താൾ:CiXIV68.pdf/47

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

അധീതം — അദ്ധ്യാത്മ 25 അദ്ധ്യാത്മ - അനങ്ങു

അധീതം adhīδam S. Read.

അധീതൻ successful student (po.)

അധീനം adhīnam (അധി) 1. Subject to,
dependant = വശം. ഞാൻ അവൾക്ക് അധീന
നായി KR. കാൎയ്യങ്ങൾ എല്ലാം രാജ്യചിന്തയും
രാഘവാധീനമാക്കി KR. committed all to him.
സ്വാധീനം opp. പരാധീനം, അന്യാധീനമാ
ക്ക alienate. 2. power, charge ദൈവാധീന
ത്താൽ Som. (= ദൈവവശാൽ) ൟശ്വരാധീനം
കൊണ്ടു KR. by destiny. അന്യന്മാരുടെ അധീ
നത്തിലാക Arb. (or സ്വാധീനത്തിൽ).

അധീനത dependence.

അധീശൻ adhīšaǹ S. Lord, പറമ്പിലധീ
ശൻ Vy M.

അധുനാ adhunā S. Now (po.)

അധൃഷ്ടൻ adhr̥šṭaǹ S. Modest, അധൃഷ്യം
fierce. അത്യന്തമധൃഷ്യയാം കാന്തി KR5.

അധോഗതി adhōgaδi S. (അധഃ) Descent,
sinking. ഉന്നതന്ന് അ. നിശ്ചയം ഉന്നതി പുനർ
അധോഭൂതനു ഭവിക്കും Nal 3. അവന്ന് അ. വ
രട്ടേ hell.

അധോഭാഗം lower part.

അധോമുഖം looking down, downcast, so അ
ധോവക്ത്രനായി P. T. of a hypocrite.

അധോലോകം, — ഭുവനം hell.

അധോവായു wind from behind.

അദ്ധ്യക്ഷം ad`dhyakšam S. Visible, dear to
the eye. എനിക്ക് എത്രയും അദ്ധ്യക്ഷൻ.

അദ്ധ്യക്ഷൻ overseer, in charge of. ധനാദ്ധ്യ
ക്ഷന്മാർ KR. വാരണാദ്ധ്യക്ഷൻ Mud. master
of the elephants.

‍അദ്ധ്യക്ഷ superintendence. കൎമ്മാദിക്ക് അദ്ധ്യ
ക്ഷ എനിക്കു Bhr. (also അദ്ധ്യക്ഷത).

അദ്ധ്യയനം ad`dhyayanam S. (അധി + ഇ)
Reading, esp. of the Vēdas, one of the ഷൾ
കൎമ്മം KU. — also den V. അദ്ധ്യയനിക്ക and
അദ്ധ്യയനിപ്പിക്ക Vy M.

അദ്ധ്യവസായം ad`dhyavasāyam S. Firm
resolution, perseverance.

അദ്ധ്യാത്മജ്ഞാനം ad`dhyāltmaǰńānam S.
Vēdāntism.

അദ്ധ്യാത്മരാമായണം ad`dhyāltmarāmā-
yaṇam S. The spiritual R. — AR.

അദ്ധ്യാപനം ad`dhyābanam S. (caus. of
അദ്ധ്യയനം) Teaching, esp. the Vēdas. KU.
അദ്ധ്യായം Lesson, chapter. സ്വാദ്ധ്യായദി
വസം 20 days of the month, good for reading,
അനദ്ധ്യായ ദി. 10 inauspicious for students
(the 1, 8, 13 — 15 of the lunar fortnight).

അദ്ധ്യാരോപം ad`dhyārōbam S. Imputation
(as calling a rope a snake, phil.) അദ്ധ്യാരോ
പത്തിനാലും അപവാദത്തിനാലും Kei N.

അദ്ധ്വാ, അദ്ധ്വൻ ad`dhvā, ad`dhvaǹ
S. Road, way. ശതം കാതം ഉണ്ട് അദ്ധ്വാവു
Nal 4. — അദ്ധ്വനി‍ Loc. വൃദ്ധനായുളള അദ്ധ്വ
ഗൻ CG. traveller, also അദ്ധ്വനീനൻ (po.)

അദ്ധ്വരം ad`dhvaram S. A ceremony f. i. the
അശ്വമേധം; അദ്ധ്വരത്തിന്നായ്വേണ്ടും കോപ്പു
കൾ KR.

അദ്ധ്വൎയ്യു officiating priest KR.

അദ്ധ്വാനം ad`dhvānam (in S. the Acc. of
അദ്ധ്വൻ, in T. corrupt?) Great exertion,
fatigue. അദ്ധ്വാനം കൂടാതെ easily.

അദ്ധ്വാനി So. diligent.

V. den. അദ്ധ്വാനിക്ക to labour, work hard,
exert oneself, നടന്ന് അദ്ധ്വാനിപ്പാൻ ശേ
ഷിപോരാ MR.

അന, അനവേ, അനേ ana, anavē, anē
M. C. Te. Tu. = എന, Inf. of അൻ = എന്നുക in
adv. Terminations ചെറുങ്ങന, നിട്ടന etc. ചി
ക്കനേ, പൊടുന്നനവേ, esp. after 1st adverbials
പരന്നനേ, തുറന്നനേ.

അനകം anakam vu. 1. = അന്വഹം. അനകം
വടക്കു നടക്കുന്നു TP. 2. = അനേകം TP.

അനഘം anagham S. Innocent, po.

അനങ്ങുക anaṅṅuɤa (അലങ്ങു T. Te. C. Tu.)
To move, shake. അനങ്ങാതേ പാൎത്തു immove-
able (jud.) അനങ്ങല്ലേ quiet! TP.

V. N. അനക്കം (C. അനകു watery) moving,
shaking. കേട്ടാൽ അ. ഇല്ല മനക്കുരുന്നിൽ
CC. heart not touched.

അനക്കുക, ക്കി v. a. to shake, fan,
excite. അനക്കാതേ മനക്കാണ്പിൽ ധരിക്കാകെ
ണം CG.

4

"https://ml.wikisource.org/w/index.php?title=താൾ:CiXIV68.pdf/47&oldid=184192" എന്ന താളിൽനിന്ന് ശേഖരിച്ചത്