താൾ:CiXIV68.pdf/742

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പൊളുക്ക — പൊള്ളു 720 പൊഴക്ക — പൊഴിക്ക

ചന്ദനവും പോലും തട്ടുന്ന ദിക്കും പൊളുകും CC.

പൊളുകും a blister; watery eruption.

പൊളുന്നിര, പൊളുകിര, പെളുതിര, പൊളീര,
പൊളൂര, No. freckles, brighter spots from
cutaneous diseases: ചേരപ്പൊ. black,
വെളളപ്പൊ. white etc. അവളുടെ മേലും
മാറത്തും പാൽപൊളുനിര വീണിരിക്കുന്നു
(considered a beauty).

പൊളെക്ക = പൊളെളക്ക, as തേരട്ടനീർ മേൽ
പറ്റിയാൽ പൊ’ക്കും MC.

പൊളുക്ക poḷukka 1. A slice (= പൊളി) as
of mango, which has 4 പൊ.; the 2 larger
വട്ടിപ്പൊ. 2. a piece of ചെകരി. 3. splinters
as from stones cut, wood-shavings.

പൊളുക്കപ്പായി No. = വലിയ കണ്ണിയുളള പായി.

പൊളുക്കവിൽ No. കട്ട കെട്ടിയ അവിൽ.

പൊളോൎന്തൻN. pr. m. (= പൊളള, കുരുന്തൻ).

പൊളള poḷḷa (fr. പൊളളു). 1. A tube; pipe.
പൊ. വള a hollow bracelet, (opp. കട്ടിവള).
പൊളളയോ കട്ടിയോ? prov. 2. the throat
അവന്റെ പൊ. എല്ലിൽ പിടിച്ചമൎത്തു (jud.
Palg.). 3. perforated, empty; a bamboo മര
ങ്ങൾ കേടും പൊളളയും ഊനവും ഇല്ലാതേ ഇരി
ക്കേണം doc. (C. puḷuku hole in trees). ചുമർ
പൊ.യായ്തീൎന്നു (thro’ white-ants). 4. blister,
bubble = പോള. V2. 5. title of Pulayar chief-
tains, prob. from the silver-bracelet they wear;
hence N. pr. of Pulayars, also പൊളള കുരു
ന്തൻ Polōrndaǹ (see ab.).

പൊളളക്കായി Cocculus Indicus = പൊളളക്കുരു
[V2.

പൊളളച്ചീര a potherb with hollow stalks.

പൊളളമുള a hollow kind of bamboo.

പൊളള മുളകു blighted pepper V1. No., see foll.

പൊളളു poḷḷu̥ Tu. M. C. (Te. T. pollu, T.
poḷḷuɤa to bore). 1. Empty, hollow പൊളളു
വക മുളകു TR.; പൊളളുകായി abortive fruit
or grain. 2. a bubble V1., a lie = പൊയി,
പൊളി in po. പൊ. പറക Bhr 7.; പൊൾ
പറഞ്ഞെന്നെ ചതിക്കയും വേണ്ട VilvP.

പൊളളൻ a liar.

പൊളളുക 1. To rise in bubbles or blisters
കൈക്കു തീപ്പൊളളി MR.; അച്ചിക്കു പൊളളും

നേരം prov. Impers. അവൾക്കു നന്നായി പൊ
ളളി to be burnt or scalded. കൈ പൊളളി
പ്പോയി, പാമ്പിൻ കടി പൊളളുന്നു; കായവും
പൊളളി VetC. feverish. കഞ്ഞി തണിഞ്ഞോ
പൊളളുന്നുവോ, പൊളളുന്നത് opp. കുളുൎന്നതു
(warm & cold meals). 2. met. to be in a
blaze, furious against പൊളളി തുടങ്ങും സുഹൃ
ത്തുകളോടു Sah.

VN. പൊളളൽ 1. blistering, a pustule. 2. burn-
ing, despair.

CV. പൊളളിക്ക to blister, തീപ്പത്തികൊണ്ടു
പൊളളിച്ചു No.

പൊളെളക്ക B. 1. to be blistered. 2. to rise
in bubbles, to bubble

പൊഴക്ക, see പുഴക്ക.

പൊഴി pol̤i T. M. (C. hoyyu & pūyu, Te.
hōyu). 1. Pouring, shower രണ്ടു മുകിൽ മല
മീതു പൊഴി പൊരും മഴ പോലേ RC. vying
in pouring. 2. a groove, as in door-frames;
seed-bed, or division of such (പൊഴിൽ); a
hole, outlet of a river into the sea. പൊഴി ഇ
ടുക, വീഴുക B.

പൊഴിക്കൂട്ടം N. pr. Kulašēkhara’s residence.
ഭഗവതിയുടെ വിലാസം പൊഴിയുന്നവിടേ
KU.

പൊഴിയുക 1. v. n. To pour down, flow
off മഴ പൊ. = പെയ്ക vu.; കവിൾത്തടം തന്നി
ലേച്ചാലപ്പൊഴിഞ്ഞ വിയൎപ്പുകൾ CG.; മാരിനേർ
പൊഴിഞ്ഞ ശരങ്ങൾ Bhr.; met. ഊക്കു പൊഴി
ഞ്ഞൊരു വിസ്മയം CG. 2. to drop as leaves,
fruits ജലത്തിൽ പൊഴിഞ്ഞ ഫലങ്ങൾ. 3. v. a.
to shower മേഘങ്ങൾ മാരി പൊഴിയുന്നതു പോ
ലേ രാമരാവണന്മാർ ബാണഗണം പൊഴിഞ്ഞു
AR.; ഉമ്പർ or അമരർ പൊഴിന്തനർ പൂവു
കൊണ്ടേ, പൂവാൽ RC.; പൂമഴ പൊഴിയേണം
ദേവകൾ എല്ലാവരും KR.

പൊഴിക്ക v.a. 1. = പൊഴിയുക 3. To shower
down ഇന്ദ്രൻ ചതുൎമ്മാസം മഴ പൊ’ക്കുന്ന പോ
ലേ KR.; ബാണഗണം പൊഴിച്ചു AR.; അസ്ത്രം,
ശരം, ബാണജാലം പൊ. Bhr.; അശ്രുക്കൾ
Bhg. 2. to let drop. രോമം പൊ. Nid. to
lose hair. അടിച്ചു പൽ പോ’ക്കേണം Si Pu.;

"https://ml.wikisource.org/w/index.php?title=താൾ:CiXIV68.pdf/742&oldid=184888" എന്ന താളിൽനിന്ന് ശേഖരിച്ചത്