the rivet-head ക
ത്തിയുടെ, എഴുത്താണിയുടെ മലർ.

മലരടി (hon.) the foot നിന്തിരുമ. & അടിമലർ.

മലരമ്പൻ VCh. Kāma = മലർവില്ലി.

മലൎക്കാവു a flower-garden RS.

മലൎക്കുല a flower-bunch നിറയിന്ന മ. തിങ്ങി
എങ്ങും RC.

മലൎക്കൂറ = പൂവട f.i. മാമ. RC

മലൎപ്പൊടി fried grain powdered.

മലൎമകൾ, മലൎമങ്ക AR. Lakshmi, also മലൎമാതു
CG.; മ’തിൻ കാന്തൻ Anj. Višṇu.

മലർമയം consisting of flowers മാരന്റെ മ.
വില്ലു CC.

"https://ml.wikisource.org/w/index.php?title=താൾ:CiXIV68.pdf/821&oldid=184967" എന്ന താളിൽനിന്ന് ശേഖരിച്ചത്