Jump to content

താൾ:CiXIV68.pdf/659

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പഴുക്ക 637 പഴുക്ക — പാകം

പഴിച്ചാവോളം പറയേണം, പ. ഇല്ലതമ്മിൽ
അന്യോന്യം Bhr.; പഴിക്കുന്നു ചിലർ ഭരത
മാതാവേ KR. 2. to vie with successfully
നിന്നുടെ കാന്തിയെ പഴിച്ചു കളഞ്ഞു CG.
obscured thy beauty. കാന്തിയെ പാരം പ
ഴിച്ചു വെന്നു CG.; കുയില്ക്കുരലും പഴിത്തത
തച്ചൊല്ലേ RC. 3. B. to detest.

പഴിപ്പതു (what is abused) new coin suspected
of being counterfeit V1.

VN. പഴിപ്പു: പ. പറക to ridicule V1.

പഴുക്ക pal̤ukka, So. — ക്കാ (see foil. T; പഴു
rib, ladder-step). 1. A fruit put to ripen B.,
half ripe V1. 2. the Areca-nut & its reddish
colour when ripe, കരിമ്പഴുക്കടക്ക & പഴുക്കട
ക്ക 6th & 7th stage of its growth, പഴുക്കാക്കുല
a bunch of it. പാക്കും പ. യും ആപാദിച്ചു CG.
പഴുക്കടക്ക പോലത്തേ കുഞ്ഞിമീടു TP. 3. So.
N. pr. f. (Cher̀umars). — പൊന്നൻ പ. 1. a
fine Areca-nut. 2. Myristioa tomentosa, Rh.
പഞ്ചമം പ. B. a drug.

പഴുക്കാപ്പുലി a leopard with dark spots, .പ.
നരി MR.

പഴുക്കുല in പച്ചക്കുലയും പ. യും Oṇap. unripe
& ripe plantain bunches. (see പഴ — 635).

I. പഴുക്ക pal̤ukka T. M. C. (Te. paṇḍu) 1. To
grow old, ripe, പത്രം പ. Bhr.; പഴുത്ത പഴം
ripe fruit, കുല പഴുക്കുമ്പോൾ സങ്ക്രാന്തി, പഴു
ക്കാൻ മൂത്താൽ പറിക്ക prov.; പ. വെക്ക to put
fruits in straw (= പഴുപ്പിക്ക). 2. to become
well tempered, red-hot. പ. ച്ചുടുക to roast
well, എരിയുന്ന തീയിൽ പഴുത്ത നാരാചം KR.
3. to suppurate പുൺ പഴുക്കിൽ MM. 4. to
decay. പഴുത്തില a dried leaf, ദേഹം പഴു
ത്തു പോയീടും KR. = പഴകി.

പഴുത്തില hon. for betel, when Nāyars speak
to Brahmans, Tīyars to Nāyars, etc. (see 4).

VN. പഴുപ്പു 1. ripening of fruit, blighting of
corn. പ. ചെന്നതു V2. overripe. 2. becom-
ing tender, red-hot. മുഖം പ. thrush (S. മു
ഖ പാകം). മനസ്സിന്റെ പ. V1. contrition.

CV. പഴുപ്പിക്ക 1. to ripen artificially as പഴം,
to heat as ഇരിമ്പു, to accustom, inure.

2. മുഖം പഴുപ്പിക്ക No. actors personating
women having their faces dyed with red
arsenic (see മനയോല under മനം).

പഴുപഴുക്ക to be discoloured; പ’പ്പു yellowness
of face V1.

II. പഴുക്ക = പകുക്കു To divide. കെരന്തം (= ഗ്ര
ന്ഥം) പഴുത്തു നോക്കുന്നേരം TP. to open a
book indifferently in order to find an oracle
(in the 7th letter of the 7th line).
പഴുതി MR. = പകുതി.

പഴുതു pal̤uδu (fr. പഴു & = പാഴ് T. = പഴി)
1. A hole, കുടുക്കിന്റെ പ. V2. a button-hole;
an interstice വമ്പനോടു പ. നല്ലു prov.; a vacant
place, ഉണ്ടപ്പഴുതു TP. the wound which the
ball made ൟൎച്ചയുടെ പ. No. = പാളിപ്പോക.
അതിൽ കടക്കേണ്ടതിന്നു പ. ഇല്ല a breach, fig.
നുഴഞ്ഞു കരേറുവാൻ പ. കണ്ടു a loophole. ഘന
മായുറച്ചുളള വൃക്ഷത്തിൽ പ. ഉണ്ടോ VCh. (=ദ്വാ
രം). പഴുതെന്നിയേ നിറഞ്ഞാനന്ദം KeiN. =
densely, tightly. 2. a moment, occasion കുല
ചെയ്‌വാൻ പ. ഉണ്ടായില്ല Mud.; കൊടുത്തു കൊൾ
വാൻ, തപ്പാൻ പ. കൾ നോക്കി Bhr. in fencing
ഇല്ല പഴുതെന്നു ചിന്തിച്ചു despaired of an open-
ing. പറവാൻ പഴുതില്ല no cause for. പഴുതില്ല
Palg. = പാടില്ല. അപ്പഴുതറിഞ്ഞു സ്തുതിക്കേണം
Mud.

പഴുതാക, — യ്പോക to go for nothing.

പഴുതാക്കുക to make of none effect. പറഞ്ഞ
സത്യത്തെ പ’ക്കീടൊല്ലാ KR. don’t break a
promise, so also പഴുതിലാക്ക Sil.

പഴുതാര So., പഴുതാർ M. C. a centipede = കരി
ങ്ങാണിത്തേൾ No.

പഴുതേ in vain, uselessly, to no purpose (=
വെറുതേ, വൃഥാ). പണം പ. കളക, also
പഴുതിൽ.

പഴുവം pal̤uvam aT. C. A forest (= പളള 3.).
പഴുച്ചരടു = പവിഴ — MR.

പാ, see പായി.

പാംസു pāmsu √ (C. Te. pāṅču dirt) Dust
പാ. കൊണ്ടു നിറെച്ച വഴി VCh.
പാംസുലൻ soiled, unchaste.

പാകം pāɤam S. (പചിക്ക) 1. Cooking, പാ.

"https://ml.wikisource.org/w/index.php?title=താൾ:CiXIV68.pdf/659&oldid=184805" എന്ന താളിൽനിന്ന് ശേഖരിച്ചത്