താൾ:CiXIV68.pdf/618

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പടം 596 പടകം — പടരു

പടത്തക്കം good opportunity for attacking V1.

പടത്തഞ്ചം posture of attack B.

പടത്തലവൻ B. a general.

പടത്തായം V1. stratagem.

പടനായർ warriors. ൻ നല്ലപ. TP.

പടനായകൻ an officer, general; (in old
Kērala 32 or 122 KU.)

പടനിലം = പടക്കളം; old battle-fields, f. i.
പൊന്യം (കോട്ടയത്തു താലൂക്കു), നെടുമ്പൊ
യിൽ കുറുമ്പറനാടു), കണ്ടമ്പലത്തു കണ്ടി
(താമരച്ചേരി).

പടപ്പാട്ടു war-song.

പടഭണ്ഡാരം B. the commissariat of an army.

പടമലനായർ N. pr., (or വ —) a minister of
Chēramān Perumāḷ KU.

പടമുഖം the van of an army.

പടയാളി a soldier, (& പടയാളൻ aM.)

പടയും വെടിയും disturbance, രാജ്യത്തിൽ പ.
ഇല്ല vu.

പടയോട്ടം fleeing in battle, or on account of
[war.

പടവായി talkativeness പ. പറക; പടവായൻ
loquacious, so പടവാക്കു (comp. പടപട.)

പടവാൎത്ത V1. disputing.

പടവിളി challenge, പ. മൂന്നു വിളിച്ചു TP.

പടവീടു barracks, camp, tents പ. കെട്ടുവിൻ
ChVr.; പാൎത്ഥന്മാരുടെ പ’ട്ടിലും കൂടി Bhr 5.

പടവെട്ടു V2. a battle.

പടം paḍam 5. (& S. √ പടുക) 1. Fine cloth,
spread cloth, sheet കരിമ്പ., വിരിപ്പ., മുല
പ്പ., ആനപ്പ., etc.; ഇരിക്കുന്ന പ. a carpet.
2. chequered cloth, (പ. വരെക്ക to make squares
as of a chessboard) — a picture = ചിത്രപ്പടം, f. i.
യമപടം Mud. a picture representing Hades.
3. Tdbh. സ്ഫടം, ഫണം expanded hood of a
snake പ. വിരിക്ക, താഴ്ത്തുക; also met. വെള്ളി
കൊണ്ടുള്ള പാമ്പിൻ പ. MR. an idol’s orna-
ment. ഒറ്റപ്പടമുള്ളവൻ, (opp. ഇരുതലക്കുഴലി)
V2. — പ. കഴിക്ക a snake to cast the skin.
4. the flat part of the hand or foot. പടത്തിൽ
ഓരടി slap. കൈപ്പടത്തെത്തിരിച്ചു Nid. (de-
scription of വാതം). കാലിന്റെ മുട്ടും പടവും
തലോടിക്കൊണ്ട ഗുരു Anj.

പടകം paḍaɤam 1. S. A. camp. 2. Tdbh.
of പടഹം RC.

പടകു paḍaɤụ & പടവു T. M. C. Tu. (Port.
paraõ, whence "prow"). A ship, large boat.
കള്ളപ്പ. V1. a pirate vessel.

പടക്കം paḍakkam (പടപട). A cracker, തോ
ല്പ. പൊട്ടുക to go off. പ. പൊട്ടിക്ക, കൊളുത്തു
ക to fire it. A kind ഓലപ്പ —. (C. H. paṭāka).

പടങ്ങു paḍaṅṅụ T. aM. 1. A tent, awning
മണിപ്പടങ്ങിൻ മിചെവൈത്തു RC.; also a flag
(Te.). ഉരപ്പെഴും പടക്കു വേന്തൻ RC. 2. So.
a slip put under timber to push it more easily,
പ. തടി B. (a roller).

പടത paḍaδa C. & പടതി No. A curtain,
screen; (P. parda).

പടൻ paḍaǹ T. aM. = ഭടൻ, (പട).

പടന്ന paḍaǹǹa M. (പടുക) 1. A saltpan,
ഉപ്പു പ. saltmarsh. ഉപ്പുണ്ടാക്കുന്ന പ. കൾ കിട
പ്പായതു നന്നാക്കിക്കിളെച്ചു TR.; പണ്ടാരപ്പ.
നടപ്പു salt-manufacture of Govt. പ. ക്കണ
ക്കർ river-boatmen about Cochin. D. 2. No.
a broad hoe, spade to break clods പടന്നക്കൈ
ക്കോടു TR.

പടപട paḍabaḍa T. M. C. Rattling noise,
the report of a gun, etc. (Onomat.)

പടപ്പു paḍappụ 1. = പടെപ്പു Creation; people.
ഈ പ. this fellow. 2. = പടുപ്പു bedding,
mat. കന്മതിലിന്മേൽ പെണ്ണുങ്ങൾപ. ഇട്ടിരുന്നു;
പായും പടപ്പും വരഞ്ഞോണ്ടു TP. abstaining
from women; (see പെരിമ്പടപ്പു 2.). 3. (T.
പടമരം) No. & പടപ്പുതടി No., B. the beam
(= fore-beam) of a native weaver’s loom; also
പടൎപ്പു. 4. a bush, thicket മാൻചാടി പ. കൾ
തന്നിൽ മറകയും KR. (= പടൎപ്പു).

പടരുക paḍaruɤa T. M. (പടു). To spread, as
fire പടൎന്നു കത്തി SiPu.; plants, odour; to
creep, climb മുള്ളു പ., കാഞ്ഞിരത്തിന്മേൽ പട
ൎന്നുള്ള വള്ളി Nal.; പടൎന്തവാനരക്കുലങ്ങൾ RC.
— met. മാനസമായവല്ലി ചെന്നു പടൎന്നു മേ
ന്മേൽ CG. entwined itself more & more. വൈ
രാഗ്യം അകതാരിൽ പടൎന്നവൻ KeiN.; സ്നേഹം
മാനസേ വന്നു പൊരുന്നിപ്പടൎന്നിതു Bhg.; ഉ

"https://ml.wikisource.org/w/index.php?title=താൾ:CiXIV68.pdf/618&oldid=184764" എന്ന താളിൽനിന്ന് ശേഖരിച്ചത്