Jump to content

താൾ:CiXIV68.pdf/548

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

നട 526 നടം — നടക്ക

നടക്കോണി (4) the ladder of an entrance, a
staircase ഈയം കൊണ്ടിട്ട ന., ന. ഒന്നായി
ത്തുള്ളിക്കൂടുന്നു TP.

നടച്ചാവടി a resting-place built on both sides
of the road.

നടതള (3) equipment of elephants V1.

നടനടാട്ടു (2) a noisy procession (a royal privi-
lege KU.

നടനടേ (2) with shouts; (6) formerly; earli-
est.

നടനാൾ (5) the day, on which a woman may
resume her duties after menstruation.

നടപടി (5) one's doings, behaviour; custom.
ന. പകരുന്ന വ്യാധി V2. contagion.

നടപാവാട (2) a cloth spread on the ground
for a procession, (Royal privilege).

നടപ്പന്തൽ (4) a piazza, covered passage from
house to house, നാടകശാല ന. AR., Sk. —
also നടപ്പുര B.

നടമടക്കുക (3) an elephant to lie down.

നടമാളി B. a street.

നടമുഖം (4) the principal entrance of a temple.

നടയൻ (1) a good walker; a pony, ambler V1.

നടവടി No. = നടപടി country-custom, etc.

നടവരവു (4) temple-revenue, So.

നടവഴി the orbit, ചന്ദ്രന്റെ ന. ൧൦൦൦൦൦ യോ
ജന Bhg.

നടവായി (or — വാഴി) a hereditary officer over
200-3000 men under Tāmūri, Cal. KU.

നടവിളക്കു So. one of the 2 lights at the വെ
ലിക്കൽപ്പുര; No. pillars with lights on
both sides of a road for a procession.

നടവെടി firing at a king's procession, firing
a salute KU., ന. വെപ്പിച്ചു.

നടാനടേ one after the other, ന. പുറപ്പെടും
ഒത്തവണ്ണമരുതു KU.

നടേ (6) formerly നടേക്കൊല്ലം, ത്തിങ്കൾ, നാൾ
last; നിങ്ങളെ നടേ കണ്ടിട്ടു ഇപ്പോൾ മട
ങ്ങുന്നുള്ളു No. = നേരത്തു. നടേനടേ, vu. ന
ടാടേ somewhat before this. നടാടേ അവിടേ
പോയി No. for the first time. അവനന്നടേ
പോയി CG. immediately (fr. 1.) ന. കാര
ണോന്മാർ കാലേ TR. — എന്നുടെ നടേജ

ന്മം ഏതു SiPu. what was I in my former
birth? ചൊല്ലുവാൻ തുടങ്ങുന്നേടത്തു നടേ
Gan. before I begin. നടേതിലും ചുരുക്കി
ച്ചൊല്ക Bhr. to abridge still more. നടേ
ത്തേമരുന്നു a. med.

നടം naḍam S. (= നൎത്ത) Dancing. നടമാടുക
to dance, skip കബന്ധം ന'ടിത്തുടങ്ങി Bhr.,
നടമാടെൻ നാവിൽ RC; also ന. കുനിക്ക RC.

നടനം = നൎത്തനം dancing അപ്സരസ്സുകൾ വ
ന്നാടിനാർ നടനങ്ങൾ KR.; മിഥുനം ന.
ചെയ്യും astr. = ചെല്ലും.

നടൻ a dancer, actor അണിഞ്ഞിരിക്കും നട
നെക്കണക്കനേ CC; also = ചാക്കിയാർ. —
fem. നടി an actress. നടിക്കുലം (or നടീ
കു —) നാടകം നടിക്കുന്നു Nal.

നടിക്ക 1. To act a part നടനമാടി നടിച്ചു
ഭാവങ്ങൾ, മാഗധർ എടുത്തു വേത്രവും നടിച്ചു
ഭാവവും KR.; അഹംഭാവം. Anj. proud bear-
ing. ഗൎവ്വം, വീൎയ്യം നടിച്ചു നില്ക്ക Mud. 2. to
feign, pretend ക്രുദ്ധഭാവം ന. യും VyM.; കോ
പം, രോഗം ന. vu.; സാമന്തർ പശുവിൽനിന്നു
ജനിച്ചു എന്നു നടിച്ചു Anach. (hiraṇyagarbha).
3. to be in a passion. നടിപ്പാൻ തക്ക വാക്കു
കൾ TR. provoking language. നടിച്ചു കടിച്ചു
fiercely. നടിച്ചു വന്ന യദുക്കളെ വെന്നേൻ Bhr.

CV. നടിപ്പിക്ക to make to dance or act, ക
ബന്ധക്കൂത്തു ന'ച്ചു RS.

VN. നടിപ്പു 1. acting a part, pretence. 2. passion
& the way it shows itself. നടിപ്പു കാണാം
പിന്നേ Bhr. their presumption. നടിപ്പു
തോന്നി a strange feeling, chiefly indigna-
tion.

നടക്ക naḍakka 5. (= നടുക to enter, as അ
മ്പുള്ളിൽ നടന്തു RC) 1. To walk, proceed,
ഞാൻ കാൽനട പൂണ്ടു ന. വേണ്ട CG.; അവൻ
വേഗം നടന്നു കളഞ്ഞു vu.; സ്ത്രീകളെക്കൊണ്ടു ന
ടക്കും പുമാന്മാൎക്കു വേഗപ്രയോഗം ശുഭമല്ല SiPu.
with women men ought to walk slower. നട
ന്നു കെട്ട വൈദ്യനില്ല prov.; കോല്ക്കാരും നട
ന്നൂടാതേ വന്നു TR. cannot do their work.
2. to be carried out, succeed ഇക്കാൎയ്യം നടന്നു
കഴികയില്ല TR. 3. to behave. വഴിക്കേ ന. V1.

"https://ml.wikisource.org/w/index.php?title=താൾ:CiXIV68.pdf/548&oldid=184694" എന്ന താളിൽനിന്ന് ശേഖരിച്ചത്