താൾ:CiXIV68.pdf/642

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പരായ – പരിക്കു 620 പരിക്ര – പരിചകി

Tdbh. പരാമരിക്ക T., പരാംഭരിക്ക V1. (=
ഭരിക്ക).

പരായണം S. the going thither, chief aim.
In Cpds. പ’ൻ adhering to a pursuit, നിദ്രാ
പ., സേവാപ. (= പരൻ 3.)

പരാരി Ar. farār, Desertion ഭൂമി പ. യായി
പോയി escheated to Government, പരാരിവക
(So. ownerless, as a strayed ox; Palg. neglected
property going to ruin. പരാരിപ്പിള്ള = പടുമു
ളക്കാരൻ).

(പരം): പരാൎത്ഥം S. for another’s sake
പരാൎദ്ധം S. the other half; half of the longest
life-time (100 years). ദ്വിപരാൎദ്ധം കഴിവോ
ളം GnP. the 100 years.

പരാശ്രയം S. reliance on another.

(പരാ): പരാസനം S. slaughter.

പരാസു S. dying, expiring.

I. പരി pari S. (G. peri, √ പർ as പരം).
Round about, beyond, out of, according to; in
Cpds. fully, very.

II. പരി aM. T. C. Te. 1. Way, manner ഇപ്പരി
(Jew. doc.) = ഇപ്പടി, hence പരിചു. 2. a
horse, പരി ഏറുവിൻ Mpl. song. 3. = പരുത്തി
in പരിനൂൽപ്പുടവ Pay.

(I. പരി): പരികരം S. 1. retinue, followers
പ’ങ്ങളും അതിന്മേൽ ഏറ്റിനാൻ KR. em-
barked. 2. a girdle, പ. ബദ്ധ്വാ നിൎഗ്ഗമിച്ചു
AR. girded himself for the fight.

പരികൎമ്മം 1. service, അവളാൽ വേണ്ടും പ.
ചെയ്തു Bhr. esp. decoration & care of the
body. 2. arithmetical operation എട്ടു പ’
ങ്ങൾ CS.; സങ്കലിതാദി പ’ങ്ങൾ Gan. (addi-
tion etc. — extracting the cube root). —
പരികൎമ്മികൾ ഭൃത്യന്മാരും Bhr. assistants.

പരിക്ക parikka So. Tu. Te. C. (harike). A vow.
പ. വെക്ക to promise solemnly to pay (T. =
പരീക്ഷ?)

പരിക്കു & പരുക്കു M. C. (T. പരി to tear).
1. A scratch, wound, scar. പെണ്ണുങ്ങളെ പ.
കൾ ചെയ്തു MR. wounded slightly. അടിച്ചു ച
വിട്ടിയും പ. ഏല്പിച്ചു jud.; പരിക്കുമുറി Palg.
jud.; അകത്തു പ. ഏറ്റു MR. internal hurt.

2. (പരുങ്ങുക, aT. പരിവു love, trouble), taking
pains, esp. about new plants വാഴ വെച്ചു നല്ല
വണ്ണം പ. ചെയ്തു MR. (= രക്ഷ). 3. satisfac-
tion for an injury done V1. 4. B. a plant.

(I. പരി): പരിക്രമം S. walking about; order.
denV. പ’മിക്ക id.

പരിക്ഷേപം S. surrounding, girding.

പരിഖ S. (ഖൻ) a ditch, most സാലനിന്മയാം
പ. യും KR.

പരിഗ്രഹം S. 1. acceptance; gaining posses-
sion. 2. marriage, a wife ഗുരിക്കന്മാരുടെ
പ’ങ്ങളെ ഗ്രഹിക്ക KR.; also പ. = ബാന്ധവം
Anach. 3. dependants, family, train.

denV. പരിഗ്രഹിക്ക 1. to receive ഞങ്ങ
ളാൽ ചെയ്യപ്പെട്ട പൂജയെ പ’ക്കേണമേ
(Mantr.); പ്രശ്നങ്ങളെ പരിഗ്രഹിച്ചുത്തരം
ചെയ്തു Bhr. 2. to hold fast. കൎബ്ബുര
ഭാവം പ’ഹിയായ്ക AR. give up the
Rāxasa disposition! അവന്റെ പരിഗ്ര
ഹം അഗ്രജൻ പ’ച്ചു AR. took & kept her.

VN. പരിഗ്രഹണം, f. i. ഭാ൪യ്യാപരിഗ്രഹണാ
ഗ്രഹം Bhr.

പരിഘം S. (ഹൻ) 1. the iron bolt of a gate.
2. an iron club ഒൺ പരികം RC.; പൊൽ
പ്പട്ടകെട്ടി വിളങ്ങും പ’വും ചുഴറ്റി KR.; പ.
തിരിപ്പവൻ, കെല്പേറും പ’ത്താൽ പ്രഹ
രിച്ചു AR.

പരിഘോഷം S. noise, improper speech.

denV. പരിഘോഷിക്ക to grumble.

പരിങ്ങൽ pariṅṅal (fr. പരിക്കു). 1. Scratched
surface, hurt skin. 2. V1. the roe of fish,
rather പരിഞ്ഞിൽ. 3. griet, distraction.

പരിങ്ങു V1. the hilt of a sword (or — ഞ്ഞു)

പരിങ്ങുക 1. to be perplexed. 2. to lie in
wait, steal V1; to pluck grass B.

CV. പരിങ്ങിക്ക to confound.

പരിച pariǰa T. M. C. harige, (പരം 6). A
round shield. ചായിലിയ പ. V1. a red shield.
വാളും പ. യും കൈക്കൊണ്ടു AR.; പരിചക്കൊ
ല്ലൻ D. maker of sword-belts, etc. See പലിശ No.

പരിചം, see പരിയം.

പരിചകിതം VetC. = ചകിതം.

"https://ml.wikisource.org/w/index.php?title=താൾ:CiXIV68.pdf/642&oldid=184788" എന്ന താളിൽനിന്ന് ശേഖരിച്ചത്