താൾ:CiXIV68.pdf/51

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

അനുത്ത — അനുഭ 29 അനുഭാ — അനുമ

അനുത്തമം anuttamam S. 1. Best = ഉത്തമോ
ത്തമം f. i. അനുത്തമഗതി Bhg. 2. M. also bad.

അനുദിനം, അനുദിവസം anud`inam, —
vasam S. Daily.

അനുനന്ദിക്ക anunand`ikka S. To be comfort-
ed. അവളോട് അ’ച്ചു ചൊല്ലിനാൻ Bhr. kindly.

അനുനയം anunayam S. Consolation, respect-
ful address. അനുനയത്തോടെ പറഞ്ഞു Bhr.
complaisantly. അ. ചൊല്ലി തണുപ്പിച്ചു KR.
consoled, നല്ലത് അ. Bhr. patience is needed.

C. V. to comfort, persuade, നന്നായി പറഞ്ഞനു
നയിപ്പിച്ചവളെ കളിപ്പിച്ചു Bhg 4.

അനുനാസികം anunāsiɤam S. Nasal, gram.

അനുപമം anubamam S. Unrivalled, അനുപമ
രണം കഴിച്ചു Cr Arj. അനുപമ കൊടി KU.
king's flag. അനുപമകഴി RC.

അനുപാതം anubāδam S. Proportion. തുല്യാനു
പാതകൌതൂഹലം Bhg 6. being equally pleased
with each other.

അനുപാനം anubānam S. Drinking after,
vehicle of medicine.

അനുപ്പുക anuppuɤa T. a M.(അനു T. Te. C.
to say, see അന) To send; in official style
എഴുതി അനുപ്പിന കാൎയ്യം എന്നാൽ TR.

അനുബന്ധം anuḃandham S. Connection,
as of acts & consequences. ഭാവാനുബന്ധം ധ
രിക്കയാൽ Nal 1. seeing the bent of her mind.
den V. ആപത്തോട് അനുബന്ധിച്ചീടുന്ന സ
മ്പത്ത് KR. misfortune coming out of
happiness.

അനുഭവം anubhavam S. 1. Enjoyment, ex-
perience, പ്രത്യക്ഷ അനുഭവം ഉളള കോല്ക്കാർ
MR. the peons who see it daily, നരകാനുഭവം
suffering hell-punishment. 2. produce, all
advantages arising from possession, ഏറിയ കാ
ലം അനുഭവം പ്രമാണമാകകൊണ്ടു TR. as his
possession is proved. വൃശ്ചികമാസം നെല്ല് അ.
തുടങ്ങും TR. the rice harvest. കായനുഭവം the
produce of a tree (one of the 4 ഉഭയം‍) ഫല
ങ്ങൾ അനുഭവക്ഷയം വന്നാൽ MR. when they
bear less. അ.ഏറേ ചെന്നതു tree in full bearing.

3. fruit tree. അനുഭവങ്ങൾ വെച്ചു MR. planted
the parambu. 4. grant of a land at a pepper
corn rent in reward of service, also symbolical
present of a betel or cocoanut at the time of
executing a deed W.

അനുഭവിക്ക 1. v. a. to enjoy or suffer, possess.
മുറി ഏറ്റത് ഏതുപ്രകാരം അനുഭവിച്ചു MR.
how did you come by it? പണംപോലും കി
ട്ടി അനുഭവിപ്പാൻ സംഗതി വന്നില്ല TR.
2. v. n. മൎയ്യാദയായി വെച്ചിരുന്നത് ഒക്കയും
നമുക്ക് അനുഭവിച്ചു വന്നു TR. enjoyed all
the rights. അനുഭവിപ്പാറാക്കി തരേണം TR.
put us into possession. നിയോഗം പാലി
ക്കുന്ന ജനത്തിന്നു നാശങ്ങൾ ഒന്നും അനുഭ
വിക്ക ഇല്ല Bhr. ജീവനു ദുഃഖം വന്നനുഭവി
ച്ചീടും ChR.

C. V. അനേക സേൗഖ്യങ്ങൾ അനുഭവിപ്പിച്ചു
make to enjoy. പുരാ ചെയ്തതെല്ലാം അവനെ
അനുഭവിപ്പിക്കും KR. render to, avenge on
him.

അനുഭാവം anubhāvam S. 1. Symptom of
mental states, ഭൂപനു മൌനാനുഭാവം വരുത്തി‍
Nal4. silenced his objections. 2. = പ്രഭാവം.
മഹാനുഭാവൻ magnanimous, high dignitary.

അനുഭൂതി anubhūδi S. = അനുഭവം f. i. സ്വ
ൎഗ്ഗാനുഭൂതി Heavenly enjoyment. വൈഷമ്യം
പലത് അനുഭൂതവായി PT 3. = അനുഭവിച്ചവ
നായി.

അനുഭോഗം anubhōġam M. (from S.) Enjoy-
ment, usufruct (= അനുഭവം) കുമ്പഞ്ഞിയുടെ
അ’മല്ലൊ TR. it is the company’s own. രാജ്യത്തെ
കോയ്മയ്ക്കു കൂടയല്ലൊ അതിന്റെ അ. ആകുന്നതു
TR. Government has the usufruct. അനുഭോഗ
പത്രം deed of hereditary grant (= അനുഭവം 4),
also അനുഭോഗക്കൊഴു.

അനുഭോഗിക്ക to enjoy (also of coitus.)

അനുമതി anumaδi S. Consent, leave, ഭവതി
യുടെ മിഴികളിൽ ഒർ അ. കൊതിച്ച് Nal 2. an
encouraging glance.

അനുമരണം anumaraṇam S. = അനുഗമനം.
മാതാവ് അ.ചെയ്തു UR. Died with her husband.

"https://ml.wikisource.org/w/index.php?title=താൾ:CiXIV68.pdf/51&oldid=184196" എന്ന താളിൽനിന്ന് ശേഖരിച്ചത്