താൾ:CiXIV68.pdf/77

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

അറ്റം — അല 55 അലകു — അലങ്ക

VN. അറെപ്പു qualm, aversion. അ. കെട്ടവൻ
V1. daring. അറപ്പും അശുദ്ധിയും പെരിക
ഉണ്ടായ്വരും Bhr.

CV. അറെപ്പിക്ക to make to loathe. മനസ്സിനി
അറപ്പിച്ചീടേണം വിധിവശം എന്നുറെച്ചു
KR. teach myself resignation (വൈരാഗ്യം).

അറ്റം at̀t̀am VN. = അറുതി 1. Extremity,
end. രോഗത്തിന് അറ്റം വരുന്നവാറില്ല PT.
മുതല്ക്കറ്റം ഇല്ല KU. unbounded wealth. അറ്റ
മില്ലാത സല്ഗുണം Bhr. അറ്റമില്ലാതോളം ഉണ്ടു
നരകങ്ങൾ Bhg. innumerable. നിലമറ്റമുള്ള
ചുറ്റളന്നാൽ CS. the circumference of a heap
of rice at its base. അറ്റം കണ്ട ബുദ്ധി thorough
knowledge. 2. adv. as far as കഴുത്തറ്റം തല
മുടി ഉണ്ടു; കിഴക്കേ അതിൎക്കുന്നു N. പറമ്പറ്റവും
MR. (doc.) 3. evening അറ്റമായി it is late.
4. a feint or pass അ. അടിക്കുന്നു ചോനകൻ,
അ’ത്തിൽ പറ്റി മടങ്ങി ചന്തു, അ’ത്തേകുറ്റ
വും വന്നു പോയി TP.

Cpds. (of അറ്റം or adj. part. അറ്റ).

അറ്റകാലം death, Genov.

അറ്റക്കഴ rainwater standing in pools.

അറ്റക്കുറ്റം end, loss, damage. അവന് അ.
വന്നു പോയി he is dead. അതിനെ അ. വ
രുത്തുക to injure. അ. കൂടാതെ രക്ഷിക്ക; അ
റ്റക്കുറ്റങ്ങളെ നോക്കുക to remedy, mend
things. അ. നോക്കുക Trav. repair.

അറ്റടക്കം right of succession to another
branch of the family, when that has failed
of descendants.

അറ്റമറ്റം കരേറുക V2. to be in a furious
passion.

അല ala T. M. C. Te. (Tu. curdles) 1. Wave,
obs. √ അലു obs. hence കുന്നല hills & waves
KU. compare ആൽ. 2. VN. of അലെക്ക,
lamentation അലയും മുറയും.

Cpds. അലകടൽ po. the surging sea അലകടൽ
നാലും KR. അരുണൻ അലകടൽ നടുവിൽ പു
ക്കു Bhr. sunset.

അലപൊരുക 1. to fight eternally as the bellows
against the shore ഇവരോടലപൊരുവാൻ
കഴികയില്ല, എന്നെ അലപൊരുവുന്നു you

are a bore. 2. to vie കുലശിലയോടും അല
പൊരുതീടും കൂനുചില്ലികൾ KR.

അലയാഴി RC. = അലകടൽ.

അലകു alaɤu T. M. C. Te. Tu. (√ അലു)
1. Lath, splint, palm or bamboo leaf. അലകു
വാതിൽ MR. door of split bamboos, അലകു
നില closing an account on leaves (അവന്റെ
അ. വന്നുപോയി his story is at an end), പാ
വാറ്റുന്ന അലകു weaver’s staff. അലകലകായി
പൊടിച്ചു, അരികളെ എയ്തലകലകാക്കി RC. cut
in slices; anything long, fiat & thin. 2. blade
of sword, knife, spear. — chain of elephant V1.

അലങ്ങുക alaṅṅuɤa T. C. Te. Tu. = അലു &
അനങ്ങുക; loc. അലങ്ങൽ Commotion.

a. v. അലക്കുക, ക്കി To wash clothes, by
beating അലക്കിപ്പിഴിയുക, അലക്കി കഞ്ഞി മു
ക്കി ആറ്റിക്കൊടുത്തു KU.

CV. അലക്കിക്ക.

അലക്കു washing, വെളുത്തേടൻ അ. മാറ്റി കാ
ശിക്കു പോവാൻ prov.

അലക്കുകാരൻ washerman. അലക്കുന്നോന്റെ
കഴുത പോലെ prov.

അലം alam S. Enough. അലമലം Bhr. ആയാ
സം ഒന്നും അലം ചെയ്കയില്ലെടോ Nal. = മതി
യാക്ക to let suffice, leave off.

അലങ്കരിക്ക (to get ready) 1. To adorn, de-
corate oneself. തരുണിമാർ നന്നായി അ’ച്ചു
നടന്നു KR. 2. to put on മാല അവന്റെ
കഴുത്തിൽ അ’ച്ചു, ആഭൂഷണം ഭവാൻ അ’ക്കേ
ണം Mud. ഇതൊക്കയും അ’ച്ചു നീ ഗമിക്ക KR.
also with Instr. കൂറയാലും മെയ്യിൽ അ’ച്ചു RC.
3. to adorn another. പ്രേതത്തെ വസ്ത്രാദി കൊ
ണ്ട് അ’ക്ക KR.

CV. അലങ്കരിപ്പിക്ക f. i. സ്ത്രീകൾ അവളെ അ’ച്ചു
Bhr. decked her out. ബാലിയെ വസ്ത്രാദിക
ളാൽ അ. KR. സൎവ്വാംഗം അ’ച്ചു Mud. made
him to adorn himself all over.

അലങ്കരണം S. ornament. ചമെത്ത അലങ്കരണ
ങ്ങളാലും RC.

അലങ്കാരം S. decoration, embellishment, ele-
gance, rhetorical figure. അലങ്കാരനാദത്തി
ന്റെ കോപ്പുകൾ TR. instruments for solemn
occasions. — അലങ്കാരശാസ്ത്രം rhetoric.

"https://ml.wikisource.org/w/index.php?title=താൾ:CiXIV68.pdf/77&oldid=184222" എന്ന താളിൽനിന്ന് ശേഖരിച്ചത്