താൾ:CiXIV68.pdf/65

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

അമ്പാരി — അംബരം 43 അംബഷ്ഠ — അമ്മ

അമ്പാരി (H. A. a̓māri) Howdah on an elephant.
അ. കെട്ടുക (Royal privilege).

അമ്പാഴം & അമ്പഴം ambāl̤am (C. Tu. അ
മ്പട S. അംബഷ്ടം comp. അമ്ലം) Hogplum,
Spondias mangifera അമ്പാഴത്തിന്റെ കൊമ്പ
ല്ല പിടിച്ചതു prov. a weak support. അമ്പഴ
ങ്ങാ തുലോം നല്ലു GP 68. വെളുത്ത അമ്പഴത്തിൻ
തളിർ GP 65. കാട്ടമ്പാഴം.

അമ്പു ambu 5. (= അരുമ്പു bud?) Arrow, por-
cupine quill (comp. എയ്യൻ). തൊടുത്തു വലിച്ച്
അമ്പിനെ അയച്ചു KR. ഒളിയമ്പ് എയ്തു Bhr.
a treacherous arrow. വെടിയും അമ്പും ഉണ്ടാ
യി TR. there was some fighting.

Cpds. അമ്പറ arsenal, വളഞ്ഞു മതില്ക്കെല്ലാം അ
മ്പറകൾ വേണം Bhr 12. depôts of arms.

അഞ്ചലർ അമ്പൻ CG. = പഞ്ചബാണൻ.

അമ്പിൻപാടു distance of a bowshot, ശരപ്പാടു.

അമ്പിളി (T. അമ്പുലി) moon അ’ത്തെല്ലു Sil.
its digit. അമ്പിളിക്കല പോലെ നേത്രാമൃതം
SiP 4. അമ്പിളിബിംബം ഉദിക്കും Nal 4.
(also അ’അമ്മാമൻ moon B.)

അമ്പുകൂടു, അമ്പിൻകൂടു, അമ്പുറ quiver (= പൂ
ണി, ആവനാഴിക).

അമ്പുമാരി arrowshower.

അമ്പുക see അൻപു.

അമ്പുറു? ambur̀u എടങ്ങേറും ലോകരെ ഇട
യിൽ അമ്പുറുക്കേടും ഉണ്ടു TR. Vexation (Mpl.)

അമ്പൈ ambai (S. അംബ) interj. of wonder
and joy. അമ്പൈ കേൾപിൻ Ah!

അംബ amḃa (അമ്മ) & അംബിക Mother,
Pārvati.

അംബരം amḃaram S. (what environs) 1. Hori-
zon, sky. കണ്ണനാം തിങ്കൾ യാദവവംശമാം
അ'ംതന്നിൽ വിളങ്ങി CG. അ’ത്തോളം ഉയരം
ഉണ്ടു AR 6. നല്ലമ്പരത്തിടേ വസിപ്പവർ RC.
the Gods. അംബരചാരികൾ Bhr. — അംബര
മണികുലജാതൻ KR. of the solar dynasty.
2. clothing.

അംബരി (celestial) title of Samorin’s queen
വലിയ തമ്പുരാട്ടി അംബരി കോയിലകം
(= അമ്പാടി ?)

അംബരേശൻ വൈശ്യൻ KU. N pr. a Chetty,
to whom the building of Calicut is ascribed.

അംബഷ്ഠൻ amḃašṭhaǹ S. A certain tribe;
barber & physician; elephantkeeper Mud.

അംബു & അംഭസ്സ് amḃu & ambhassu̥
S. Water, (അപ് G. ombros).

അംബുജം, അംഭോജം, അംഭോരുഹം lotus
(in comp. മുഖാംബുജം etc.)

അംബുദം, അംഭോദം water-giving, cloud.

അംബുധി, അംഭോധി sea.

അമ്മയം watery = ആപ്യം po.

അമ്മ amma 5. (in Tu. father, S. അംബ) 1.
Mother. Gen. അമ്മയുടെ & അമ്മാവിൻ (po.)
മൂത്തമ്മ, ഇളയമ്മ & ചിറ്റമ്മ mother's sister.

2. hon. goddess, esp. Kāḷi അമ്മതമ്പുരാട്ടി &
അമ്മതമ്പുരാൻ queen dowager. നാലുവീട്ടിൽ അ
മ്മസ്ഥാനം തരും KU. അമ്മയാർ matron, Paṭṭer
female. 3. interj. എന്ത് അമ്മ I really don’t
know! അമ്മമ്മാ lamentation & doubt or per-
plexity, also അമ്മേ (like അപ്പാ).

hence: അമ്മക്കള്ളം (innate) sagacity & roguery.

അമ്മക്കള്ളൻ deep fellow V1.

അമ്മഛ്ശൻ mother’s father, അമ്മമ്മ her
mother.

അമ്മയകം family house of a Brahman’s wife.
vu. അമ്മാത്തേ മുത്തച്ചൻ maternal grand-
father.

അമ്മാൻ = അമ്മാമൻ‍ V1.; അമ്മാനപ്പൻ also
അമ്മായപ്പൻ father in law, father’s brother.

അമ്മായി, അമ്മാവി 1. maternal aunt. 2. uncle’s
wife (also അമ്മാമ്മി V1.) 3. mother in
law (Can. & Cal.) who is also called അമ്മാ
വിയമ്മ V1. or അമ്മായ്‌മ്മ loc.

അമ്മായിശാസ്ത്രം knowledge of old women,
superstition lore.

അമ്മാവൻ, അമ്മാമൻ, അമ്മോൻ & അമ്മോമൻ
1. maternal uncle (S. മാതുലൻ) also അമ്മാ
യച്ചൻ, കാരണവർ.എന്റമ്മോർ ആണ TP.
I swear it by my uncles. 2. a Sūdra distinc-
tion, 16 അമ്മോന്മാർ direct the ആയുധാ
ഭ്യാസം of the 350,000 Colatiri Nāyer KM.
Ammons ruled once over Coorg. 3. like
മാതുലൻ used for ഉമ്മത്തം med.

6*

"https://ml.wikisource.org/w/index.php?title=താൾ:CiXIV68.pdf/65&oldid=184210" എന്ന താളിൽനിന്ന് ശേഖരിച്ചത്