താൾ:CiXIV68.pdf/555

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

നയം — നയിക്ക 533 നയോപാ — നരൻ

നയം nayam S. (നീ) 1. Guidance; science
of politics; way of managing things നാലുപാ
യങ്ങളും ആറു നയങ്ങളും AR.; സാമദാനാദി രാ
ജനയങ്ങളിൽ സാമൎത്ഥ്യം KR. (or സന്ധി, വി
ഗ്രഹം, യാനം flight, ആസനം resistance to
the last, ദ്വൈതീഭാവം, സമാശ്രയം yielding
Bhr 12.). നമ്മുടെ നയത്തിനാൽ Nal. cunning.
ചൊന്ന നയങ്ങൾ കേട്ടു Bhr. advice. ന. ആകി
ലും അപനയം ആകിലും Bhr. wise. 2. T. M.
C. Te. Tu. gentleness. ന. കാട്ടിയാലും ഭയം
കാട്ടിയാലും whether he smile or frown. —
fitness. നയമാക്കുക to smooth, make savoury
V1. 3. cheapness നയമായി വാങ്ങുക vu.
profitably.

നയക്കാരൻ V1. embellisher of a subject.

നയജ്ഞൻ Mud. a diplomatist.

നയഭയം gentle & harsh means. ന. കൊണ്ടു
പിരിച്ചു, ന'മായിട്ടു പറഞ്ഞു ബോധിപ്പിച്ചു
TR. brought them round.

നയവിനയസഹിതൻ Bhg. gentle & modest.

നയവു B. = നയം 3., also melting, dissolving.

നയശാലി managing wisely, ന. ജയശാലിയാകും.

നയശീലൻ courteous, modest.

‍നയഹിതം AR. the proper proceeding.

നയാനയം maxims for acting & avoiding,
ന. അറിയാ KR.

നയനം nayanam S. (leading). Eye അവൻ
ന. എന്നും ഇളകാ RC. (of a corpse). നയന
ജലം വാൎത്തു Mud. wept. നയനത്തീ Bhr. of
Siva. നയനഭാഷകൊണ്ടു പറഞ്ഞു (jud.) a dumb
explains by gestures. നക്ഷത്രത്തിന്മേൽ ന'
ങ്ങൾ ഉറപ്പിച്ചു നടക്ക.

നയനഗോചരം apparent, clear (to the eye).

നയനാമൃതം, നയനഹരം a delightful sight.

നയാണ്ടു nayāṇḍụ Grimaces.

denV. നയാണ്ടിക്ക V2. to mock, (T. നചൈ
കാട്ടുക), al. നായാണ്ടിക്ക.

നയിക്ക nayikka S. 1. (നീ) To lead ൟശ്വ
രൻ ലോകത്തെ നയിക്കുന്നു Bhg.; സീതയേ നയി
പ്പതിന്നോടി KR.; കുമാരഷൾക്കം സ്വപദംനയി
ച്ചാൻ CC. brought them to his place. 2. Tdbh.

നശിക്ക to labour hard, നയിക്കാൻ പോയി
vu. = പണിക്കു പോയി.

VN. നയിപ്പു = നശിപ്പു q. v. — നല്ല നായിപ്പുകാ
രൻ a good workman. No. vu.

നയോപായം nayōbāyam S. (നയം 1.) 1. Po-
litical conduct. 2. a decoction of ginger,
cumin & Pavonia root. B.

നര nara 5. 1. Greyness, hoary age. നരയും
കുരയും പിടിച്ചു മരിച്ചു died from old age.
2. a yam with whitish hairs, നരക്കിഴങ്ങു.

നരച്ചവൻ, നരച്ചോൻ a grey-headed man.

നരയൻ grey, as a man (f. നരച്ചവൾ); of
plants f. i. നരയൻ & നരവൻ കുമ്പളങ്ങ etc.

v. n. നരെക്ക To grow grey, to be whitish.
നരി നരെച്ചാലും കുടിക്കും prov.; തല നരയാ
a. med.; നരയാത്ത താച്ചി a young female
attendant. നരെച്ചു വെളുത്തുപോം Anj.

CV. നരപ്പിക്ക to bring on old age.

നരകം naraγam S. 1. Hell (7 or 21 or 28
Bhg 5., 28 കോടി ന. ഉണ്ടു VilvP.). കീഴ്പെട്ടു പോ
യി ന'ത്തിൽ ചെല്ലും AR.; ഇന്ന പാപങ്ങൾ ചെ
യ്താൽ ഇന്ന ന., നരകങ്ങളിൽ അനേകകാലം
വീണു കിടക്കും Bhg.; ന. കണ്ടു വീണ്ടു ഭൂമിയിൽ
വന്നീടുവോർ VilvP.—met. അവനെ ന. ചെയ്തു
പദ്രവിക്ക VyM. to trouble, as a debtor. 2. a
pit V1.

നരകപ്രാരബ്ധി hell-worthiness.

നരകാരി, നരകാന്തകൻ Kṛshṇa. Bhg.

നരകി hell-worthy; വീരഹന്താവും ഗോഘ്നാവും
നാസ്തികൻ etc. നരകികളായുള്ളൊരിവർ എ
ല്ലാം ചത്തു വീഴും നരകത്തിൽ KR.

നരികിക്ക So. to be tormented.

നരങ്ങുക naraṅṅuγa = ഞ —. To groan. കു
ത്തു കൊണ്ട പന്നി ന'ം പോലേ prov.

VN. നരക്കു V1. = ഞരക്കം.

നരൻ naraǹ S. (& നൃ, G. anër). 1. A man. pl.
നരന്മാർ AR.; നരർകൂട്ടം V2. an assembly. 2. a
human being. — നല്ലൊരു ജന്മം നരജന്മം Anj.;
നരവേഷം a human form. നരോത്തമൻ the
best of men. 3. a foot-soldier നരകരിതുരഗ
രഥികൾ Bhr.

നരനാരായണന്മാർ Kṛshṇa and Arjuna, KumK.

"https://ml.wikisource.org/w/index.php?title=താൾ:CiXIV68.pdf/555&oldid=184701" എന്ന താളിൽനിന്ന് ശേഖരിച്ചത്