താൾ:CiXIV68.pdf/643

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പരിച – പരിഛ്ശ 621 പരിഛ്ശേ – പരിത്തി

പരിചയം S. (പരി) Acquaintance, familiarity
കാടുസുഖമായിവന്നു ചിര പ’ത്താൽ KR.; ചിര
പ. ചെന്നപ്പോൾ, മുഖ പ. personal acquaint-
ance കണ്ടുപ. ഉണ്ടു Bhg.; കൈപ്പ. dexterity പ’
മുള്ള ആളുകളേകൊണ്ടു ചാൎത്തിക്ക TR. of local
experience. കുടിയാന്മാരെ പ. ഇല്ല MR.; പറ
വാൻ പ. ഉണ്ടു TR.

പരിചയക്കാരൻ 1. an acquaintance. 2. ex-
perienced.

denV. പരിചയിക്ക 1. to be familiar with
അനൎത്ഥങ്ങളോടു പ’ച്ചിരിക്ക; നിത്യം പ’ക്കു
മ്പോൾ അരികളോടും കൃപ ഉണ്ടാം KR.; പ’
ക്കാത്ത വസ്തുഭുജിക്ക Nid. unwont. വാണിഭ
ത്തിങ്കൽ ഏതും പ’ച്ചില്ല Mud. has no ex-
perience in trade. കൎണ്ണാടകനടപ്പിൽ പ’ച്ചു
നടന്നവർ TR. officers of standing under
the former Government. 2. to take medi-
cine = പരുമാറുക.

CV. പരിചയിപ്പിക്ക to accustom.

പരിചരൻ S. attendant.

denV. പരിചരിക്ക to attend, serve മാതാപി
താക്കന്മാരെപ്പരിചരിച്ചു Bhr.

പരിചൎയ്യ attendance, also പരിചാരം, which
is also used for the healing art. — Tdbh.
പരിയാരത്തവർ servants in Brahman
houses, KN.

പരിചാരകൻ m., — രിക f. an attendant.

പരിചു parišu T. M. aC. (Te. parasu, fr.
പരി II.). 1. Nature, manner. ഇപ്പ. in signing
“thus” കൊണ്ടാൽകൊണ്ട prov.; വിശ്വാസം
ഉണ്ടാം പരിചറിയിക്ക AR. = വണ്ണം so that.
2. proper manner. പരിചിനോടു, പരിചോടു
in good style, decently. പരിചുപെട Pay.
nicely.

പരിചുകെടുക്ക 1. to defeat, rout തച്ചു തച്ചാട്ടി
പ’ത്തു Bhg 4. 2. to illtreat, torture പണ്ട
ങ്ങൾ ഒക്കയും പിടിച്ചു പറിച്ചു തച്ചു പ’ത്തു
TR. (robbers). —

പരിചുകേടു = തോല്വി; also want of character.

(I. പരി): പരിഛ്ശദം. S. (പരി) all about one,
train, baggage പ’ങ്ങളാൽ ഫലം എന്തുള്ളതു
എനിക്കും ഇപ്പരിജനങ്ങൾക്കും KR.

പരിഛ്ശേദം S. 1. a section, chapter. 2. clear
distinction, decision. 3. vu. പ. വന്നു
പോയി quite destroyed.

denV. പരിഛ്ശേദിക്ക 1. to define, decide
ഭഗവാന്റെ മഹത്വം പ’ക്കാവതല്ല Bhg.;
പുരുഷസാരത്തെ പ’ച്ചീടും ഒരിക്കൽ കാ
ണുമ്പോൾ KR. he will be voted the
finest man. 2. to cut off കാലപാശം
പ Bhg.

പരിഛ്ശേദ്യം definable, അപരിഛ്ശിന്നനാ
യി Bhg. (past part.)

പരിജനം S. people about one, attendants; see
പരിഛ്ശദം.

പരിജ്ഞാനം S. knowing by experience or
exercise, അക്ഷരപ. etc.

പരിഞ്ഞു, (T. പരിഞ്ചു) the hilt of a sword V1.

പരിഞ്ഞിൽ (പരു II.) roe of fish = പനിഞ്ഞിൽ.

(I. പരി): പരിണതം S. (നമ്) turning round,
changed, old; part. of പരിണമിക്ക to assume
other shapes. പലവായി പ’മിച്ചൊരജ്ഞാനം
KeiN. ignorance in various disguises.

പരിണയം S. (നീ) marriage, ദമയന്തിയുടെ പ’
യമഹോത്സവം Nal.

denV. പരിണയിക്ക to lead around the fire,
[to marry.

പരിണേതാവു the husband.

പരിണാമം S. (നമ്) change — ആറു ധാതുക്കളു
ടെയും പ’മത്വം ശുക്ലം Brhmd.

denV. ഉദരത്തിൽ ദഹിച്ചു രസമായി പരി
ണാമിച്ചീടുന്നു VCh. of chemical changes
through digestion, etc. (compare പരി
ണമിക്ക).

പരിതപിക്ക S. v. n. to grieve, പറഞ്ഞതിന്നേ
തും പ’ക്കേണ്ടാ KR. — part. പരിതപ്തം AR.
പരിതാപം inward heat; grief, sympathy.

CV. സുഹൃത്തുക്കളെ പരിതപിപ്പിക്കാം KR.
give pain to.

പരിതോ S., — തഃ, all round പരിതോ വിള
ങ്ങും CC.

പരിതോഷം S. inward satisfaction, പ. പൂണ്ടു
[Mud.

CV. പരിതോഷയാംചകാര CC. gave joy
to.

പരിത്തി, see പരുത്തി.

"https://ml.wikisource.org/w/index.php?title=താൾ:CiXIV68.pdf/643&oldid=184789" എന്ന താളിൽനിന്ന് ശേഖരിച്ചത്