താൾ:CiXIV68.pdf/61

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

അഭിമാ — അഭിവാ 39 അഭിവാ — അഭീഷ്ടം

അഭിമാനം abhimānam S. Keen feeling of
honor, self-esteem, arrogance. അഭിമാനഹാനി
കൈക്കൊണ്ടു AR 6. covered with shame. കുലാ
ഭിമാനം pride of birth.

അഭിമാനി (അഭിമാനവാൻ Nal 2.) proud,
haughty. അ’കൾ മുമ്പനൎജ്ജുനൻ Bhr.

അഭിമാനിത്വം നമ്മിൽ അങ്കുരിച്ചു Bhr. self-
conceit, ambition.

denV. അഭിമാനിക്ക 1. to make something a
point of honor, feel oneself. ശക്തൻ എന്ന് അ’
ച്ച മൂഢൻ ഭീമൻ Bhr 10. 2. to emulate, fight.
അവരോട് അ’പ്പാൻ എന്തൊരു കാരണം
Bhr. = മത്സരിക്ക. — 3. to honour, favour B.
അഭിമാന്യകേടു വരും vu. disgrace = തോല്ക്ക.

അഭിമുഖം abhimukham S. Having the face
towards — അ.’മായി പറക face to face.

അഭിയുക്തൻ abhiyuktaǹ S. (beset, involved)
Assaulting ഒടുക്കുവാൻ അഭ്യുക്തൻ (sic.) AR 4.
അഭിയോഗം onset — den V. അഭിയോഗിക്ക to
attack, press hard the enemy (= ഇറുക്കുക,
മുറുക്കുക) V1.

അഭിരതം abhiraδam S. (രം) Delighted.

അഭിരാമം charming വിശ്വാഭിരാമൻ delighting
every one. നേത്രാഭിരാമം SiP. delightful to
the eyes.

അഭിരുചി abhiruǰi S. Relish for ഒരുത്തന്
അ. ഒന്നിങ്കൽ ചെല്ലും AR6.

അഭിലാഷം abhilāšam S. Propensity, lust,
wish. ചിത്താഭിലാഷം own free will — also
fem. ആത്മശുദ്ധിയിൽ അ.’ഷയുള്ളവൻ Bhg.
അ.’ഷകൾ നല്കാം Bhr. കാണ്മതിന്നിവൎക്കുണ്ട്
അ.’ഷയുള്ളിൽ KR.

അഭിലാഷി desirous.

അഭിലാഷിക്ക to long. കാണ്മാൻ അ.’ക്കുന്നു KR.

also അഭിലഷിക്കുന്നു (പാരം എന്മനം) KR.

അവളിൽ അഭിലഷിതം ഉണ്ടാക VetC. affection,
lust. [ക്ക Greeting.

അഭിവന്ദനം abhivand`anam S. den V. — ന്ദി

അഭിവൎഷിക്ക abhivaršikka S. To rain upon.
അ’ച്ചീടും മുദശ്രുക്കൾ, അതിൽ കാളമേഘം അ’
ക്കയില്ല KR.

അഭിവാദം, — ദനം. — ദ്യം. abhivād`am,
— d`anam, — d`yam S. Salutation, accosting.

ശരംകൊണ്ട് അ’ദ്യം ചെയ്തു ഗുരുഭൂതന്മാൎക്കു
Bhr 4. അ’ദ്യം പരിചൊടു ചെയ്തു പുറപ്പെട്ടു KR.
took farewell from his mother. പിതാവിനെ
വന്ദിച്ച് അദനം ചെയ്ക KR. (to one dead).

അഭിവാഞ്ഛിതം adhivānčhiδam S. Wish
ചൊല്കഭിവ. Bhr.

അഭിവൃദ്ധി abhivr̥d`dhi S. Progress, thriv-
ing. കൃഷി നന്നായി അ. ചെയ്യിച്ചു Arb. നമു
ക്കു വേണ്ടുന്ന സഹായങ്ങളും അഭിവൃദ്ധിയും ത
ങ്ങളെ കടാക്ഷം തന്നെ TR. all my prospects
rest on your favor. [curse.

അഭിശാപം abhišābam S. False accusation,

അഭിഷംഗം abhišaṅġam S. Defeat, impre-
cation V1.

അഭിഷേകം abhišēɤam S. Sprinkling with
water, inauguration or consecration by pouring
oil, ghee, rice, pearls, etc. on the head of idols,
kings, etc. പട്ടാഭിഷേകം ഗുൎവഭിഷേകം etc.
അ. ചെയ്ക മടിയാതെ KR. get thyself crowned.
രണ്ടു രാജ്യത്തിങ്കലേക്കും അ. ചെയ്യിച്ചു Mud.
crowned him king over both countries.

den V. അഭിഷേചിക്ക, to crown. മന്ത്രികൾ എ
ന്നെ അ’ചിച്ചാർ KR4. — to be crowned കല
ശങ്ങളാൽ, രാജാവായി രാമൻ അഭിഷേചി
പ്പാൻ ഒരുമ്പെടുന്നു KR.

അഭിഷിക്തൻ anointed.

also അഭിഷേകിക്ക (?) നെല്ലിൽ പുഴു അഭിഷേ
കിച്ചു the rice is blighted by insects V1.

അഭിഷ്യന്ദി abhišyand`i S. (trickling) Cong-
estive അഭിഷ്യന്ദിചയകൃൽ GP 52. അഭിഷ്യന്ദി
കൾ Nid 16.

അഭിസാരം abhisāram S. Rendezvous.

അഭിസാരിക a woman who keeps an assigna-
tion. മാരഭയാൽ അ’മാരായ നാരിമാർ CG.

അഭിസാരികവൃന്ദം Nal 2.

അഭിഹതം abhihaδam S. Stricken, subdued.
മൂവരാലും അ’നായെൻ Bhr.

അഭീക്ഷ്ണം abhīkšṇam S. (അഭി, ക്ഷണം)
Continually (po.) [Fearless.

അഭീതൻ, അഭീരു abhīδaǹ, abhīru S.

അഭീഷ്ടം abhīšṭam S. (അഭി + ഇഷ) Wished
for. അ. സാധിച്ചു the wish is obtained.

"https://ml.wikisource.org/w/index.php?title=താൾ:CiXIV68.pdf/61&oldid=184206" എന്ന താളിൽനിന്ന് ശേഖരിച്ചത്