താൾ:CiXIV68.pdf/707

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പുഷ്പം – പുസ്തകം 685 പുളകം – പുളയു

ത്തേ പു. prov. വഹ്നിയുടെ പു. വരുത്തി KR.
increased. അവന്റെ പു. stoutness, gran-
deur. ശരീരപു. (opp. ക്ഷീണം, മെലിച്ചൽ).
വാക്കിന്റെ പു. Hor.

denV. പുഷ്ടിപ്പിക്ക & പുഷ്ടീകരിക്ക to fatten,
render abundant (ബുദ്ധിയേ പു.).

പുഷ്പം pušpam s.1. A flower = പൂ, blossom, പു.
ഇട്ടു ജപിക്ക KU. — fig. സമസ്തകൎമ്മകാണ്ഡവി
ധികൾ പു. ആകുന്നു Bhg. a mere preparation
for the ഫലം. 2. the menses. 3. the lungs
s. പുഷ്പസം (= ചെമ്പരത്തി). 4. a high num-
ber ആയിരം പു’ങ്ങൾ AR 1. see പൂ 4.

പുഷ്പകം s. Kuvēra’s chariot പു. കരയേറി AR.

പുഷ്പകൻ a class of Ambalavāsis, who have
to bring flowers & garlands to the temple.
— f. പുഷ്പകത്തി, പുഷ്പോത്തി; the house പു
ഷ്പോത്തു; the caste also പുഷ്പത്തു D.; pl.
contr. പുഷ്പോന്മാർ vu.

പുഷ്പപുരം S. = പാടലിപുത്രം Mud.

പുഷ്പരാഗം S. a topaz, also പുഷ്യരാഗം Bhg.

പുഷ്പലിട്ട് S. (ലിഹ്) a bee; horn-beetle V1.

പുഷ്പവാടി S. a flower-garden VCh. = പൂങ്കാവു.

പുഷ്പവാൻ S. blossoming.
fem. പുഷ്പവതി menstruating.

പുഷ്പവൃഷ്ടി S. a rain of flowers, Bhr.

പുഷ്പാഞ്ജലി S. presenting a nosegay of flowers
in both hands joined (in Sakti worship).

denV. പുഷ്പിക്ക to blossom, menstruate.

പുഷ്പിണി S. 1. = പുഷ്പവതി, to meet such is
a bad omen. 2. a woman that deals in
flowers.

പുഷ്പിതം S. part. 1. blossoming പുഷ്പിതദ്രുമം RS.
— fig. പുഷ്പിതവേദവാക്യങ്ങൾ Bhg. flowery.
2. menstruating പുഷ്പിതനാരിമാർ KR.

പുഷ്യം pušyam S. (cream fr. പുഷ് as of Amrita,
Ved.) = പൂയം f. i. നാള ഉരു പുഷ്യം KR. പുഷ്യ
നക്ഷത്രം AR.

പുഷ്യരാഗം, see പുഷ്പരാഗം.

പുസ്തകം pustaɤam S. (പുസ്തം smeared, പൂചു
= എഴുതുക). A manuscript, book, chiefly written
on paper or printed; (ഗ്രന്ഥം on palm-leaves).
നാലഞ്ചു പു. കൈക്കൽ ധരിച്ചു SiPu പു. എഴു
തുക; ചേൎക്ക, കെട്ടുക etc.

പുളകം puḷaɤam S. 1. Horripilation, caused
by delight നാസികകളിൽപു. ഏലും മയിർ RC.
2. insects or vermin, (ദേഹത്തിൽ ഒക്കേ പു’
ങ്ങൾ പുറപ്പെടും Nid 18. in a disease caused
by heat).

denV. പുളകിക്ക, part. പുളകിതം.

പുളകുക puḷaɤuɤa = പുളയുക in കളകള പുള
കിന സുരജാലം ChVr 8, 12. (or buzzing =
പുലമ്പുക).

പുളകൻ, see പുളവൻ.

പുളക്ക puḷakka (Tu. poḷapu) = പിളക്ക v. n.
To be split ബാണങ്ങൾ ഏറ്റു പുളക്കയാൽ CG.
നിന്റെ കുടൽ പുളക്കേണം vu.; വായി പു. V1.
to open the mouth. പുളന്ന വായോടേ No.
പുളന്നൽ? തണ്ടെല്ലിനോടു മാൎവോട് ഇടയിൽ പു.
നടുപ്പെട്ടു വരുന്നു a. med.
(I.) VN. പുളപ്പു a piece, split. ചന്ദ്രൻ ഒരു പുള
പ്പായുദിച്ചു KU. (Muhammed’s miracle).

പുളയുക puḷayuɤa M. C. (poḷe, Te. polupu).
To twirl about, wriggle തിരമാല നടുവേ പു’
ന്ന ഭുജഗങ്ങൾ RS. പുളഞ്ഞുകളക a snake to
twine itself round the body of men, beasts.

VN. I. പുളച്ചൽ (പാമ്പിന്റെ).

CV. പുളയിക്ക to brandish, swing, switch.

പുളവൻ a very venomous snake, in fresh
water. (നീരാഴാന്ത 571.). എട്ടടിപ്പു V2. an-
other kind; so പയ്യാനിപ്പുളവൻ.

V. iterat. പുളെക്ക 1. id. to roll oneself. കാളിന്ദി
തന്നിൽ പുളെച്ചീടുന്ന കാളിയൻ CC. to loiter
about, enjoy one’s element. 2. to revel,
കാമാൎത്തി പൂണ്ടു പുളെച്ചു കളിക്ക Bhr. so
in the heat of battle കളിച്ചു പുളെച്ചു Bhg.
രുധിരം കുടിച്ചു പുളെച്ചു Bhr. (demons). ഒ
ളിച്ചു ശിശുത്വവും പുളെച്ചു മനോമദം SiPu.
തുള്ളിപ്പുളെക്ക VCh. to swagger, strut. പുളെ
ച്ചുള്ള വീരർ വരാഭ്യാസങ്ങളും KR. haughty
warriors. (പാപം 2, 646). കളിച്ചും പുളെച്ചും
വളൎന്നവൻ, — ൾ No. = ആണിനും തൂണിനും
അടങ്ങാത്തവൾ prov. തിന്നു പുളെച്ചവൻ (a
stout, self-willed, loose man). 3. v. n. to
yield richly നെല്ലു, പയറു, കുമ്പളങ്ങ etc. പു
ളെച്ചുപോയി No.; Palg. also പോളിച്ചു No.

"https://ml.wikisource.org/w/index.php?title=താൾ:CiXIV68.pdf/707&oldid=184853" എന്ന താളിൽനിന്ന് ശേഖരിച്ചത്