താൾ:CiXIV68.pdf/590

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

നിഴൽ 568 നിഴെക്ക — നീങ്ങുക

the roar of the sea. ഘോഷനി. ഉണ്ടായി
AR. joyful — & നിസ്വനം ആഗമിക്ക VetC.
to come without noise.

(നിസ്): നിസ്സംശയം S. doubtless, adv. Bhg.
നിസ്സംഗൻ S. cleaving to nothing നി'നായി
നടന്നു CG.(on pilgrimage). നി'ം വരുത്തുക
Bhg. to wean; also നിസ്സംഗത്വം Bhg.

നിസ്സംജ്ഞൻ S. unconscious മോഹിച്ചു വീണു
നി'ജ്ഞനായി UR.

നിസ്സത്വൻ S. weak വൃദ്ധഭാവേന നി. Brhmd.

നിസ്സന്ദേഹം S. without suspicion. VetC.

നിസ്സരിക്ക S. to come or flow out. Bhg.

നിസ്സാരം S. (സാരം) sapless, insipid, powerless
(ഹുംകാരംകൊണ്ടു) ആയുധം നി'മാക്കി KR.

നിസ്സാരവാക്കു nonsense.

നിസ്സാരൻ mean, worthless.

നിസ്സാരത worthlessness.

നിസ്സൃതം S. (part. of നിസ്സരിക്ക) flown, run out
ഓഷ്ഠപുടനിസ്സൃതം Bhr.

നിസ്സ്വൻ S. deprived of property, poor.

abstrN. നിസ്സ്വത്വം ചിന്തിക്കയും Bhr. want.

നിസ്സ്വസ്ഥൻ S. unwell.

(നി): നിഹതൻ S. part, of foll. Mud. killed.

നിഹനിക്ക S. to kill അവനെ നി'ച്ചു PT.
(= നിധനം ചെയ്തു).

നിഹിതം S. (നിധി) delivered. ദലനി. അന്നം
VetC. laid up. മനസി നി. അഖിലം Mud.

നിഹ്രാദം S. sound നൃസിംഹമായ നി'മോടും എ
തൃത്തു Bhg.; നി. പൂണ്ടു Bhr.

നിഴൽ niḻal T. M. C. (aC. നെഴിൽ, Te. നീഡ).
The lengthening നിഴ = നീഴ് 1. shadow. നി.
എത്ര what is the time (as measured by man's
shadow). — shade നി. ഉണക്കി Tantr. (see
bel.) 2. shelter, നാലു കഴകവും ഒരു നെകി
ലായി (sic) ക്കൂടി, നാലു നാടും ഒരു നിഴലിൽ
കൂട്ടിയിരുത്തി KU.; protection, government.
3. the penates മണ്ണഴിഞ്ഞ അപ്പനമ്മാമ്മന്മാരു
ടെ നി. കൊണ്ടു KU.; നി. മറന്നു കളിക്കരുതു
never forget the dead, to whom you owe what
you are. നിഴലിലേക്കു ൨ പണം പിഴ ചെയ്യേ
ണം an offer to the house-altar. അച്ചന്റെ നി.
എനക്കുണ്ടെങ്കിൽ TP. protection of the deceased

father. 4. likeness നി. ആടുക to be reflected,
appear as in a looking-glass.

നിഴലാട്ടം (4) reflection, a slight sketch.

നിഴലിക്ക (4) 1. to be reflected നീരിൽ നി'ച്ചു
കാണായി തിങ്കൾ CG.; ബിംബം, മായ നി.
AR.; ചിത്തത്തിൽ കൃഷ്ണമൃഗരൂപവും നി'ച്ചു
Bhg. the image of a beloved deer passed
through Bharata's mind. 2. to appear
faintly, as a tooth through the gums, small-
pox under the skin. നക്ഷത്രജാലം നി'ച്ചതു
കണ്ടു PT. shine.

നിഴലിടുക to afford shade.

നിഴലുണക്കുക (1) to dry in the shade.

നിഴൽകൂടുക (1. 2) meeting of the municipality
in temples and Grāmas (under a tree?)
നി'ട്ടം KU.

നിഴൽക്കൊട്ടിൽ (നികക്കോ — KU.) a royal
hall (2). — നിഴൽ തലക്കൽ place of the
minister at the right hand of the throne. —
നിഴൽ ഭണ്ഡാരം the royal treasury.

നിഴെക്ക niḻekka B. To pant (= കിഴെക്ക).

നീ nī 5. (also Chin., Susie, etc.) Thou നീ നീ
നീ എന്നു നിന്ദിച്ചു, ഗുരുവിനെ നീ എന്നൊരു
മൊഴി ചൊന്നാൽ ഗുരുവധം ചെയ്ത ഫലം വരും
Bhr. — Obl. c. നിൻ; pl. നിങ്ങൾ.

നീകാശം nīγāšam S. (നി+കാശ്) 1. Appa-
rition, ആകാശം തന്നിലേ കാണായി നിന്നൊരു
നീ. അന്നേരം താണു വന്നു CG. 2. similar.

നീങ്ങുക nīṅṅuγa T. C. M. (Te. ൟഗു) 1. To
go aside, go off നിന്നോടു ചൊല്ലുന്നു നീങ്ങു നീ
CG. out of my way! നീങ്ങി ഇരിക്ക, നില്ക്ക
at a distance. 2. to go farther. അഛ്ശൻ നീ.
V1. the Cochi minister travels. ശനി ൩൦ മാ
സം കൊണ്ട് ഒരു രാശി നീങ്ങും Bhg.; ദിവസം
നീങ്ങിക്കാൎയ്യം പറക V1. to delay the decision.
3. to retire, vanish നീങ്ങിപ്പോയ പണ്ഡിതർ
MR. the late Pandit. നീങ്ങുന്നുവോ (hon.) does
your honor intend to leave. നാടു നീങ്ങി re-
tired, died (hon.) നീങ്ങായ്കയാൽ ചത്തൊടുങ്ങി
Bhg.; നീങ്ങാതേ പോയി has become unalter-
able KU. ശത്രുപ്രയോഗങ്ങൾ നീങ്ങും പ്രയോഗം

"https://ml.wikisource.org/w/index.php?title=താൾ:CiXIV68.pdf/590&oldid=184736" എന്ന താളിൽനിന്ന് ശേഖരിച്ചത്