താൾ:CiXIV68.pdf/752

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പ്രഗ്രഹം — പ്രജാഗ 730 പ്രണതം — പ്രതി

boldness ഇത്തരം പക്ഷിപ്ര. കണ്ടില്ല PT,;
കാമകാൎയ്യത്തിൽ എല്ലാം പ്ര. ഉണ്ടാകേണം
VCh. a wife must be no prude but
rather forward. പ്ര. ഏറും സാല്വൻ
Bhr. impudent.

പ്രഗ്രഹം S. seizing; restraint; a rein.

പ്രചണ്ഡം S. fierce, violent പ്ര. മാരുതം Bhg.

പ്രചയം S. collection, heap.

പ്രചേതസ്സ് S. intelligent; N. pr. of Gods, as
Varuṇa & the 10 sons of Prāǰīnabarhi ഭ
ക്തപ്രവരരായി മേവും പ്രചേതാക്കൾ Bhg 6.

പ്രചോദം S. inciting. — part. പ്രചോദിതം, f.
കൂനിയാൽ പ്രചോദിതയായി KR. instigated.

പ്രഛ്ശദം S. cover, sheet.

പ്രഛ്ശന്നം S. (part. pass.) covered, con-
cealed പ്ര’മായിട്ടു വേണം ഇസ്സംസാരം
Nal. secret. — also adv. പ്രഛ്ശന്നം വ
സിക്കേണം PT.

പ്രജ praǰa S. (ജൻ). 1. Progeny. അതിൽ ഒരു
പ്രജ ഉണ്ടായി KU. a child. പ്രജ ചാടി PP.
the foetus, unborn child. 2. people, subjects
രാജ്യത്തുള്ള പ്രജകളെ രക്ഷിപ്പാൻ, രാജാവി
ന്നു പ്രജകൾ എല്ലാം ഒരുപോലേ TR.; പ്രജ
സ്ത്രീകൾ മദ്ധ്യേ കളിക്കുന്ന നീ CG.; ശത്രുവാം
പ്രജാവൃന്ദം Sah.

പ്രജാപതി 1. the Lord of all creatures, Crea-
tor, Bhg. 2. a king. 3. membrum virile V1.

പ്രജാപരിപാലനം S. the duty of Kshatriyas
Bhg. KU.

പ്രജാവതി f. fruitful. സൽപ്ര. Bhr. a mother
of fine children.

പ്രജാഗരം praǰāġaram S. Awaking, watch-
ing. പ്രജാഗരസേവ ചെയ്ക AR2. = പള്ളിക്കുറു
പ്പുണൎത്തുക. — also പ്രജാഗരണത്തിന്നവകാശം
Bhr. the reason of my sleeplessness.

പ്രജ്ഞ S. (ജ്ഞാ) sense, wisdom പതിനാറോളം
പ്ര. എന്നിയേ കളിച്ചുപോം VCh. the first
16 years are trifled away.

പ്രജ്ഞാവാൻ & പ്രജ്ഞൻ intelligent.

പ്രജ്ഞാനം S. intelligence രാമൻ വാനരസ
മക്ഷത്തിൽ പ്ര. ചെയ്താൻ ഏവം KR. in-
formation.

പ്രണതം S. bent (part. pass. of നമ്).

പ്രണതി & പ്രണമനം reverence, hence:

denV. മാരാരിയെ പ്രണമിച്ചു SiPu. സ്വാ
മിയെ പ്ര’ച്ചു PT. bowed to, adored. —
gen. പ്രണാമം.

പ്രണയം S. (നീ) affection, familiarity നിങ്ങ
ളിൽ അന്യോന്യം പ്ര. പെരുതു Mud.; പ്ര
ണയകലഹം പൂണ്ടു ChVr. affectionate re-
proof. പ്ര’തരഹൃദയം Bhr.

പ്രണയി a lover, beloved; fem. a wife or
mistress ശൃംഗാരപ്രണയിനിമാർ CC;
പ്രണയിനിയിൽ കനിവു PT.

പ്രണവം S. (നു) the syllable ഓം; ഓങ്കാരം (ഒ
ന്നത്രേ വേദംപണ്ടു മുഖ്യമാം പ്ര. പോൽ Bhg.)

പ്രണാമം S. (see പ്രണതി) respectful saluta-
tion അവളെ വരുത്തി പ്ര’വും ചെയ്തു Si Pu.

പ്രണിധി S. spying; a spy, Mud. = ഓട്ടാളൻ.

പ്രണിപാതം S. prostration പ്ര. പതിക്ക V1.

പ്രതാനം S. spreading; a tendril.

പ്രതാപം S. heat; majesty പെരിങ്കുരങ്ങിൻ
പിരതാപം RC; പുഷ്കരപ്ര’ത്തെ ശങ്കിച്ചു
Nal. severity, തങ്ങളിൽ ഉള്ള സ്നേഹപ്ര.
കൊണ്ടു TR. through the influence of their
friendship.

പ്രതാപിയാം രാമൻ RC. majestic.

denV. പ്രതാപിക്ക V1. to live pompously.

പ്രതാരണം S. crossing over; deceit.

പ്രതാരകൻ a deceiver V1.

പ്രതി praδi S. (G. pros). 1. Towards, against
മാം പ്ര. വിശ്വാസം AR., കാരുണ്യം Brhmd.;
ആശ്രമം പ്ര. പോയാൻ Bhr.; എന്നെ പ്ര. വ
ൎത്തിക്കിൽ PP. come to me. ഇതിൻ പ്ര. പറവാൻ
പലതുണ്ടു Nasr. objections. പക്ഷിയെപ്ര. ചൊ
ല്ലിനാൻ, അവനെ പ്ര. നിന്ദിച്ചു. Bhr. സ്വസാ
രം പ്ര. ചൊല്ലുന്ന കാൎയ്യം Brhmd. about. ഓര
ശ്വം പ്ര. തമ്മിൽ വാദം ഉണ്ടായി Bhr. 2. for,
in exchange of ശ്വാക്കൾ പാലനെ പ്ര. മരിച്ചു
Nasr.; ക്ഷണത്തിൽ കഴിയുന്ന കാൎയ്യം പ്ര. മോ
ക്ഷം ത്യജിക്ക Nasr.; എന്നെ പ്ര. V1. for my
sake. അതിന്നു പ്രതിയായിട്ടു വല്ലതും ചെയ്യേ
ണം TR. in revenge of. 3. each by each.
ദിനംപ്ര., ദിവസമ്പ്ര. daily. 4. an opponent

"https://ml.wikisource.org/w/index.php?title=താൾ:CiXIV68.pdf/752&oldid=184898" എന്ന താളിൽനിന്ന് ശേഖരിച്ചത്