താൾ:CiXIV68.pdf/624

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പഠാണി — പണം 602 പണം — പണയം

കാണ്മാനില്ല TR. the record is not to be found.
മുതൽ എടുപ്പു ചാൎത്തിയ പ. കൊടുക്കേണം TR.;
പ. കെട്ടിക്കൂട്ടിത്തൊഴുതു KU.; പ. ചാൎത്തുക to
sign an order. പ. പെടുക്കുക KU. the work
of a secretary to Government, ആചാരം, കല്പ
ന പ. പ്പെടുക്ക etc. to write down for future
guidance.

പട്ടോലക്കാരൻ king’s secretary. (൪ പ’ർ
hereditary secretaries in Trav. പണ്ടാരപ്പി
ള്ള, in Coch. വാലിയത്തു മേനോൻ, in Cal.
മങ്ങാട്ടച്ചൻ, in Cōlat. പുതുശ്ശേരി മേനവൻ,
KU.).

പട്ടോലമേനവൻ So. a recorder, public ac-
[countant.

പഠാണി see പട്ടാണി.

പഠിക്ക paṭhikka S. (see പടിക്ക). v. a. To recite,
as മന്ത്രം; to read, learn പഠനം, പാഠം.

പഠിത്വം learning. പ. തികഞ്ഞവൻ V1. who
has finished his studies. പ. തിരക to
examine V1.

CV. പഠിപ്പിക്ക to teach. നാലൎക്കും ഓരോവേദം
പ’ച്ചു Bhr., പലതും ഞാൻ ഇവനു പ’പ്പേൻ
KR.

പണ paṇa T. (& പണ്ണ) M. Tu. (പണ്ണു). Ground
which is worked, made firm (aC. forehead).
കപ്പണ a stone-quarry, നിലമ്പണ a place made
firm for beating corn in a mortar, കടപ്പണ
the post on which a weaver’s loom rests. രാ
ജാവിന്നു പണ നില്പാൻ കഴിയുമോ No. can I
withstand?

പണം paṇam 5. S. (√ പൺ to exchange,
buy, bet) 1. Coin, fanam; chiefly of silver
വെള്ളിപ്പ. 1/5 Rup. since 1730, (100 Billy fanam
= Rs. 18 pice 4½ correct mint value, see
Malabar Gazette 15th June 1867); formerly
gold f. പൊൻപ. of which (പഴയപ.) 4: 3¾, (പു
തിയ പ.) 3½ = 1 Rup. The mark of the gold f.
∟, thus ൫ ∟ ത്തിന്നു = അഞ്ചുപണത്തിന്നു CS.
Other coins: രാശിപ്പ. (= 10 ചക്രം or 1/3 Rup.),
കലിയൻ പ. (5. = ൨ രാശി), പുത്തൻ പ. Cochin
fanam = 1½ ചക്രം. പ. അടിക്ക to coin. കള്ള
പ്പ. etc. 2. money in general പൊന്നും പ
ണവും ചെലവിട്ടു, പ’വും താരവും മുമ്പേ കാ
ണേണം vu.; വരുവാനുള്ള പണത്തിൽ ഒരു പ.

പോലും പിരിയുന്നില്ല, നികിതിക്കു മുതൽ പോ
രാതേ കണ്ടു നാട്ടിൽ പ. നിന്നു പോയി TR. the
circulation of money is stopped. പ. കുറ്റിയിൽ
ആക money to stand out, — ആക്ക to put out
money on interest; to sell so much on credit as
to become insolvent at last. 3. different
taxes പുരപ്പണം, കത്തിപ്പ. TR. കുറിപ്പ., പതി
വുപണം (formerly laid on Christians in Trav.).
4. S. a stake, bet, stipulation (C. Te. Tu. പന്തം,
പന്ഥം), വിൽമുറിക്കുന്ന പുമാൻ ഭൎത്താവാകുന്ന
തു മൽപുത്രിക്ക് എന്നൊരു പണം ചിത്തത്തിൽ
നിരൂപിച്ചു AR 1.

പണക്കാരൻ 1. a wealthy man. 2. adj. പ.
മുണ്ടു, രണ്ടു പ. തുണി TR. cloth sold for
one, two fanam.

പണത്തൂക്കം weight of a (gold) fanam (= 2 മ
ഞ്ചാടി, 1/10 കഴഞ്ചി).

പണപ്പലക a board to count fanams (Cochin).

പണപ്രിയം = ദ്രവ്യാഗ്രഹം.

പണമാത്രം = പണത്തോളം as much as 1 fanam.

പണമാല a necklace of gold fanams.

പണമിട CS. = പണത്തൂക്കം.

പണം പിടിക്ക to be prized, ഏറ്റം പ’ച്ച തു
ണി TR.

പണവക cash.

പണയം paṇayam T. M. (പണ്യം or പണം
4.) 1. A bet, stake ചൂതിൽ ഓരോ പ’ങ്ങൾ പ
റഞ്ഞു Nal.; എന്തൊന്നു വെക്കുന്നിതു പ. DN.
അവളെ പ. പറക, ചൂതിന്ന് ഒക്കവേ പ’ത്തി
ലായി നമ്മുടെ രാജ്യം Nal. കലഹിച്ചു പ. പറ
ഞ്ഞു KR. two birds trying who may be quick-
est (also ജയം പറക, വാതു etc.) ചൂതു പൊരു
താൻ അസംഖ്യം പ’മായി Bhg. 2. a pledge,
pawn കൊത്തുന്ന കത്തി പ’മാക്കൊല്ല prov.;
പ. കണ്ടേ കൊടുക്കാവു KU.; കുഴൽ ൪ പണ
ത്തിന്നു പ. വെച്ചു, തറവാട് എനക്കു പ. വെച്ചു
TR. പ. നിറുത്തുക to seize a pledge for repri-
sal. പ. എടുക്ക V1. to redeem it. Kinds: വൽ
പ. double the value of the money borrowed
KU., തൊടു പ. (& ചൂണ്ടിപ്പ.) mortgage of
grounds without handing them over, ചുരിപ.,
ജന്മപ. etc.

"https://ml.wikisource.org/w/index.php?title=താൾ:CiXIV68.pdf/624&oldid=184770" എന്ന താളിൽനിന്ന് ശേഖരിച്ചത്