താൾ:CiXIV68.pdf/52

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

അനുമാ — അനുവ 30 അനുവാ — അനുസ

അനുമാനം anumānam S. Inference, guess.
den V. അനുമിക്ക f. i. അതിന്റെ പരിമാണ
ത്തെ അനുമിക്കാം Gan. from this you may find
the amount. എന്ത് അതിനോടു അനുമിപ്പതു
RC46. compare.

അനുമാൻ, അനുവാൻ anumāǹ, — vāǹ
RC. Tdbh. Hanumān.

അനുമോദം anumōd`am S. Approval, joy. അ.
ത്തോട് ഉര ചെയ്തു AR. അ’മൊട് ആശ്ലേഷം
ചെയ്തു Bhr.

അനുയാത്ര anuyātra S. ചെയ്ക Bhr 2. Accom-
pany for a short way. അ. പോക V2. സ്ത്രീ
ധനമായി പൊന്നും മുത്തും ഒട്ടേടം അനുയാത്ര
ചെന്നയപ്പിച്ചു KR.

അനുയോഗം anuyōġam S. Question.
den V. അ’ഗിക്ക to enquire V1.

അനുരക്തം anuraktam S. Attached. അവളിൽ
അനുരക്തനായി VetC. enamoured.

അനുരഞ്ജന fondness, ജനങ്ങൾ അ. ആ
യി KR.

C. V. പ്രജകളെ അനുരഞ്ജിപ്പിക്കുന്നു KR. gains
their love.

അനുരാഗം tender love. തമ്മിൽ അ. KR.
(brothers) പ്രജകൾക്കു നമ്മിൽ അ. Mud. are
fond of us. ഗുണങ്ങൾ കണ്ടാൽ അതിന്ന്അ’
വും വേണം VCh. desire for them.

നന്ദാനുരാഗികൾ Mud. the adherents of N.

അനുരൂപം anurūbam S. Conformity, corres-
ponding with. കൎമ്മാനുരൂപമായ്വരും ഫലം KR.
അതിലേക്ക് അനുരൂപമായിട്ടു രണ്ടാം സാക്ഷി
യും പറഞ്ഞു, വാദത്തിന്ന് അ’മായ വഴിക്കു MR.
ഇച്ഛാനുരൂപം Nal 2. adv. — hence ആത്മാനു
രൂപന്മാർ Bhr. those like himself. വാഞ്ഛാനു
രൂപൻ CG.

അനുലേപം anulēbam S. Ointment, rubbing
with sandal powder etc. ശുക്ലഗന്ധാനുലിപ്തൻ
KR 5. രക്തമാല്യാംബരാനുലേപനൻ KR.

അനുലോമം anulōmam S. Going with the
hair or grain, favorable.

അനുവദിക്ക anuvad`ikka S. To permit, allow.
അതിനായിട്ട് അ’ക്കേണം VetC. ആം എന്ന്
അ’ച്ചു consented. രാമനെ ഇരുന്നുകൊൾവാൻ
അ’ക്കേണം KR. തമ്പുരാൻ നമ്പ്യാരെ വക അ
വന് അനുവദിച്ചുതന്നാൽ TR. grant.

അനുവാദം S. permission, leave. എനിക്ക്
ഒക്കയും അ. PT. I give you free leave. ൮ ദിവ
സത്തേ അനുവാസം (vu.) തരിക, വാങ്ങുക TR.
മൂരുവാൻ അ. വരുത്തിക്ക TR. നിങ്ങൾക്കും അ.
എങ്കിൽ KR. if you also agree. അവൻ അ. ത
ന്നിട്ടത്രേ ഞങ്ങൾ എടുത്തതു TR. ആം എന്നനു'ം
മൂളി TP. assent.

അനുവൎത്തകൻ anuvartaɤaǹ S. Follower,
also രാമകോപാനുവൎത്തിയാം ലക്ഷ്മണൻ KR 5.
അനുവൎത്തനം ചെയ്വൻ Bhr. I shall obey. അസ്ത്രം
അനുവൎത്തിച്ചു KR. submitted to the missile.

അനുവേലം anuvēlam S. Continually, അ.
വിനോദിച്ചു AR.

അനുശയം anušayam S. Regret, also അനു
ശോകം.

അനുശാസിക്ക anušāsikka S. To advise,
reprove gently.

അനുഷംഗം anušaṅġam S. (സംഗം) = അനു
രാഗം.

അനുഷ്ഠാനം anušṭhanam S. (സ്ഥാ) Perfor-
mance, esp. of rites. സന്ധ്യാനുഷ്ഠാനം = സന്ധ്യാ
കൎമ്മം, വ്രതാനുഷ്ഠാനാദികൾ ചെയ്ക VCh.

അനുഷ്ഠിക്ക (p. part. അനുഷ്ഠിതം) perform,
observe, ബൌദ്ധമാൎഗ്ഗം എല്ലാടവും അനുഷ്ഠി
ക്കേണം KU spread. രാജവാക്യം അ’ച്ചതും
ഇല്ല KR 4.

C. V. അനുഷ്ഠിപ്പിക്ക as വ്രതം അ. UmV. (the
spiritual guide).

അനുസന്ധാനം anusandhānam S. Investi-
gation. തത്വാനുസന്ധാനം = ശ്രവണവും അ
ൎത്ഥചിന്തനവും മനനവും KeiN.

അനുസരം, — രണം anusaram, — raṇam
S. Following, obedience. അനുസരം കൊണ്ടും
പ്രിയവാക്യം കൊണ്ടും വശത്തിലാക്കി KR. by
indulgence. അനുസരണവചനം Nal 2. con-
ciliating word. അന്യായഭാഗം അ’ണമായി പ
റഞ്ഞു MR. spoke for the plaintiff.

അനുസരിക്ക to obey, acquiesce, imitate. നി
ങ്ങൾ കുമ്പഞ്ഞിയിൽ അ’ച്ചു TR. കല്പനപോ
ലെ അ’ച്ചു നില്ക്ക be subject. അവനെ അ’
ച്ചു വെക്കേണം Mud. employ him according
to his prayer, വിധിക്കുന്ന വിധിപ്രകാരം

"https://ml.wikisource.org/w/index.php?title=താൾ:CiXIV68.pdf/52&oldid=184197" എന്ന താളിൽനിന്ന് ശേഖരിച്ചത്