താൾ:CiXIV68.pdf/544

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ധൂൎത്തൻ — ധൂളി 522 ധൃതം — ധോരണം

ധൂൎവ്വഹം = ധുരന്ധരം.

ധൂൎത്തൻ dhūrtaǹ S. (ധൂൎവ്വ, ധ്വർ to bend)
A crafty, sly dog; a rogue അക്ഷധൂൎത്തനെ ഭ
വാൻ ആദരിച്ചീടൊല്ലായേ Nal.

ധൂൎത്തത craftiness. ധൂ. കാൎത്തെന്നലോളം മറ്റെ
ങ്ങും കണ്ടില്ല CG. nothing so insinuating.

ധൂൎത്തുകാട്ടുക to deceive, insinuate oneself with
women — ധൂൎത്തു പറക to exaggerate; to
talk cleverly. — എന്നുള്ള ധൂൎത്തു തോന്നി
thought of committing a crime.

ധൂസരം dhūsaram S. (ധ്വസ് = ധ്വംസ്) Dusty;
of dust-colour പാംസുക്കൾ ഏറ്റിട്ടു ധൂ'മായുള്ള
പാദങ്ങൾ CG.; ധൂസരവൎണ്ണം MC. (of an ass);
ധൂളികൊണ്ടു ധൂ'മായ്വന്നു PT.

ധൂളനം ചെയ്ക = ധൂളിക്ക 2. to fan, strew ഗോ
മയചൂൎണ്ണംകൊണ്ടു ധൂ. Bhg.

ധൂളി dhūḷi S. (similar to ധൂമം?). 1. Dust ഉണ്ടായി
തൊരുധൂളി ദിക്കുദിക്കുകൾ എല്ലാം KR.; പട നടു
വിൽ വളരുന്ന ധൂളി Mud.; ധൂളിമേഘങ്ങൾ KR.;
ധൂ. പറക്ക, കിളരുക etc.; കാണികൾ ധൂ. പറ
പ്പതു കാണേണം KR. see a fine fight. 2. a despi-
cable person. ധൂളിയെക്കാണാഞ്ഞു Bhr. the
rogue! Esp. a strumpet ധൂളിയായ പെണ്കിടാവി
നെ PT.; ൧൦൦൦ ധൂളി ചത്തു പിറന്നോൾ എന്നു
തോന്നും PT.; വല്ലാത്ത ധൂളിപ്പട അകറ്റീടുവിൻ
Bhr. unreliable troops. 3. a very high number
ആയിരം ധൂളികൾ AR 6.

denV. I. ധൂളിക്ക 1. to be reduced to dust, rise
as dust വൃക്ഷം ഭസ്മമായി ധൂളിച്ചു Bhr.; മങ്ങി
ദിനേശൻ പൊടികൾ ധൂ. യാൽ Sk.; രുദ്ര
ന്മാർ ഭസ്മവും ധൂളിച്ചു നടത്തംകൊണ്ടാർ CG.
grown thick with dust. 2. v. a. to make
like dust ബാണങ്ങളെ ധൂളിച്ചു VetC.; to
expose to the wind, as rice for cleansing
V1. 3. to drop (തുളി), ഇത്തിരിനൈ ധൂളി
ച്ചു GP.; യുദ്ധനിലത്തു കാറ്റത്തു ധൂ. Tantr.
to scatter a powder.

part. ഭസ്മധൂളിതഗാത്രം Brhmd. (Siva's).

II. ധൂളുക (V1. ധൂൾ = ധൂളി) to fly about, as
dust; wind to blow V1.

CV. ധൂളിപ്പിക്ക to reduce to dust, scatter about,
അവരെ ഭ്രമേണ ധൂളിപ്പിച്ചു DM.; വായു പുട

വകൾ വാരി അങ്ങൊടിങ്ങൊടു ധൂളിപ്പിച്ചു
Bhr. blew about.

ധൂളിപ്പെണ്ണു a strumpet; (ധൂളിത്വം B. whore-
[dom.).

ധൂളിമാനം dust-like, പൊടിമാനം; (ധൂ. ചെയ്ക
to waste, as property).

ധൃതം dhṛδam S. (part. — ധർ) Held, worn.
ധൃതധൎമ്മം KR. the observed law. — ധൃതവ്രതൻ
SiPu. being under a vow.

ധൃതഗതിക്കാരൻ roaming about for his
pleasure; a man without any purpose.

ധൃതരാഷ്ട്രൻ one whose kingdom lasts. — N. pr.,
the father of the നൂററവർ Bhr.

ധൃതി firmness, resolution. ധൃതിപ്പെടായ്വിൻ don't
be too sure! ചിന്തിച്ചാൻ ധൃതിയോടേ KR.
= ജിഹ്വോപസ്ഥത്തെ ജയിപ്പതു Bhg. —
[So. & Palg. വിതയുടെ, കൊയ്ത്തിന്റെ ധൃ
തി = തിരക്കു. — of തകൃതി?].

ധൃതിമാൻ of good courage.

ധൃഷ്ടൻ dhṛšṭaǹ S. (part. — ധൎഷ). Bold,
confident; Ge. dreist. ധൃ'നാം ധൃതരാഷ്ട്രൻ
Bhr. insolent. ധൃ'രായ്പറകയും ക്രുദ്ധരായടിക്ക
യും VCh.

ധൃഷ്ടത V2. boldness = ധാൎഷ്ട്യം.

ധൃഷ്ണു daring. ധൃ. വാകും മന്ത്രി Mud.

ധേനു dhēnu S. (ധി to satisfy) A milch-cow,
ഹോമധേ. etc.; മേദിനി ധേനുവായിച്ചെന്നു
വിരിഞ്ചനോട് ഓതിനാൾ CG.

ധേനുകാരി Kŗshṇa, as destroyer of a demon
ധേനുകൻ CG.

ധൈൎയ്യം dhairyam S. (ധീര) Firmness, bravery,
courage. നിങ്ങൾ ധൈ. തന്നതു പ്രമാണിച്ചു TR.
relying on the encouragement you gave me.
ക്ഷീണധൈൎയ്യത്വം Nal. discouragement. ദുൎവ്വി
ഷയാശാത്യാഗധൈൎയ്യത്വം സുഖപ്രദം Bhg.

ധൈൎയ്യക്കുറവു, — ക്ഷയം want of courage.

ധൈൎയ്യപ്പെടുക to have or get courage.

ധൈൎയ്യപ്പെടുത്തുക to encourage, comfort.

ധൈൎയ്യവാൻ, — ശാലി, — സ്ഥൻ, — ാന്വിതൻ
courageous.

ധോരണം dhōraṇam S. & ധോരിതം The
[trot of a horse.

ധോരണി (S. row). ധോ. അടിക്ക to proclaim
as a herald seated on an elephant; boast.

"https://ml.wikisource.org/w/index.php?title=താൾ:CiXIV68.pdf/544&oldid=184690" എന്ന താളിൽനിന്ന് ശേഖരിച്ചത്