താൾ:CiXIV68.pdf/816

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

മൎമ്മം — മൎയ്യാദ 794 മൎയ്യാദം — മറക്കുഴി

down. എലിയുടെ ചോരയിൽ രസം മ’ച്ചാൽ
Tantr. — fig. നാരിമാരുടെ ചിത്തങ്ങളെ മൎദ്ദി
പ്പിച്ചിട്ടവരെ വശമാക്കി Bhg.

മൎമ്മം marmam S. (മർ & മറ?). 1. Vital member,
mortal or dangerous spot ശരീരത്തിന്നു നൂറ്റേ
ഴു മ. ഉണ്ടു (കൈ രണ്ടിന്മേലും 2X11, കാൽ ര
ണ്ടിലും 2X11, വയറ്റിന്മേൽ 3, മാർ 19, പിമ്പു
റത്തു 14, in പൂണെല്ലു, കഴുത്തു, തല 37) MM. കുടു
മെക്കു മീതേ മ. ഇല്ല, പശു കുത്തുമ്പോൾ മ. നോ
ക്കരുതു prov. ജന്തു മൎമ്മണി നോക്കി ബാണ
ങ്ങൾ പ്രയോഗിച്ചു, മ’ങ്ങളെ നോക്കി കടിച്ചു
Bhg. മ’ങ്ങൾ തോറും മുറിഞ്ഞു Bhr. felt wound-
ed all over. മ’ത്തിന്റെെ എണ്ണ a. med. 2. a
secret രാജ്യത്തിന്റെ മ’ങ്ങളെ ഉപദേശിക്കുന്ന
വൻ VyM. മ’ങ്ങൾ ഞങ്ങളോടു പറഞ്ഞാൽ എന്തു
ഫലം Bhr. മ’ളായുള്ള നൎമ്മങ്ങൾ ഓതി CG.

മൎമ്മഭേദി S. hitting the vital parts.

മൎമ്മണി S. 1. a treatise on മൎമ്മം MM. 2. a
remedy for wounds മൎമ്മാണി തഴെച്ചു, വെണ്ണ
യിലരെച്ചിട്ടുവെച്ചു കെട്ടി TP.

മൎമ്മവികാരം S. acute pains as from a wound.

മൎമ്മസന്ധി S. union of joints പരിദംശിച്ചു മ.
തോറും CC. all over.

മൎമ്മി B. concealing a secret.

മൎമ്മിക്ക to act spitefully. മ’ച്ചു പറക; മ’ച്ചു
കുടിക്ക to vie with others in drinking.

മൎമ്മോപഘാതം S. = മൎമ്മഭേദനം Nal.

മൎമ്മോപദേശം S. teaching secrets, esoteric
doctrine Bhg.

മൎമ്മരം marmaram S. Rustling sound പത്രമൎമ്മ
[രിതം Bhg.

മൎയ്യാദ maryāda S. & മരിയാദ KR. vu. (= മരി
യാതു, മറിയാതു?) 1. Limit, boundary. 2. custom,
rule of society മ. പിഴയാതേ നടത്തുക Bhg.
ശൂദ്ര മ.യും ബ്രാഹ്മണാചാരവും KU. (also മേൽ
മ. യും കീഴ്മ. യും). ഇണങ്ങുമ. V1. local us-
age. കുറുമ്പ്രനാട്ടേ വസ്തുത കീഴ്മ. യിലുള്ളതു
TR. the old system. ജാതിയിലുള്ള മ. പോലേ
നടക്കും, മ. പോരും വണ്ണം conformably to caste
rule. മ. പറക to expound the law. 3. proprie-
ty, decency, civility മ. കെട്ട നരൻ മുഖത്തിങ്കൽ
മിഴിക്കയില്ല സജ്ജനം KR. പെണ്ണും പിള്ളയെ
മ. കെടുക്ക TR. to ravish, dishonour. 4. custom-

ary present. സ്ഥാനം വന്നാൽ വളവൎട്ടത്തു കോ
ട്ടയിൽവന്നു കോലത്തിരിയെ കണ്ടു മ. വാങ്ങി
ക്കൊണ്ടു പോകേണം TR. from the king. പ
ന്നിയെ കൊന്നുള്ള നായൎക്ക് മ. എന്തു TP. ചോന
കർ മ. തരാഞ്ഞു TP.

മൎയ്യാദം customary മലയാളത്തിൽ മ. അല്ല TR.

മൎയ്യാദക്കാരൻ well behaved, courteous. — iron. =
അടുത്തവൻ a barber No.

മൎയ്യാദക്കേടു (see 3.) impropriety, outrage. ചില
മ. കാട്ടി TR. മ. ചെയ്തു TP. impudence. പല
അന്യായങ്ങളും മ’ടും ചെയ്തു TR. ruled tyran-
nically.

മൎയ്യാദസ്ഥൻ MR. a person of character

മൎയ്യാദാനുക്രമം V1. justice.

മൎയ്യാദാപൎവ്വതം S. the 8 mountains that mark
boundaries, Bhg 5.

മൎശനം maršanam S. (L. mulcere). Touching,
handling.

മൎഷണം maršaṇam S. (മറക്ക?). Forgetting,
enduring — മൎഷിക്ക = ക്ഷമിക്ക.

മറ mar̀a 5. (മറു), 1. A screen, shelter, covering
സ്ത്രീകൾക്കു മാറിൽ മറ ഇല്ല Anach. കിണറ്റി
ന്ന് ആൾമറ കെട്ടുക MR. a wall of wells etc.
മറ പറ്റുക, പെടുക V1. to hide oneself. മറ
യത്ത് ആട്ടുക to drive away. മറയത്തു പോക
to be buried. ഏറത്തിളക്കിലോ പോകേണം മറ
യത്തു Bhr. ശവം മറ ചെയ്ക to bury. മറെക്കു
പോക, മറെക്കിരിക്ക to ease nature. ഓളെ
മറയിൽ ഇരുത്തിച്ചോൻ TP. made the widow
to live in retirement. 2. a secret, രണ്ടും മറ
കൂടാതേ പറഞ്ഞു ChVr. openly. 3. Veda ജപി
ച്ചാർ മറകളും AR. മറകളെ വീണ്ടാൻ Matsy.
നാന്മറകളും KeiN. മുനിവർ തേടും മറ ഞാന
പ്പൊരുൾ RC.

മറക്കലം (3) a Brahman’s pot, prov.

മറക്കാതൽ (3) = വേദസരാം CG.

മറക്കാർ a king’s body-guard.

മറക്കുട an umbrella carried as screen by high-
caste women, കൈവളയും മ. യും പിടിച്ചു
പറിക്ക Anach. to degrade such.

മറക്കുഴി So., മറപ്പുര (മറപ്പള്ളി hon. of Rāja’s)
a privy.

"https://ml.wikisource.org/w/index.php?title=താൾ:CiXIV68.pdf/816&oldid=184962" എന്ന താളിൽനിന്ന് ശേഖരിച്ചത്