താൾ:CiXIV68.pdf/596

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

നുകരു — നുണിൽ 574 നുതം — നുര

നുകക്കഴി a pin of the yoke (in നുകത്തുള),
നുകക്കോൽ a plough beam; or = നുകത്തടി
a yoke, നുകപ്പാടു the length of a yoke.

നുകപ്പിണ വിടുക്ക to unyoke.

നുകം ചായ്ക്കുക measuring the growth of trees
by their resistance to a yoke of oxen പി
ലാവിന്നു നുകം ചായ്ക്കുമാറായാൽ; നുകം ചാ
രിയാൽ കുലയാത്തതു, നുകം ചാരിത്തൈ KU.
young Jack-trees.

നുകരുക nuγaruγa T. M. (C. T. നുംഗു, Tu.
നിംഗു, Te. nōru mouth = മുകർ). To swallow
പൂന്തേൻ നുകൎന്നു CG. of bees, birds. പാൽ പ
ഴം നുകൎന്നാലും Nal.; അധരത്തെ ഞാൻ നുക
ൎന്നാവു DN., അധരാമൃതം നു. Bhg. to kiss. —
met. കോരി നുകൎന്തു (with eyes) വാഗമൃതം
(with ears) RC. —

VN. നുകൎച്ച sipping, imbibing.

നുങ്ങണം see നൊ —

നുച്ചു nuččụ C. Tu. NoM. (T. നൊയി, √ നുറു)
Broken rice നുച്ചും കണ്ണും തിന്നുക (= നുറുങ്ങി
യതു).

നുച്ചുപുഴു, (C. നുസി) a minute insect in grains
& clothes.

നുണ nuṇa (aC. നൊണ to devour, aT. നൊ
ണ്ടു). 1. Smack, slaver; greediness, നുണ പൊ
ട്ടുക the mouth to water, to smack. 2. calumny,
flattery, lie (C. നൂളു). നുണയും നൊട്ടയും lies.

നുണ പറക to backbite.

നുണയൻ m., (f. നുണച്ചി) 1. voracious. 2. a
talebearer, spy, calumniator.

നുണയുക So. to eat greedily.

VN. നുണച്ചൽ smacking the lips, greediness.
നുണത്തം, നുണത്തരം So. backbiting.

നുണെക്ക 1. To smack the lips, have a
ravenous appetite കാത്തിട്ടിരുന്നോൻ നുണെ
ച്ചിട്ടു ചത്തു, നരി നുണെക്കുമ്പോലേ prov.; നു
ണെക്കാതേ ഇറക്കിക്കൂടാ without slavering.
2. to backbite.

നുണിൽ nuṇil (നുൺ T. aM. C. Te. fine, mi-
nute) Scurf, itch.

നുണ്ണിറച്ചി V1. a kind of myrrh.

നുണ്മ aM. minuteness നുണ്മയും ഇയന്നപടി ക
ണ്ടു;മെയി നുണ്മണലായി വീഴ്ത്തി RC. made
it dust.

നുതം nuδam S. (part, of നു) Praised.
നുതി S. praise നുതി ചെയ്ത നേരം CG.; നുതി
കൾ ചെയു പ്രാൎത്ഥിച്ചു VetC.

denV. ഭയരഹിതമതികളെ നുതിക്കയും Bhr. =
സ്തുതിക്ക.

നുതൽ nuδal T. aM. (C. നൊസൽ, Te. നു
ദുർ. fr. നുൻ) Forehead V1., തിരുനു. മേൽ RC.;
വെണ്മതിനുതലി RC. she with the moon on
her forehead.

നുത്ത nutta = നൂട്ട A gap V1.

നുന്നം nunuam S. & നുത്തം (part, of നുദ്
push). Driven വായുനുന്നങ്ങളാം മേഘങ്ങൾ Bhr.

നുൻ = മുൻ aM. വിണ്ണവർകോൻ തന്തിരുനു
മ്പിൽ. — No. ഇതിനു നുമ്പേ TR.; നുമ്പു മറി
ഞ്ഞു TP. a fencing posture. മേലിൽ വരും നു
മ്പും ഞാറാഴ്ച TP. next Sunday.

നുനി 1. = (T. tip) കൈമുണ്ടു, കൌപീനം.
2. (= നുൺ) very thin & meagre V1.

നുപ്പം nuppam (T. നുൾ്പം, fr. നുൺ) Fine
texture of cloth V1.

നുപ്പതു aM. = മുപ്പതു, as നുപ്പതിനായിരപ്രഭു KU.

നുമ്പു numbụ, (see നുൻ) A nail with 2 points
to join planks, also നുമ്പാണി No.

നുമ്മൾ nummaḷ = നോം We. നുമ്മളെ തമ്പുരാൻ,
നുമ്മടെ പേൎക്കു TR. (the Paḷachi Rāja).

നുമ്മാൾ nummāḷ (see നുൻ) = മൂന്നാൾ? Three
or more days from this (No. vu. ഉമ്മാൾ).

നുര nura T. Tu. C. M. Foam, froth അശ്വം ത
ന്നുടെ വായിലേ നുര Cr Arj. — പാൽനുര the sap
in trees. ശ്ലേഷ്മമാം നുര VCh.; നുരവാരിപ്പിടിച്ച
പോലേ prov. (of the sea). 2. = കടൽനുര q. v.
നുരക്കടൽ the foaming sea.

നുരനുരേ adv. like froth, പല മാംസാങ്കുരം
നുരന്നനേ വതും Nid37.

നുരപ്പിണ്ടി foam as of one dying, നു. കാൎന്നു
കിടക്കുന്നു.

നുരയൻ a bird similar to ചോലപ്രാവു.

നുരയുണ്ണി the dog as swallowing his vomit.

നുരവായൻ slobbery, salivating.

നുരയുക to froth നുരന്തു ചോരി അണിന്തു RC;
നുരഞ്ഞുനീർ പാഞ്ഞിരിക്കയും MM. (from a
chest-wound). നുരഞ്ഞിട്ടു കറ വീഴുക Nid.

"https://ml.wikisource.org/w/index.php?title=താൾ:CiXIV68.pdf/596&oldid=184742" എന്ന താളിൽനിന്ന് ശേഖരിച്ചത്