താൾ:CiXIV68.pdf/813

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

മയിൽത്തു — മരം 791 മരക്കച്ച — മരതി

മയി(ൽ)ത്തുത്ഥം & മഷി — a. med. sulphate of
copper.

മയിൽപ്പണം a certain coin.

മയിൽപ്പീലി peacock’s tail-feather.

മയിസൂർ N. pr. Maisūr (മഹിഷാസുരം); മ.
വാഴ a kind of plantain.

മയിസൂരാൻ KU. the king of M. (കൎത്തൻ, ഉട
യവർ).

മയൂഖം mayūkham S. A ray വെയ്യോൻ മ’
[ങ്ങൾ RC.

മയൂരം mayūram S. = മയിൽ KR. A peacock.

മയൂരവൎമ്മൻ N. pr. a king of No. Mal. who in-
troduced Brahmans in Tauḷawa.

മയ്യം mayyam T. മൈയം = മതിയം, മദ്ധ്യം In
carpenter’s language നടുമ. centre, മ. വീണി
രിക്ക = ഒത്തു, opp. തെറ്റിയിരിക്ക.

മയ്യലി, മയ്യാരം V1. bamboo-compasses of
carpenters.

മയ്യത്തു Ar. mayit, A dead body. ചോനകനെ
ഓതി മ. എടുക്ക TP. to take to the burial ground
(called മയ്യത്തുകാടു, — പളളി). മയ്യത്തുകട്ടിൽ
a bier. Māpl.

മയ്യൽ mayyal T. M. 1. = മയക്കം, മയൽ. Per-
turbation; grief എനിക്കു മൈയൽ അകമേനി
റെന്തു RC. പൂണ്ടാശു മയങ്ങിനാൻ ഏറ്റവും
Bhg. fainted. മ. തീൎന്നുണൎന്തു RC. from swoon.
മ. കൊണ്ടു മാഴ്കും Nal. (= മോഹം). മ. കണ്ണാൾ
Bhr. with bewitching eyes. 2. = മയക്കു twi-
light, darkness. മയ്യലേ V1. about dawn = എ
തിരേ; in the evening B., മൈയൽ തട്ടുക 422.

മയ്യഴി N. pr. Mahe മ. ക്കോട്ടയിന്നു ൧൦൦൦ ചീതു
പണം കാലത്താൽ തരേണം TR. (to Kōlatiri).

മയ്യാർ mayyār aM. (മയി, മൈ). Painted with
collyrium മ. ക്കണ്മടവാർ, മ. തടങ്കണ്മടവാർ RC.

മരകതം maraɤaδam S. Emerald (in M. con-
stantly മരതകം).

മരം maram T. M. C. Tu. (Te. mrānu). 1. A tree
ആണ്മ, പെണ്മ. m. & f. palms, ചെറുമ. herb,
plant. 2. wood, timber. മ. വെച്ചതു a co-
coanut tree in the 6th stage of its growth,
6 — 10 years old, (also മ. കാട്ടിയ തെങ്ങു No.
loc.), see ആനയടി, കുലെക്കടുത്തതു. 3. a certain
drum. 4. stem of Jaffna tobacco, B.

മരക്കച്ചവടം TR. timber-trade.

മരക്കണക്കു CS. measurement of wood.

മരക്കയ്യിൽ a wooden spoon.

മരക്കരം CC. a wooden hand.

മരക്കറി curry made of green fruit etc.

മരക്കലം 1. a ship മ. അതിൽ ഒരു നൂറു ജനം
KR. മ. ഏറി Pay. മ’ത്തിൽ ഘോഷം ഉണ്ടാ
യി SiPu. = പളളിയോടം. മരക്കലയുപ്പു salt
formed on the hulls of ships or on rocks
in the sea, No. 2. a wooden vessel, churn.

മരക്കൽ, മരക്കലനാവു, a bird, diver.

മരക്കാതൽ the core, മരക്കാനൽ the shade of
trees.

മരക്കാൻ & മരക്കയാൻ (T. Tu. മരക്കലൻ). 1. a
steersman, sailor മരക്കയന്മാർ Pay. (also
കൈയർ Pay.). 2. a commander; a rank
among fishermen & Māppiḷḷas.

മരക്കാൽ 1. a stem, tree serving as support to
vines. 2. crutches. 3. So. T. a measure.

മരക്കാവു a forest മ’വിൽ കളിച്ചു SiPu.

മരക്കിഴങ്ങു Jatropha Manihot = വേലി, ഏഴി
ലക്കിഴങ്ങു, also പൂളക്കിഴങ്ങു.

മരക്കൂട്ടം a clump of trees, grove ചന്ദനമ TP.

മരക്കൂട്ടു B. the principal rafters & beams of
a roof.

മരക്കൊട്ട a tub, bucket.

മരക്കൊത്തൻ a woodpecker, മരങ്കൊത്തി MC. B.

മരഞ്ചാടി a monkey.

മരണം maraṇam S. (മൃ). Dying, death മ. ഉണ്ടെ
നിക്കു Anj. I have to die. Cpds. മരണകാലം,
— വായു etc.; വിഷം മരണദം GP. deadly.

മരണപത്രിക, — സാധനം S. a will, testament.

മരണപ്പാച്ചൽ പായുക to run for life; to run
at the top of one’s speed.

മരണഭയം Mud. fear of death.

മരണവേദന, — സങ്കടം (= പ്രാണ —) agony.

മരണവേള Palg. = മരണസമയം.

മരണാന്തം S. ending with death വൈരങ്ങൾ
എല്ലാം മ. KR.

മരതകം (constantly = മരകതം). An emerald മ
രതകമയസ്തംഭങ്ങൾ KR. മ’ല്ലു Bhr.

മരതി a Par̀ayar deity (= death?).

"https://ml.wikisource.org/w/index.php?title=താൾ:CiXIV68.pdf/813&oldid=184959" എന്ന താളിൽനിന്ന് ശേഖരിച്ചത്