താൾ:CiXIV68.pdf/644

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പരിത്യാ – പരിപൂൎണ്ണം 622 പരിപോ – പരിഭ്ര

(I. പരി) പരിത്യാഗം S. abandonment ആശ്രി
തപ. ചെയ്കയില്ല Bhr.

denV. പരിത്യജിക്ക to repudiate, ക്രോധം പ.
Brhmd. = വിടുക.

പരിത്രസ്തൻ S. afeard പ’നായിനിന്നു KR.

പരിത്രാണം S. protection ധരാപ. ചെയ്തേൻ
KR. ruled & പരിത്രാണനം PT.

പരിദാനം S. barter, exchange V1.

പരിദേവനം S. lamentation, പ’ങ്ങൾ Bhr.

പരിധാനം S. putting on; lower garment.

പരിധി S. 1. an enclosure, halo. 2. a disk,
circumference വ്യാസത്തെ കല്പിച്ചു പരിധി
യെ വരുത്തുക Gan.; (in CS. to find the വ
ട്ടം through the വിട്ടം).

പരിപക്വം S. quite ripe, (see പരിപാകം). സം
സാരപ. വന്നവർ Tatw. men of thorough
experience.

പരിപതനം S. = simpl. അസുരകുലപതി ചര
ണപരിപതനഭീതി SitVij. falling at his
feet.

പരിപന്ഥി S. blocking the way. — പ. കൾ Bhr.
[foes.

പരിപാകം S. maturity; mature experience.
പ. ഇല്ലാതേ GnP. having learned nothing.
എന്നിട്ടും ദശാസ്യനു വന്നില്ല പ KR. mode-
ration. പ. വരുത്തുക to calm, quiet; to
make steady & sober. — fig. ദേവകീപുണ്യ
ത്തിൻ പ. Bhr. Kr̥šṇa is the ripe fruit
of D’s merits.

പരിപാലകൻ S. protector, ruler. ശിഷ്ടപ Bhg.
protecting the good.

പരിപാലനം protection; government കുമ്പ
ഞ്ഞി പ’നത്താൽ നാം കൊണ്ടു നടക്കുന്ന
ത് ഒക്കയും TR. all that I possess under
the rule of the HC.

denV. പരിപാലിക്ക to protect, നാടുപ. KU.
to rule. ദേഹത്തെ പ’ച്ചു കൊൾ്ക KumK.
preserve thy life.

part. pass. പരിപാലിതം; — പരിപാല്യക
ളാം പ്രജകൾ Bhr.

CV. കേരളരാജ്യം പരിപാലിപ്പിപ്പൻ KU.

പരിപൂൎണ്ണം S. quite full. മനോരഥം പ’മായ്‌വ
ന്നു Bhr. was fulfilled. — പരിപൂൎണ്ണൻ AR.
Višṇu. പരിപൂൎണ്ണത, പരിപൂൎത്തി fulness, completion.

പരിപോഷിക്ക S. to foster, nourish, cherish.

പരിപ്രാശിക്ക S. to eat, KR.

പരിപ്പു parippụ T. പരുപ്പു (പരു) 1. Peas,
pulse skinned in water, halved & dried അവ
രപ്പ., തുവരപ്പ. etc. പരിപ്പുകഞ്ഞി soup of peas
& rice. പരിപ്പുകാരൻ a cook. 2. So. seed, kernel
of corn = പരൽ q. v., No. the kernel in fruit-
stones of Dicotyledons, അണ്ടിപ്പരിപ്പു.

പരിപ്പുചീര Chenopodium album.

(I. പരി): പരിപ്ലുതം S. drenched, suffused ആ
നന്ദബാഷ്പ’തനേത്രനായി AR. (part. pass.).

പരിബൎഹം S. = പരിഛദം, luxuries, insignia.

പരിഭരിക്ക S. to rule, VetC.

പരിഭവം S. 1. contempt, slight പരിഭവവാ
ക്കു, പ’മായിട്ടുള്ള വാക്കുകൾ TR.; ഓരോ പ.
ഞങ്ങൾക്കകപ്പെടീച്ചതു affront. ഞങ്ങൾക്കു പ.
ഉണ്ടാക്കി Bhr. put to shame. പ’ത്തോടേ
ചൊന്നാൻ KR. mortified. 2. whatever
demands satisfaction. പോരും പ. VetC.
I am punished enough. വന്തപ. തീൎത്തുകൊ
ൾ്‌വാൻ RC.; പ. മാനിച്ചു പോക്കുന്നുണ്ടു Mud.;
മനസ്സിൽ തിങ്ങിന പ. എല്ലാം കളയുന്നു KR.;
മനസി വളരും പ. അകറ്റുവാൻ Bhg.; പ.
ഇന്നു തന്നേ തീർക്കുന്നുണ്ടു, പ. വീളുക Bhr.
to take honorable revenge. പ. ചെയ്ക V1.
to give satisfaction.

denV. പരിഭവിക്ക 1. v. n. to be offended,
അതിന്നു പ’ച്ചു (huntg.) was wroth. കി
ട്ടാഞ്ഞു പ’ച്ചു പുറപ്പെട്ടു SiPu. mortified.
എന്നോടു പാരം പ’ച്ചു PT. scolded me.
2. v. a. to humble, vilify, defeat. പരിഭ
വിച്ചോരോ പരുഷം ചൊല്ലി KR. taunt-
ed. വേണാടടികളെ പ’ച്ചു KU.

part. pass. വനചരന്മാരാൽ പരിഭൂതനാ
യേൻ Bhr. overcome by jungle-dwellers.

പരിഭാഷ S. explanation; (mod.) translation
ശ്ലോകം പ. യാക്ക.

പരിഭാഷണം S. reproof; taunt, V1. 2.

പരിഭൂതം S., see പരിഭവിക്ക.

പരിഭൂതി = പരിഭവം.

പരിഭ്രമം 1. S. turning round. 2. (mod.) flurry,
hurry, distress of mind.

"https://ml.wikisource.org/w/index.php?title=താൾ:CiXIV68.pdf/644&oldid=184790" എന്ന താളിൽനിന്ന് ശേഖരിച്ചത്