താൾ:CiXIV68.pdf/662

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പാടവം – പാടു 640 പാടു

പാടലിപുത്രം N. pr. palibothra, the capital of
Magadha, Mud.

പാടവം pāḍavam S. (പടു) Cleverness പാ.
പാരം വാക്കിന്നു നിണക്കു Bhr. പാ. ഏറുന്ന
ചന്ദ്രഗുപ്തൻ Mud. — eloquence V1.

പാടവശാസ്ത്രം V2. rhetoric.

പാടി pāḍi T. S. 1. A row = പാടകം. 2. in
N. pr. of villages as തെക്കമ്പാടി, മേല്പാടി.
3. a tune CC.

പാടീരം pāḍīram S. (പടീരം) Sandal perfume
ഭൂഷണവസനങ്ങൾ പാ. ഇവ എല്ലാം അണി
ഞ്ഞു KR. ചേടിമാർ അരെക്കുന്ന പാടീരമണ്ഡ
പം KR. പാ. തേച്ചു Bhr.

പാടു pāḍụ 5 (VN. of പടുക, പെടുക) 1. Fall-
ing, suffering pain or damage പാടുകൾ പെ
ടുന്നതിന്ന് ഒക്കവേ പാപം മൂലം SiPu. ഗ്രഹ
ങ്ങൾക്കു പാ. ഉണ്ടു astr. the planets lose their
specific influence by approaching the sun. കു
ടികൾ പാടാകകൊണ്ടു TR. unable to pay.
പാടായ്പോയി was frustrated. So കഷ്ടപ്പാടു,
പിണിപ്പാടു, തത്രപ്പാടു. 2. falling into one’s
hand or power മീൻപാടില്ല no draught of
fishes. പശുവിനെ പാട്ടിൽ നമുക്കു വേണ്ടിക്കേ
ണം PT. സൈന്യത്തെ പാടാക്കി Mud. gained
over. പുരം തന്നുടെ പാട്ടിലാമാറടക്കി Bhg.
conquered. ഒരു ദേശം എങ്കിലും മമ പാട്ടിൽ
ആകേണം Mud. പാട്ടിലുളളമാത്യന്മാർ (= സ്വാ
ധീനം). പഞ്ചേന്ദ്രിയങ്ങളെ പാട്ടിലാക്കുക Nal.
to subdue. 3. possibility ചെയ്‌വാൻ പാ. ഇല്ല,
അരുത് എന്നു പാടുണ്ടോ prov. can one say
No., പാടി പാടില്ലാഞ്ഞിട്ടല്ലേ പറയുന്നു ChVr.
excused themselves. 4. place, situation,
order (പാട്ടിലാക്ക also = പാടാക്ക 2.) അവരവ
രുടെ പാട്ടിൽ കിടക്ക = abode. ചത്തോന്റെ
വീട്ടിൽ കൊന്നോന്റെ പാ. prov. എപ്പാടെല്ലാം
RC. where each? നിന്റെ പാട്ടിന്നു പോയ്ക്കോ
Arb. go about your business. So കൂറുപാടു,
നമ്പൂതിരിപ്പാടു; ഈരാൾപാടു., മൂന്നാൾപാ., മൂ
ന്നാം പാടായ തമ്പുരാൻ KU. rank of princes
in Cal.; നാലു പാടു offices about the king not
hereditary, but within his giving മുന്നാഴി
പ്പാ. (ബാല്യക്കാർ), അറുനാഴിപ്പാ. (with double

allowance മുതലാളൻ), പണ്ടാരപ്പാ., ചങ്ങാതി
പ്പാ. KU. 5. manner of being, nature (= പ
ടി). കണ്ടപ്പാടു in the way seen before. പാടല്ലാ
ത്തവണ്ണം ചെല്ലുക V2. to behave badly. അപ്പാ
ട്ടേ പൈതങ്ങൾ വെണ്ണ കട്ടു Anj. ഏതു പാട്ടിൽ
by which master? ഒരു പാട്ടിലായിരിക്ക in
tolerable order. So വേർപാടു. 6. sides,
measure of space & time കാട്ടിൽ തീപിടിച്ചു
നാലു പാടും CG. നാല്പാടും ഓടിനാർ Bhr. പ
ടയിടേ ഇരിപാടും വീഴ RC on both sides.
നിലത്തിന്നു പാ. ഇല്ല rather small. വിളിപ്പാടു,
വെടിപ്പാ., കണ്ടപ്പാ., ചിറപ്പാ. distance of a
call, shot, ricefield. — മാനുഷർ മറുപാടു പി
റന്നുവരും Nasr. a 2nd time. മുപ്പാടു ശപിച്ചു
Nasr. po. 7. a scar, mark. പാ. വീഴുക to
be indented വ്രണപ്പാടു, പുണ്പാ., മുറിപ്പാ., മുറി
ച്ച പാ. etc. 8. obstruction പാ. വെക്ക to
detain, arrest (= തടുക്ക). പാ. നീക്കുക, തീൎക്ക
to set free. പാടും പട്ടിണിയും കിടക്ക Anach.
to dun. വൎത്തകന്റെ പാ. മുട്ടായ്‌വന്നു TR. the
duns of the lender trouble me. പട്ടർ പാ. വ
ന്നപോലേ prov. (of disagreeable guests). വഴി
തരിക എന്നു പാടു കിടന്നു RC. insisted on. പാ.
പാൎക്ക, നടക്ക, നില്ക്ക to detain. പാ. മാറും
Mantr.

Hence: പാടാക്കുക (2) to get under his power പാ’
ക്കി വെക്കാഞ്ഞതു Mud. (4) to order, arrange.

പാടിരിക്ക (8) to dun by fasting seated before
the debtor’s door, പച്ചോലയിട്ടു പാ. lying
in his veranda.

പാടുകൂടുക = പാടിരിക്ക.

പാടുകൂട്ടുക V1. (8) to despatch, hasten.

പാടുകേടു (4) disorder V2. (3) unfitness, op-
position B.

പാടുത്തരം (1) No. 1. a beam. 2. a girder
So. പാട്ടുത്തരം.

പാടുപെടുക (1) to suffer hardship പെട്ടപാ
ടോരോ ജനം എന്തയ്യോ പറവതു, പെട്ട പാ
ടോടും ഓരോ ഗുഹകൾതോറും പുക്കാർ Bhr.
from shame. വീരനെ പാ’ട്ടു നിഗ്രഹിച്ചാ
ലും KR. by every exertion. ജീവിതം പോ
വോളവും നന്നായി പാ’ട്ടീടുന്നവൻ VCh.

"https://ml.wikisource.org/w/index.php?title=താൾ:CiXIV68.pdf/662&oldid=184808" എന്ന താളിൽനിന്ന് ശേഖരിച്ചത്