താൾ:CiXIV68.pdf/696

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പുണ്ണാക്കു — പുണ്യം 674 പുത — പുതം

പുണ്പെടുക to be wounded. അതു പുണ്പെട്ടു പഴു
ത്തിട്ട് ഒഴുകും Nid. will suppurate. — met.
പു’ട്ടുമാഴ്കുന്നു to feel sore CG. ഉൾ്ക്കാമ്പു പു’ട്ട്
എനിക്കു നൊന്തീടുന്നു Bhg.

VN. പുൺപാടു a wound മാറിൽ കുത്തീട്ടുള്ളൊ
രു പുണ്പാടുകൾ VetC.

പുൺവായി a wounded spot.

പുണ്ണാക്കു, see പിണ്ണാക്കു.

പുണ്ഡരീകം puṇḍarīɤam S. The white
lotus flower പു’കേക്ഷണൻ AR. — പുണ്ടരീക
ക്കരിമ്പേറ്റം ശീതളം കണ്ണിന്നുത്തമം GP 62.
a variety of sugar-cane (fr. പുണ്ഡ്രം). — വീരപു.
a small herb used as perfume & for bad eyes.

പുണ്ഡ്രം S. 1. N. pr. Bengal & Behar. Bhg. 2.
= തിലകം a sectarial mark on the fore-
head. ത്രിപു., ഭസ്മപു. ധരിക്ക SiPu.

പുണ്യം puṇyam S. (പുഷ്?) 1. Good, favorable.
2. pure (as if from പൂ √) as in കൈപ്പുണ്യം
Sil. cleanliness. 3. a good action എണ്ണമറ്റീ
ടുന്ന പു’ങ്ങൾ വിണ്ണിടം എങ്ങും നടത്തുക CG.
ദണ്ഡ്യന്മാരല്ലാത പു’മാണ്ടുള്ളോർ CG. യജിക്കുന്ന
പു. ഭജിക്കുന്ന പു. ജപിക്കുന്ന പു. സമസ്തം ഫലം
SiPu. 4. merit അന്നു വരേ ചെയ്ത പു’ങ്ങൾ
നശിച്ചു പോം VyM. ചെയ്തൊരു പു’ത്തിന്നന്ത
മില്ല എന്നതോ നിൎണ്ണയമേ CG. she must have
acquired much merit to attain such a lot. പു.
അൎജ്ജിക്ക; പു. നിങ്കൽ ആക്കി AR3. transfer
my merits.

പുണ്യകൎമ്മം S. 1. a good action, opp. പാപകൎമ്മം
GnP. 2. a holy ceremony, as of Brahmans.

പുണ്യകാലം S. holy season, a feast. So പുണ്യ
ദിനം; പുണ്യനദി, പുണ്യതീൎത്ഥം etc.

പുണ്യഫലം S. reward of meritorious actions,
chiefly in former births ഭാൎയ്യ ഭൎത്താവിന്റെ
പു’ത്തിന്നു സമമായിട്ടുള്ളവൾ VyM. — so പു
ണ്യശേഷാൽ മഹാകുലേ ജനിച്ചു Bhg.

പുണ്യഭൂമി S. 1. holy ground = പുണ്യസ്ഥലം. 2.
= ആൎയ്യാവൎത്തം.

പുണ്യമാസം i. e. Vaišākham (Apr. — May) &
Māgham (Jan. — Febr.).

പുണ്യവാൻ m., — വതി f. S. virtuous, happy
(Nasr. പുണ്യവാളൻ m., — വാട്ടി f. a saint).

പുണ്യശ്ലോകൻ S. well spoken of, Naḷa (Nal.)

പുണ്യാറു N. pr. a river, Northern boundary of
the 10 Grāmams in the South (Tiruvillāy
etc.); prh. = പേരാറു KU.

പുണ്യാഹം 1. a lucky day. 2. purification of
wells & tanks, persons, etc. പുലെക്കു മാരാൻ
ചെയ്യുന്ന പു. Anach. പു. ചെയ്യേണം കന്യാ
വിന്നു CG. മഠത്തിൽ മരിച്ചാൽ പു. കഴിക്കേ
ണ്ടി വരും jud. പു. കഴിപ്പിച്ചു, പുണ്യാഹക്ക
ലം പിടിക്ക KU. ഉരുപുണ്യാഹാദി ചെയ്താർ
KR. (before a coronation). 3. dedication
of temples, etc. 4. holy water ദ്വിജന്മാ
രാൽ വിമുക്തമാം പുണ്യാഹപ്രവാഹം SiPu.

പുണ്യൌഘം S. the mass of merits പു. വളൎത്തു
ക Bhr.

പുത puδa T. M. Tu. (C. Te. pode, podugu).
1. A cover പുതവെക്ക (= തൂപ്പു) to manure &
irrigate the roots of pepper-vines etc. പുതവി
ടുക്ക, നീക്കുക to uncover, lay open, speak out
freely V1. പുത ഇടുക to sow broadcast (opp.
മുളവിത്തു) & cover the seed with leaves (തൂപ്പു).
2. an outer garment. 3. the slime which covers
tanks V1.

v. n. പുതയുക 1. to be covered, intermingled V1.
2. T. So. to sink in.

പുതയൽ (2) a bog.

v. a. പുതെക്ക 1. to cover, throw about the should-
ers, wrap oneself in എന്നുടെ വസ്ത്രം എടുത്തു
പു’ക്കേണം Nal. കേരളസ്ത്രീകൾ ഉടുക്കേയുള്ളു
പുതെക്കുന്നില്ല vu. ഒരു മുണ്ടു ചുറ്റിരുന്നു ഒ
ന്നു പുതച്ചിരുന്നു MR. 2. to thatch with palm-
leaves & grass പുര കെട്ടിപ്പു. No. 3. T. So.
Palg. to bury.

VN. പുതപ്പു M. Tu. warm clothing, a cloak,
blanket, sheet.

CV. പുതപ്പിക്ക to cause to cover or cloak. കണ്ഠ
നാളാവധി മെല്ലേ പുതപ്പിച്ചയച്ചു SiPu. dis-
guised as a woman.

പുതപ്പുല്ലു (1) grass for house-covering.

പുതം puδam (loc. = കുതം) No. Suitable ശരിപു
തം TP. ചോറും കറിയും പു. പോരാഞ്ഞിട്ടുണ്ടി
ല്ല as it did not suit him. നിണക്ക് എന്നേ പു.

"https://ml.wikisource.org/w/index.php?title=താൾ:CiXIV68.pdf/696&oldid=184842" എന്ന താളിൽനിന്ന് ശേഖരിച്ചത്