താൾ:CiXIV68.pdf/54

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

അന്തരാ — അന്തൎവ 32 അന്തൎവാ — അന്തികം

അന്തരായം anδarāyam S. Obstacle — M.
trick V1. അന്തരായക്കാരൻ crafty V1.

അന്തരാളം anδarāḷam S. Intermediate space.
പോയൊരു ദശാന്തരാളേ CC. (= ദശാന്തരേ)
അന്തരാളത്തിൽ ഉളളവർ KN. castes placed
between the 4 original ones (as അമ്പലവാ
സി etc.)

അന്തരിക്ക anδarikka 1. (intereo) To die f. i.
Brahmans, to disappear, fail. — അന്തരിതം
dead. 2. to differ. നടേത്തേ പെരുക്കവും ഇതും
തങ്ങളിൽ അന്തരിച്ച ശേഷം CS. the difference
between that sum & this.

അന്തരീക്ഷം anδarīkšam S. Sky. അ’ത്താലേ
വന്നു എന്നും പറന്നു വന്നു എന്നും വിചാരിച്ചു Ti.

അന്തരീപം anδarībam S.(= ദ്വീപം) Island.
Nal.

അന്തരേ, (Loc.) അന്തരേണ anδarē,
— ēṇa S. (Instr. of അന്തരം q. v.) between.

അന്തൎഗ്ഗതം anδarġaδam S. 1. Entered,
hidden f. i. a മൂലരോഗം = അകത്തിന്നു പുറ
പ്പെടാതെ ഇരിക്കും നോവു a med. 2. mental,
thought.

അന്തൎഗൃഹം anδargr̥ham S. = അന്തഃപുരം
KR.

അന്തൎജ്ജനം anδarǰanam A Brahminee
(= അകത്തമ്മ) നമ്പൂതിരിയുടെ ഇല്ലത്ത് ഒർ അ
ന്തൎജ്ജനത്തിന്ന് അപരാധം ഉണ്ടായി TR.

അന്തൎധാനം anδardhānam S. Disappear-
ance. അവൻ അന്തൎധാനമായി Arb. ശിലയിൽ
അ’വും ചെയ്തു Vil P. vanish, as Gods. അ. പ്രാ
പിച്ചു Brhmd.

അന്തൎഭവിക്ക, anδarbhavikka S. Be included,
intervene. വിഷം അ. Bhr. will not enter.

അന്തൎഭാഗം anδarbhāgam S. Inside.

അന്തൎമ്മുദാ anδarmudā S. With inmost joy
AR4.

അന്തൎയ്യാഗം anδaryāgam അ’ത്തെ തുടങ്ങി
Bhr. Inward sacrifice.

അന്തൎയ്യാമി anδaryāmi S. Inner guide, soul
AR2.

അന്തൎറ്വതി, അന്തൎറ്വത്നി anδarvaδi, —
vatni S. Pregnant (po.)

അന്തൎറ്വാസം anδarvāsam S. Living within.

അന്തൎറ്വാഹകൻ anδarvāhaɤaǹ S. (= അ
ന്തൎയ്യാമി) ജഗദി അ. God AR 2.

അന്തസ്താപം anδastābam S. Burning grief.

അന്താവസായി anδāvasāyi S. (അന്തം)
Barber po.

അന്താഴം, അന്തായം anδāl̤am, — āyam
1. The cross plank in a jangāḍa. 2. bar, as
before window. അ.ഇടുക to lay bars across
V1. 2.

അന്താളം anδāḷam (അന്ധം q. v.) Pride, high-
mindedness. den V. — V1. അന്താളിക്ക.

അന്തി anδi Tdbh. സന്ധ്യ, Evening, often
called മൂവന്തി; both joined അന്തിയും മോന്തി
യും ആകുമ്പോൾ പുരയിൽ അടങ്ങെണം vu.
നേരം ഒട്ടന്തിമോന്തിയാവോളം TP. — പോയ
നാൾ അന്തിക്കു Mud. അന്തിയോളം till eve,
continually. അന്തിയായി it is late. അന്നു തീരാ
ത്ത പണികൊണ്ട് അന്തിയാക്കരുതു prov. do
not continue the work beyond eve.

Cpds. അന്തിച്ചുവപ്പ് red sky. അ’പ്പായപൊങ്കരിവി
CG. A golden plough.

അന്തിത്തിരി‍ the evening light. അടിച്ചുതളിക്കും
അ’ക്കും ഒരു മുട്ടു വന്നില്ല marks of a well
ordered household, however poor. The
ancestors require the light.

അന്തിമലർ (S. സന്ധ്യാരാഗം) Tuberosa or
Polianthes; അന്തിമലരി perh. the same,
or Mirabilis Jalappa? Rh.

അന്തിമഹാകാളൻ KU. a Paradēvata.

അന്തിയാവളളിയൻ a med. plant (അ’ന്റെ വേർ
a. med.)

അന്തിയുറക്കു night’s rest. ഇന്നേത്തേ രാത്രി
യിൽ അ’ക്കിന്നു വരട്ടേ TP.

അന്തിവിളക്കു വെക്ക TP. = അന്തിത്തിരി. അ
ന്തിവിളക്കിന്നു നേരമായി TP.

അന്തികം anδiɤam S. 1. (അന്തി anti, oppo-
site) Near esp. Loc. അന്തികേ, നിണക്ക് അന്തി
കേ വന്നു CG. = അടുക്കേ; ഞാൻ അണഞ്ഞാലും
അന്തികേ (prayer) may I draw nigh!

2. (അന്തം) what reaches to the end. പ്രാണാ
ന്തികമായ ദണ്ഡം KR. punishment that lasts
till death. അന്തികമാളും അന്തകൻ CG.

"https://ml.wikisource.org/w/index.php?title=താൾ:CiXIV68.pdf/54&oldid=184199" എന്ന താളിൽനിന്ന് ശേഖരിച്ചത്