താൾ:CiXIV68.pdf/629

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പതിൻ — പതു 607 പതുങ്ങു — പത്തമാരി

പതിതൻ S. fallen, degraded, an outcast = പിഴു
കിയവൻ, ഭ്രഷ്ടൻ; a heretic (Rom. Cath.)

പതിതത്വം S. degradation ജാതിക്കു പ. ഉണ്ടു
KN. തലമുടി നീട്ടുന്നതിന്നു പ. ഇല്ല Anach.

പതിക്ക S. to fly, fall പതിച്ചു ഭൂമിയിൽ PT.

CV. പതിപ്പിക്ക to fell, throw ഭൂവി പതിപ്പി
പ്പേൻKR.; മൂഷികന്മാർ എന്നെപ്പ’ക്കുന്നു PT.;
സ്വൎഗ്ഗത്തിൽനിന്നു പ’ച്ചു ദേവകൾ Bhg.

പതിൻ paδiǹ T. M. (obl. case of പത്തു). പ
തിനഞ്ചു 15. — പതിനായിരം 10000, പ’ത്താ
ണ്ടു KR. പ. also the 10000 Nāyars of Pōla
Nāḍu KU., the aristocracy of Kaḍattuva-nāḍu
പ. ലോകർ TP.— പതിനാലും അഷ്ടമിയും UmV.
the 14th lunar day. — പതിനാറു 16; the funeral
ceremony on the 16th day after a death. —
പതിനായിരത്തെട്ടു ഭാൎയ്യമാർ Bhg. — പതിനെ
ട്ടർ KU. 18 persons & പതിനെണ്മർ; so പതി
നെണ്ണായിരം 18000, Bhg.

പതിന്നാങ്കു 14 & = ചതുൎദ്ദശി V1. astrol.

പതിന്നാഴിത്തേൻ ഉണ്ടോരോ മരത്തിന്മേൽ KR.
10 measures, so പതിമ്പറ 10 large measures.

പതിന്മടങ്ങു 10 fold AR.

പതിന്മൂന്നിനെ വേട്ടാൻ Bhr 3. thirteen.

പതിറ്റു in multiplication, as പതിറ്റു രണ്ടു =
20, പതിറ്റുപ്പത്ത് = 100; (so ഒമ്പതിറ്റു ഒന്നു
etc. = 9 etc.). പതിറ്റടി സമയം when a
man’s shadow measures 10 feet, between
4 — 5 P. M. — പതിറ്റടിപ്പൂ see പന്തീരടി —
so മുപ്പതിറ്റാൾക്ക് prov. depth of 30 men.

പതിപ്പിക്ക 1. see under പതി II. 2. see
under പതിതം.

പതിർ paδir (T. പതർ, C. hadiru an unripe
fruit) Empty corn-husk, chaff നെല്ലു ചേറി പ.
പോക്കി MR. doc. പ. പിടിക്ക to winnow. പഴ
ഞ്ചൊല്ലിൽ പ. ഇല്ല prov. — (തീപ്പതിർ 461).

പതിരിക്ക V1. rice to be without grain.

പതിൎമ്മ (No. loc. f. i. നിലത്തിന്റെ) = പതുമ.

പതിവ്രത paδivraγa S. (പതി I.) Faithful
to her husband, KR.— പുത്രിക്കു പ’താധൎമ്മങ്ങൾ
എല്ലാം ഉപദേശിച്ചു AR. the duties of a good wife.
പതിവ്രതം ദുഷ്പ്രാപമാകും Sah. = പാതിവ്രത്യം.

പതു paδu (പത്തു) 10, ആയിരത്തിന്മേൽ ഒരു
പതുമക്കളും Bhg. (in ഒമ്പതു etc., see പത്തു.)

പതുപ്പത്തു by tens, പത്തിൽ പ. ഇരട്ടിച്ച ഗജ
ബലം ഉണ്ടു ചിലൎക്കു KR.

പതുങ്ങുക paδuṇṇuɤa T. M. (also = പതിയുക).
1. To be pressed down. മൂക്കു പതുങ്ങി flattened
by a stone. 2. to sneak, crouch, കള്ളനെ
പ്പോലേ പ’ന്നു PT. പതുങ്ങി വരിക slily, cauti-
ously. കുഞ്ചൻ നേരേ പതുങ്ങിനാൻ പഞ്ഞി
പോലേ CG. cringed.

VN. പതുക്കം concealment, skulking (also =
[പതുപ്പു).

I. പതുക്കുക, ക്കി To press down, conceal.

II. പതുക്ക, ത്തു (പതം) only M. To be soft,
tender, moderate, pliable പല്ലവം പോലേ പ
തുത്തുള്ള നിൻപാദം CG.; നെന്മേനി പോലേ
പതുത്ത മേനി Bhr.; പതുത്തകൈ (see തലോടു
ക 437).

Inf. പതുക്ക gently, slowly പ. നടക്ക (also പ
തിഞ്ഞു നടക്ക). പതുക്കവേ കിഴിഞ്ഞു Bhg.
leisurely.

പതുപതേ softly, gently! also പതുപതുക്ക to be
[soft, pliant.

VN. പതുപ്പു softness, പ. ളളരോമങ്ങൾ Bhg. of
an antilope. പ. ള്ളമെത്ത KR.; ഇല പതു
പ്പിൽ വിരിച്ചു MC. for lying on. പതുപ്പിൽ
വെച്ചു സുന്ദരി ചിരിച്ചുകൊണ്ടു ചൊല്ലിനാൾ
RS. gently, slily. പതുപ്പിൽ വിളിച്ചു RS.
called aside.

പതുപ്പിക്ക to soften, പ’ച്ചു ചൊല്ലി തണുപ്പിച്ചു
ശോകം KR.; മാധവൻ അവരെയും പറഞ്ഞു
പതുപ്പിച്ചാൻ Bhr. quieted them (=ശമി
പ്പിക്ക).

പതുമ V1. pliancy.

പതുപത paδubaδa (Onomat.). പ. പതെക്ക
[To bubble up.

പതുമുഖം paδmukham S. പത്മകം. Pieces
of red coloured wood (ചപ്പങ്ങ, കടപ്പിലാവു)
sold as a drug, പതുമുകവും പടക്കിഴങ്ങും MM.

പതെക്ക see under പത.

പത്തണം vu. = ഭസ്മം Ashes.

പത്തനം pattanam S. (= പട്ടണം, fr. പറ്റു)
City; palace വിരാടന്റെ പ. തന്നിൽ പാൎത്തു Nal.

പത്തമാരി pattamāri (prh. Konkaṇi?; in T പ
ത്താചു a boat, fr. Port, pataxopinnace). A Patti-
mar, native vessel larger than മഞ്ചി; Port.
Patamar, (in KU. ദശമാരി). ചരക്കുകൾ കൊണ്ടു
വരുന്ന പത്തെമാരി TR.

"https://ml.wikisource.org/w/index.php?title=താൾ:CiXIV68.pdf/629&oldid=184775" എന്ന താളിൽനിന്ന് ശേഖരിച്ചത്