താൾ:CiXIV68.pdf/645

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പരിഭ്ര – പരിമാറു 623 പരിമി – പരിലാ

denV. പരിഭ്രമിക്ക 1. to err about കാന
നേ പ’ച്ചീടുക Nal2. 2. to be flurried,
confused, loose one’s wits V1.

പരിഭ്രാജിതം S. radiant CC. = ശോഭിതം.

പരിമണം aM. = പരിമളം, as പ. ആളും മാ
ലേയം RC.

പരിമരം aM. (പരു?) the yard of a ship V1.,
[T. പരുമൽ

(I. പരി): പരിമളം S. (മളം prh. = മണം) fra-
grance അഗരുചന്ദനം എറിഞ്ഞ ധൂമത്തിൻ പ.
കൊണ്ടു നിറഞ്ഞെല്ലാടവും KR.; നിന്റെ തിരു
മൈ പ. പരന്നു Bhr. (= സൌരഭ്യം). — പരിമ
ളക്കുഴമ്പു, പ’ത്തൈലം etc. fragrant ointment.

പരിമളപ്പെടുക B., also പരിമളിക്ക denV.

പരിമാണം S. (മാ) measure; exact amount
തൂക്കത്തിന്റെ പരിമാണസംഖ്യകൾ VyM.
specified weight of each piece. ഏകദേശാ
ന്തരത്തിന്റെ പ’ത്തെ അനുമിക്കാം Gan.
(= പരമിതി).

പരിമാറുക parimār̀uɤa T. M. (പരി way, or
as in C paridāḍu, Tu. pariāṭane, the S. ad-
verb: about) & പരുമാറുക. 1. To go about,
revolve as the sun ആദിത്യൻ പരുമാറും മാന
സോത്തരത്തിങ്കൽ Bhg 5. To turn about in
fencing വട്ടത്തിൽനിന്നു പരുമാറിയും ഗദ തട്ടി
യും Bhr. To wander about അല്ലലെന്നിയേ പ
രുമാറിയ ദിഗംബരൻ Bhg.; രഥം ഏറി നഗ
രിയിൽ നീളേപ്പെരുമാറിനാൻ Brhmd. after
coronation drove through the town. തേരോടു
താൻപരുമാറിനാൻ RC. strayed. പലതാൽ മെ
യ്യെല്ലാം ഉലയപ്പരുമാറി RC. 2. to have free
intercourse, chiefly പെരുമാറുക, as ആ വീ
ട്ടിൽ പെ. യും ആ വീട്ടിൽ ഉള്ളവർ ശേഷമുള്ള
വീട്ടിൽ പെ. യും TR. 3. v. a. to use any-
thing കടലിൽ പരുമാറുന്ന തോണിയും വലയും
MR.; മസ്തായ വസ്തു വല്ലതും പെരിമാറിയ പ്രകാ
രം കാണുന്നില്ല (jud.); കണ്ടത്തിലും പറമ്പത്തും
പരിമാറിക്കൊണ്ടിരിക്കുന്ന സാമാനങ്ങൾ TR.;
പണയം എടുത്തു പ’റരുതു VyM.

VN. പരിമാറ്റം 1. moving about. പരു’വും കേ
ൾ്പാനില്ല Bhg. one cannot hear her step. ക
ണ്ണൻ രാപ്പെരുമാ. നടന്നു തുടങ്ങിനാൻ CG.;
ആൾപ്പെ. ഇല്ലാത്ത നിലം V2. a retired

spot. 2. intercourse, dealings, trade V1.
തങ്ങളിൽ പെ. ഉണ്ടു. 3. use, employ, So.

CV. പെരുമാറ്റുക to send abroad. അശ്വങ്ങൾ
പെരുമാറ്റി അവനിയിൽ അശ്വമേധങ്ങൾ
ചെയ്തു RS. letting them wander freely.

പരിമി parimi So., (T. പരുമൻ large). A large
round basket.

(I. പരി): പരിമിതം S. measured, abridged.
പരിമിതി = പരിമാണം, as ദശയോജനാപ.
കലൎന്നു AR5. (= 10 Yojana wide).

പരിമിളിതം S. well united. തങ്ങളിൽ പ’തസു
കൃതം ഇടചേൎന്നു Nal. in connubial happi-
ness. (part. pass.)

പരിയം pariyam T. M. Tdbh.; സ്പൎശം “connec-
tion”. 1. The back part of a house വീട്ടിന്റെ
പൎയ്യമ്പുറത്തു Arb. പരിയത്തിരിക്ക to be about
the house. പരിയത്തു പോക to ease nature
(in the garden). [in Palg. also കൊല്ല the
yard round a house as far as it is closed
in by a small mound, with the exception of
its front part]. 2. T. loc. a token given by
the bridegroom to the bride V1. പച്ചോടത്തി
ന്നു പരിചം ചെയ്തു at a Tiar marriage. നാ
ലാൽ പ. (എണ്ണ, വസ്ത്രം, അന്നം, പണം); con-
nections are then called നൂൽപ്പ., കഞ്ഞിപ്പ.,
പണപ്പ, etc.

പരിയപ്പെടുക (1) to be in bondage.

പരിയപ്പാടു slavery B.

പരിയങ്കം Mud. = പൎയ്യങ്കം.

പരിയാരത്തവർ Tdbh., see പരിചാരം,പ
രിവാരം.

(I. പരി): പരിരക്ഷ S. preservation. — ഭൂപ
SiPu. government.

denV. നീ അവനെ പരിരക്ഷിച്ചു KR. saved.

പരിരംഭണം S. embrace യാത്രയും ചൊല്ലി പ.
ചെയ്തു, വിസ്മിതമായ പ. ചെയ്തു KR.; also
പരിരംഭം in ഗാഢം പരിരംഭസംഭാവനം
Nal.

പരിലസിതം S. surrounded അഖിലഗുണപരി
ലസിതവിഭവൻ VetC. (part. pass.)

പരിലാളിക്ക S. to caress ചൊവ്വോടേ പ’ച്ചു
Bhr.; നന്ദനനെ പ. Bhg.

"https://ml.wikisource.org/w/index.php?title=താൾ:CiXIV68.pdf/645&oldid=184791" എന്ന താളിൽനിന്ന് ശേഖരിച്ചത്