താൾ:CiXIV68.pdf/765

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പ്രാഹ്ണം — പ്രേതം 743 പ്രേമം — പ്രൌഢി

V2. — പ്രാസാദശൃംഗങ്ങൾ ഏറി Nal. bal-
conies— പ്രാസാദമൂൎദ്ധ്നി കരേറി AR. a roof.

പ്രാഹ്ണം S. (അഹഃ) forenoon.

പ്രിയം priyam S. (Ge. philo, G. freien). 1. Dear
എനിക്കു പ്രിയൻ m., പ്രിയ f. also the wife
ഭരതനോടു നീ പ്രിയങ്ങളല്ലാതേ ഒരിക്കലും ഒ
ന്നും പറഞ്ഞു പോകല്ല KR. 2. dear, high in
price നെല്ലു പ്രിയമാകുന്നു V1.; പ്രി. വലിക്ക to
praise an article for sale, തേങ്ങാപ്പിണ്ണാക്കിന്നു
പ്രി. വലിപ്പിക്കേണ്ടാ prov. 3. wish മൽപ്രി.
വരുത്തുക Bhr.; മൽപ്രി’മായതിച്ചെയ്തതു വിപ്രി
യമല്ല CG. 4. affection പ്രി. കാട്ടുക to show
love. പ്രിയാപ്രിയങ്ങളെ വിചാരിയാതേ KR.
impartial. പ്രിയപ്പെടുക to be fond of. ചോ
റ്റിനെ പ്രിയമാകുന്നു likes rice V1.

പ്രിയതമം Superl. ( & പ്രേഷ്ഠം) dearest. പ്രിയ
തമതന്നേ തിരഞ്ഞു KR. a wife. — Compr.
പ്രിയതരം PT.

പ്രിയകാരി, പ്രിയങ്കരം showing love.

പ്രിയവാദി m., — നി f. speaking kindly. Nal.

പ്രിയാളു Nal. a tree (=മുരൾ).

പ്രീണനം petting, caressing. Bhg.

പ്രീതം part. pass. 1. delighted, contented അ
തിപ്രീതയായി AR. എന്നേകുറിച്ചു പ്രീതൻ എ
ങ്കിൽ KR. അവനെ പ്രീതനാക്കണം PT.
gain him. 2. loved.

പ്രീതി 1. gratification ആയവണ്ണം ദ്വിജപ്രീ
തിചെയ്തു SiPu.; ശിവപ്രീതിയായ്‌വരും = പ്ര
സാദം contentedness. ധാത്രിയെത്തന്നേ കൊ
ടുത്തുവെന്നാകിലും പ്രീതി വരാതവൎക്കു Mud.
they are not satisfied. പ്രീതിപൂണ്ട AR.
തേഷാം പ്രീതി വരുത്തുക PR. to propitiate,
പിതൃക്കളെ പ്രീ. വരുത്തുക Brhmd. 2. love
നമ്മോടു പ്രീതി ഉണ്ടായിട്ടയച്ച കത്തു TR.
a friendly letter (=പ്രേമം).

പ്രീതികാരി as മമപ്രീ. AR. gratifying me. —
പ്രീതിമാൻ gratified, affectionate.

പ്രേക്ഷ S. (പ്ര, ൟക്ഷ). Seeing, spectacle
പ്രേക്ഷകന്മാൎക്കു കാട്ടിക്കൊടുത്തു Mud. to the
spectators.

പ്രേതം S. (പ്ര, ഇതം). 1. Dead പ്രേതകാൎയ്യങ്ങൾ
ചെയ്ക KR. പ്രേതകൃത്യങ്ങൾ AR. = ശേഷക്രിയ

obsequies. പ്രേതനായുള്ളൊരു മന്നവൻ CG.
പ്രേതം (or ശവം) വീണിരിക്കുന്നു vu. a violent
death has occurred. 2. a ghost, goblin. പ്രേ
തബാധ possession by demons. പ്രേതകോപം
ശമിപ്പാൻ തിലഹോമം etc. PR.

പ്രേതാധിപൻ S. Yama പ്രേ’നും വധിക്കയി
ല്ലെന്നുമേ PatR. (he is so fair that etc.).
അവരെ പ്രേതരാജാവിന്നു കാഴ്ചവെച്ചു Bhg.
killed.

പ്രേമം prēmam S. (പ്രീ). Love നാണവും പ്രേ
മവും തങ്ങിന കണ്മുന, പ്രേ’തത്തെ തൂകുന്ന കാ
ന്തൻ, തൂകുന്ന തൂമൊഴി CG. പ്രേ. നിറഞ്ഞു വ
ഴിഞ്ഞുള്ള വാക്കുകൾ Bhg. തങ്ങളിൽ പ്രേ. ഇല്ലാ
തേ കണ്ടു Anj.; എന്റെ മേൽ ബഹു പ്രേമമാ
യിരിക്കും Arb. to the husband.

പ്രേരണം S (പ്ര, ൟർ). Sending തോഴിയേ

പ്രേ. ചെയ്തിതു, പുത്രനെ പ്രേരിച്ചു SiPu.

part. pass. പ്രേരിതം & പ്രേഷിതം (ഇഷ്)
sent. Bhg.

പ്രേഷ്യൻ S. a servant.

പ്രേഷ്ഠം S. (Superl. of പ്രീ). Dearest പ്രേഷു
രായ പൌരബാലന്മാർ KR.

പ്രോക്തം S. (പ്രവചിക്ക) Declared ശ്രീരാമ
പ്രോക്തം AR.; promise V1.

പ്രോക്തൻ V1. a Brahman that prognosti-
[cates.

പ്രോക്ഷണം S. (ഉക്ഷ്) sprinkling, esp. ani-
mals before sacrificing them. Bhg.

denV. മൂൎദ്ധാവിൽ തോയം പ്രോക്ഷിച്ചു Sk.

പ്രോതം S. (വാ) blown. പ്രോതങ്ങളായ ശര
ങ്ങൾ Sk. discharged arrows.

പ്രൌഢ S. (വഹ്) 1. full-grown, full-blown.
2. grand. പ്രൌഢനാരികൾ ChVr. vehe-
ment, proud, arrogant. പ്രൌഢകാമാദി
ഘോരവൃത്തി KeiN. (belongs to രജോഗു
ണം). രാക്ഷസപ്രൌഢൻ, അതിപ്രൌഢ
ശോഭ SiPu.; സുന്ദരീലാളനപ്രൌഢൻ Nal.
fully intent upon. — adv. പ്രൌ. പറഞ്ഞാൻ
CC. derisively.

പ്രൌഢി S. 1. full-blown state, stateli-
ness ഫുല്ലാംബുജപ്രൌ. Nal. 2. self-
confidence നിന്റെ പൌരുഷപ്രൌ. യും
എവിടേ Bhr.; നിൻപ്രഭുത്വവും പ്രൌ.

"https://ml.wikisource.org/w/index.php?title=താൾ:CiXIV68.pdf/765&oldid=184911" എന്ന താളിൽനിന്ന് ശേഖരിച്ചത്