II. തേപ്പു 1. rubbing, scratch തേപ്പു ചാട്ടുകൊ ണ്ടാൽ തുളിപ്പു വെടികൊണ്ടാൽ (huntg.) met. ആരാനെക്കൊണ്ടു തേപ്പു പറക V1. to wound by allusions. 2. polishing തേപ്പിട്ട രത്നം പോലേ KR., so തേപ്പുവൈരം, തേപ്പുകല്ലു corundum; തേപ്പുപലക a whetting board.
CV. തേപ്പിക്ക f. i. ചന്ദനം മുഴയിൽ തേപ്പിച്ചു KR. to prescribe & apply liniments etc. ചു ണ്ണാമ്പു തേ. to get white—washed.
തേങ്ങ tēṇṇa & തേങ്ങ, (തെങ്ങങ്കായി). A cocoanut, ൧ഠഠഠ തേങ്ങക്കു ൧ഠ ഉറുപ്യ വില ക ണ്ടു TR. (in 1798). The fruit has many stages ഇളന്നീർ, ഇളന്തേങ്ങ, പഴുത്തതു, വരണ്ടതു, കൊട്ട, കുരുത്തിട്ടതു GP 69. കരിക്കു, കൂരിത്തേങ്ങ. — Its parts: തേങ്ങക്കണ്ണു, — ക്കുടുക്ക, — നൈ, — പ്പാൽ (തേങ്ങാപ്പാൽ വൃഷ്യം GP.), — പ്പിണ്ണാ ക്കു (or — പ്പീര), തേങ്ങാവെള്ളം (തണുത്തുള്ളു GP.). — obsc. pudend. muliebre. —
Kinds: അക്കിൽവാരി — or കടൽത്തേ. Lodoicea Sechell. — ചെന്തേ. q. v.
തേങ്ങത്തൊണ്ടു an empty cocoanut.
തേങ്ങാണി vu. Cal. = തേങ്ങനൈ.
തേങ്ങമുറി a piece of cocoanut; breaking cocoa— nuts, as for feeding workmen on entering a new house.
തേങ്ങയേറു the ceremony of throwing cocoa— nuts, തേ'൦ പാട്ടും കഴിപ്പിക്കുവൻ TP.
തേങ്ങക്കുച്ച് No. the fibrous tuft clinging to the പെണ്മുറി after the nut is husked.
തേങ്ങുക, see under തേക്കുക I.
തേച്ചൽ, see തേക്കുക II., തേയുക.
തേജസ്സു tēǰassụ S. (തിജ്) 1. Sharpness, fire ഭൂ മിയും ആകാശവും തേ'൦ ജലങ്ങളും വായും VCh. 2. light, glory തേജോരൂപമായുരുണ്ടു വലിയൊ ന്നായി ആദിത്യബിംബം Gan.; സ്വാകാരം മറെ ച്ചിതു തേജസാ ശകുന്തള Bhr.; തേജസ്സടക്കേണം KR. restrain the creative power. ബ്രഹ്മതേജ സ്സു, ക്ഷത്രിയതേജസ്സ് Bhr. power, dignity. 3. semen, ശിവൻ തന്റെ തേ. പറിച്ചു കാട്ടിൽ എറിഞ്ഞു (huntg.).
തേജിതം S. whetted, pointed (part.).
തേജോമയം S. consisting of light & power,
|
so തേജോരൂപം, (തേജസ്സ് 2.) — തേജോനി ധികളായി Bhg. glorious = തേജസ്വി S.
തേടു tēḍụ B. A. fish.
തേടുക tēḍuγa T. M. (= തെണ്ടുക) 1. To seek, less used than തിരയുക, (മണ്ടി മറുനാടുതേടും Mud., ജ്ഞാനികൾ തേടും ദേവകൾദേവൻ RC.); to pursue, punt, see തേട്ടം. 2. (Mpl.) to pray കദാവിനോടു തേടി TR., ഏറിയ പിഴ പൊറുതി തേടി, ആവശ്യത്തിനേ തേടി അള്ളാവോടു Ti. 3. to acquire, (take in hand) അഴൽ തേടായ്ക, ഈ തൊഴിൽ തേടോല Bhr. വാടാത മുഖകാ ന്തി തേടുന്നു ചിലർ VCh. കോപം തേടും runs into anger. ആനന്ദശീലം തേടും പൈങ്കിളി Nal. (= ഉള്ള). ഭംഗിതേടീടും മണിമഞ്ചങ്ങൾ VCh. അന്ധതതേടാത ഗന്ധൎവ്വൻ CG. (= ഇല്ലാത).
CV. തേടിക്ക to cause to search or hunt.
VN. തേട്ടം 1. pursuing of game, വന്മിരിയം ഇ ളകിയാലത്തേത്തേട്ടവും ഉരിയാട്ടവും പറയു ന്നു; തേട്ടമായി തേടും നേരം (huntg.); മീൻ തേട്ടം etc. (loc.) 2. importunity, coveting.
തേട്ടുക tēṭṭuγa No., (= തികട്ടുക, T. തെകട്ടുക). 1. To belch പുളിച്ചു തേ. = ആമ്ലകം, പുകഞ്ഞു തേ. = ധൂമകം Asht. 2. to ruminate തേട്ടി അയ വൎക്കുക, പശു തേട്ടി അരെക്കുക MC (= തേക്കി അരെക്ക). കുട്ടിവായിൽ തേട്ടിക്കൊടുക്ക MC.
തേന aM. Tdbh., സേന, (തേനയോടു RC.)
തേൻ tēǹ T. M. Te. (C. ജേൻ, Te. ജൂന്നു, Tu. തിഗ, √ തെൻ? or തീ sweet) 1. Honey, (a മല യനുഭവം) often പൂന്തേൻ, പൈന്തേൻ; ചെ റു —, പെരുന്തേൻ q. v. — met. വായ്മലർതേൻ, ഗാനമാകുന്ന തേൻ കുടിക്ക CG. തേനുറ്റനാദം (of a flute). — തേൻ എടുക്ക to gather. മുല്ല തൻ തേൻ ഉണ്ട കാർ വ്വണ്ടു CG. eating honey. വാനരന്മാൎക്കു നദികൾ തേനായി ഒഴുകേണം AR. — 4 Kinds: മാക്ഷികം oil—coloured, ഭ്രാമരം white, ക്ഷൌദ്രം brown, പൌത്തികം dark GP. തേനീച്ച a honey—bee. 2. slaver of children.
തേനിമ്പം sweet like honey, തേ'മായിട്ടിരിക്കേ ണം എന്നിൽ Anj. (a prayer).
തേങ്കട്ട a honey—comb. — തേങ്കുഴൽ fritters.
തേഞ്ചൊല്ലാൾ CG. sweetly speaking, pl. തേൻ ചൊല്ലാർ RC. തേൻചോരുമാനന്ദവാണി
|