താൾ:CiXIV68.pdf/615

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പച്ച 593 പഞ്ച — പഞ്ചം

പച്ചപ്പാന a fresh cooking pot V1.

പച്ചപ്പാൽ fresh milk.

പച്ചപ്പിള്ള a very young child.

പച്ചപ്പുഴ a civet GP78.; പ. ഇത്യാദി മലയുത
മാകിയ ഗന്ധമന്യേ Bhg.

പച്ചപ്പെടുക to be adorned with flowers, leaves;
മച്ചകം തന്നിലേ പ’ടുമാറു വെച്ചു പുഷ്പങ്ങൾ
മല്ലികമാല CG.

പച്ചപ്പൊട്ടു (4) indelible marks punctured into
the skin.

പച്ചമാംസം, — ഇറച്ചി raw flesh or meat.

പച്ചമീൻ fresh fish, not salted.

പച്ചരി, (& — യരി) rice freed from the husk
without maceration, (ഉണങ്ങലരി).

പച്ചലിക്ക V1. to grow green.

പച്ചവടം (പടം) an entire piece of cloth, equal
to 2 Palghat കച്ച (32 cubits) — N. തീയൻ
N. തീയത്തിയെ 11¼ പണത്തിന്നും പച്ചോട
ത്തിന്നും പരിചയഞ്ചെയ്തു കെട്ടും കിഴിയും
കൊടുത്തു കൈപിടിക്കുന്നേ Can. (marriage
ceremony); green cloth, warm cloth, blanket
ഗ്രീഷ്മകാലത്തിൽ കച്ചു തുടങ്ങീതേ പച്ചോടം
CC., പച്ചോടം എന്നു പറഞ്ഞു തുടങ്ങുമ്പോൾ
ഉൾച്ചൂടു താനേ എഴുന്നു കൂടി CG.

പച്ചവെച്ചുകൊണ്ടുവരിക to sprout again. No.

പച്ചവെള്ളം fresh water; (opp. കാച്ചവെള്ളം
prov.)

പച്ചശരീരം of a woman lately delivered.

പച്ചിഞ്ചി a. med. fresh ginger.

പച്ചിരിമ്പു crude or pure, soft iron.

പച്ചില 1. green leaf; simples used in med.
2. പ. മരം=തമാലം a tree growing in the
N. — GP73. (= സമുദ്രപ്പച്ച) Xantho chymus
pictorius. പ. മരം പോലേ നിറമുള്ളോർ KR4.
(monkeys). പ. ക്കിഴങ്ങു a. med. — പച്ചിലപ്പാ
മ്പു (& പച്ചിളി —) green whip-snake. — പ.
പ്പെരുമാൾ med. plant.

പച്ചോടം see പച്ചവടം.

പച്ചോന്തു a chameleon.

പച്ചോല green cadjans, a mat made of such.
പ. കെട്ടി വലിക്ക an old ignominious mode
of executing great criminals, dressed out

in cadjans. പ. യിൽ കെട്ടിയ കാക്ക prov.
a roguish crow.

പഞ്ച pańǰa So. (C. Te. പഞ്ചു to divide = ക
ണ്ടം?). A ricefield വേലി പ. തിന്നു തുടങ്ങി, പ.
പുറത്തിട്ടു വേലി കെട്ടുക prov.; കൃഷി പ. കൾ
MC.; പശുക്കൾ പ. കൾ അഴിച്ചാൽ VyM.; പ.
കാണ്മതില്ല Anj.

പഞ്ചം pańǰam S. (G. pente) Five.

പഞ്ചകം consisting of 5. — പ’മായി എഴുതുക to
write through a quire, not sheet after
sheet.

പഞ്ചകോണം a pentagon, esp. pentagram
(for incantation).

പഞ്ചകോലം the 5 spices ചുക്കു, തിപ്പലി, കാ
ട്ടുതിപ്പലി, കാട്ടുമുളകു, കൊടുവേരി.

പഞ്ചകോശം. 5 properties of human existence:
അന്നമയംകോശം the body, പ്രാണമയം life,
മനോമയം will, വിജ്ഞാനമയം knowledge,
ആനന്ദമയം കോശം ecstasy, (orകാരണശ
രീരം, causal body) KeiN.

പഞ്ചഗവ്യം the 5 gifts of the cow: milk,
curds, butter, urine, dung; also called
പഞ്ചകലശം, means of purification; പ’വും
വെന്തു സേവിച്ചു SG. (in the 5th month of
pregnancy).

പഞ്ചത fivefoldness; dissolution into the 5
elements, പ. പൂണ്ടു CG. died.

പഞ്ചതന്ത്രം a popular book of fables in 5
chapters, പ’മാം മഹാനീതിശാസ്ത്രം PT.

പഞ്ചതാര T. M. (Tu. Te. — ദാര) & — സാര
sugar പഴം പ. യും തരുവൻ Bhr. — ചീനപ്പ
ഞ്ചാരയുണ്ട a bit of sugarcandy.

പഞ്ചത്വം = പഞ്ചത, as പ. ചേരുക, പ്രാപി
ക്ക, ഗമിക്ക to die. അവരെ പ. ചേൎത്താൻ
Bhr., പ.വരുത്തുക Mud., പ. പ്രാപിപ്പിക്ക
Brhmd. to kill. ദേഹം പ. മായി Genov. dead.

പഞ്ചദശ 15.—പ. പ്രകരണം a philosophical
treatise.

പഞ്ചദശി the 15th lunar day, = വാവു.

പഞ്ചദ്വയാസ്യൻ AR. = ദശമുഖൻ.

പഞ്ചധാ fivefold, പ. വിഭാഗിച്ചു PT.

പഞ്ചനദം the panǰāb, Bhg.


75

"https://ml.wikisource.org/w/index.php?title=താൾ:CiXIV68.pdf/615&oldid=184761" എന്ന താളിൽനിന്ന് ശേഖരിച്ചത്