താൾ:CiXIV68.pdf/733

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പൊട്ടു — പൊട്ടുക 711 പൊണ്ണൻ — പൊതി

his lure in a crevice. 2. a blighted ear of
corn; useless. പൊട്ട് ഓടുക to be blighted B.
പൊട്ടാക്കുന്നെന്റെ അകത്തുണ്ടിതൈവർ Anj.
the 5 sins ruin me. പൊട്ടല്ല ഇത്തൊഴിൽ not
in vain. കാൎയ്യത്തിന്നു പൊട്ടു വരരുതു (= ഭംഗം)
met. ഉളളിൽ പൊട്ടു പിരണ്ടുളള ഞങ്ങൾ CG.
heart-broken. പൊട്ടില്ലാത്തവൻ sincere. 3. a
circular mark on the forehead, mostly red
(similar to Siva’s third eye) പൊട്ടു തൊടുക,
ഇടുക Anach.

പൊട്ടുകാ, — കുല a withered fruit.

പൊട്ടുബുദ്ധി foolishness.

പൊട്ടുമുണ്ടി B. a curlew.

പൊട്ടുവിദ്യ useless art.

പൊട്ടുക poṭṭuɤa (C. Te. peṭlu). 1. To burst,
explode ഒരു വെടി പൊട്ടി TR. a gun fired
off. പൊട്ടിനൊരൊച്ച CG. (of a tree breaking).
പൊട്ടുമാറുളള നാദം (lion’s roar). പളള വീൎത്തു
പൊട്ടി (of one drowned). പൊട്ടിപ്പൊട്ടിക്കര
യുക, പൊട്ടിച്ചിരിക്ക; so of the heart മാനസം
പൊട്ടിത്തുടങ്ങിക്കണ്ട നേരം KR. (fear). പൊ
ട്ടിയ വാചാ തൊഴുതു Bhg. പൊട്ടുന്ന ഉളളം CG.
(grief). ജനനിക്കു കണു്ണുനീർ പൊട്ടി ഒഴുകി Nal.
— fire crackling തീ പൊട്ടുന്നതു കേട്ടു, പാവ
കൻ പൊട്ടി എരിഞ്ഞു പൊരിഞ്ഞു, തല പൊട്ടി
ത്തെറിക്ക (of a burning corpse). ലോകം ചുട്ടു
പൊട്ടും Bhr. 2. to burst, as a sore ശരീര
ത്തിൽ പൊട്ടി വീണു an eruption; to break,
crack as eggs മുട്ട പൊട്ടിപ്പോകാതേ ഭരിക്ക Bhr.
അടി കൊണ്ടു തല പൊട്ടി TR. പെണു്ണു കെട്ടി
കണു്ണു പൊട്ടി prov. = നാശം വന്നു. 3. to put
forth as buds മരം പൊട്ടി മുളെച്ചു, കൂമ്പു പൊ. —
പൊട്ടി bursting (see under പൊട്ടൻ).

പൊട്ടിത്തെറിച്ചവൻ one who has lost all self-
command, a reprobate. — അഞ്ചെട്ടു പൊ’ച്ച
മാപ്പിളളമാർ TR. mad chaps of rebels.

VN. പൊട്ടൽ 1. bursting മുളയുടെ പൊ. കേട്ടു
(burning bamboos). 2. = പുട്ടിൽ.

പൊട്ടിക്ക 1. v. a. to burst, crack, break off
കുരു പൊ. a boil. മദകരി ചങ്ങല പൊ. KR.
വില്ലു പൊട്ടിച്ചാൻ CG. മാങ്ങ പൊ. V2. to
gather. വിരൽ പൊ. to crack the fingers.

2. intens. v. n. സാംബന്റെ നാഭിയും പൊ
ട്ടിച്ചു വന്നതു CG. പൊട്ടിച്ചു പറക to chatter
aloud.

പൊണ്ണൻ poṇṇaǹ = പൊട്ടൻ, A heavy stu-
pid man, dolt, coward V1. (= കുടവയറൻ V2.).
പിടിയാത പൊണ്ണർ Bhr. പൊ’നാം ശ്വാവു,
പൊണ്ണക്കുരങ്ങൻ PT. പൊണ്ണന്മാർ എന്നു നണ്ണി
KR. blockheads. പൊണ്ണുങ്ങളോടിടകൂടി രസി
ക്കുന്ന പൊ’ന്മാൎക്കുണ്ടോ വിശേഷജ്ഞാനം SG.
വലിയപൊണ്ണ RS.

പൊണ്ണത്വം 1. stupidity പൊ’മായതഖിലം Anj.
a mere empty show. 2. = പൊങ്ങച്ചം f. i.
പൊ. പറക to vaunt, also പൊണ്ണത്തരം.

പൊണ്ണാച്ചി m. & f. = വൻ പൊണ്ണൻ: പോയാൽ
പൊറുക്കുവാൻ പൊ. മതി prov.

പൊണ്ണി fem. of പൊണ്ണൻ.

പൊതി poδi T. M. C. (Tu. pude, see പുത). 1. A
bundle, as of victuals; whatever envelopes കല
ത്തിന്നു വായ്പൊതി കെട്ടുക a. med. 2. a full bag
or bullock-load. പൊതി പിടിക്ക to be carried
on beasts of burthen. ഇരുനൂറു പൊതി പുക
യിലയും കച്ചയും TR. 3. a measure = 20
Iḍangal̤ i CS. ഒരു പൊതി അരി = മൂട (vu.).
പൊതി നെല്ലു = 25 Iḍ. V1. (50 No.) ഒരു പൊതി
ക്കു മുപ്പതു വിത്തു (Cavāi) others = 33½ Iḍang.
അരിപ്പൊതി Arb.; also a number: 1 പൊതിച്ച
ക്കര Cann. 100, Telly. 50, Cal. 10 pieces.

പൊതിക്കാരൻ an owner of pack-bullocks.

പൊതിക്കാള an ox of burthen.

പൊതിക്കെട്ടു a bundle tied up ചോറു പൊ’ട്ടാ
യി കെട്ടുന്നു TP.

പൊതിച്ചോറു rice or victuals tied up for a
journey ഒരു മുണ്ടിൽ തൈർ ഒഴിച്ചു പൊ.
കെട്ടി Arb.

പൊതിനാവു mint, Arb. Palg. (see പോതിക).

പൊതിപ്പത്തു or പോറ്റിപ്പത്തു a tenth of the
seed-corn formerly paid to temples, but
merged in the general assessment. W.

പൊതിപ്പാടു a measure of rice-land requiring
a Poδi of seed to sow it. എനിക്കു സ്വന്ത
മായി ൬ പൊ. കണ്ടം ൧൨ പൊ. പണയം
വക കണ്ടങ്ങൾ കൂടിയിരിക്കുന്നു (Becal).

പൊതിമാടു Palg. = പൊതിക്കാള.

"https://ml.wikisource.org/w/index.php?title=താൾ:CiXIV68.pdf/733&oldid=184879" എന്ന താളിൽനിന്ന് ശേഖരിച്ചത്