താൾ:CiXIV68.pdf/465

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

താണ്മ — താൻ 443 താന്നി

വന്റെ വീൎയ്യം പ്രശംസിച്ചു താ'ചെയ്തീടുന്നു വി
ക്രയ സ്ഥലങ്ങളിൽ Nal. പാണ്ഡവന്മാരുടെ
ശൌൎയ്യംങ്ങൾതാ. ചെയ്യുന്നതു ഭുവനങ്ങളിൽ Bhr.

താണ്മ tāṇma = താഴ്മ, Lowness, lowliness.

താതൻ tāδaǹ S. 1. A father. താതമാതാക്കൾ
Sk. parents. 2. a Vaishṇava Yōgi; his wife
താതച്ചി V1. [tosa.

താതിരി tāδiri Tdbh., ധാതകി. Grislea tomen—

താത്തുക see താഴ്ത്തുക.

താൽപൎയ്യം tālparyam S. (തല്പര) 1. Having
in view, aiming at; design, object, ഈ പദ
ത്തിന്റെ താ. ആവിതു the meaning. തത്വജ്ഞാ
നത്തിൻ താ. Bhr. 2. earnest purpose, dili—
gent effort, കാണേണം എന്നു വളരേ താ. ആ
കുന്നു TR.

താൽപൎയ്യപ്പെടുക to purpose, endeavour. മക്ക
ൾ മാത്രം കൊടുക്കേണം എന്നു താ'ട്ടു wished
particularly. ചെയ്വാൻ താ'ട്ടു MR. (mod.), അ
തിനു ഏറത്താ'ടുന്നില്ല to like.

താദൃശം tādr̥šam,താദൃക S. Such—like.

താനം tānam 1. S. (തൻ, G. tonos) A keynote.
താ. പാടുക = വഴിപ്പാട്ടുപാടുക & താച്ചു പാടുക.
2. Tdbh. ദാനം f. i. താ. കഴിക്ക to do penance.
3. Tdbh.; സ്ഥാനം rank, position, താ. കളക to
lose credit, താ. പറക to speak with a feeling
of one's importance, താ. വരുത്തുക to take re—
venge, താനമാനം അറിക to be wellbred V1. 2.

താനക്കിഴി an offering in a small bag, presented
at a temple (സ്ഥാനം).

താൻ tāǹ 5. Self 1. himself (തൻ, തങ്ങൾ, താ
ങ്കൾ, താം). തന്നേത്താൻ അറിയാഞ്ഞാൽ prov.
2. you (hon.) 3. self as ഞാന്താൻ; ഞാൻ ഒ
രു പുരുഷൻ താൻ കണ്ടിരിക്കവേ Mud.; തൽഫ
ലം നീ താൻ അനുഭവിക്കും AR. 4. any one
താൻ ചെയ്ത പാപം തനിക്കു, തനിക്കു താനും
പുരെക്കു തൂണും prov. let each rely on himself.
Often double താന്താൻ കുഴിച്ചതിൽ താന്താൻ
prov. താന്താങ്ങൾ distributively, each one.
5. താൻ — താൻ — either or, എന്നേത്താൻ വി
ഷ്ണുഭഗവാനെത്താൻ വിശ്വസിച്ചിരിപ്പവൻ Vil.;
മഴ താൻ വെയിൽ താ. ഇരിട്ടു താ. പോവോളം
Bhr.; കുഴിക്കെക്കു താൻ പടുക്കെക്കു താൻ വേണ്ടു

കിൽ കോൽക്കനം വരുത്താം CS.; എത്ര ഏറി
ത്താൻ കുറഞ്ഞുതാൻ ഇരുന്നു Gau. 6. a sort of
postpositive article വിഷ്ണുതന്മുമ്പിൽ Vil. = വി
ഷ്ണുവായവന്റെ മു. So നിങ്ങൾ താൻ ആർ KR.
who are you? സപ്തഋഷികൾ തമ്മോടു MP.
അണ്ഡങ്ങൾ തന്നിൽ ഒരേടത്തും Sk.; ഒരിവൻ ത
ന്റെ മേനി CG. his body; നിന്തിരുവടി തന്നോ
ടു, രാവണൻ തന്നാൽ, പത്മസംഭവൻ തനിക്കു,
AR. രാക്ഷസൻ തന്നേയും Mud. also വൎദ്ധിക്ക
തന്നേമൂലം = വൎദ്ധിക്കുന്നതുമൂലം. 7. adv. എത്ര
താൻ കേൾക്കിലും KR. how much soever. പേ
ൎത്തുതാൻ പറഞ്ഞാലും etc.

താനായി ചെയ്ക voluntarily, spontaneously.

താനും notwithstanding. കട്ടില്ല കള്ളൻ താനും
though a thief, ഒന്നുണ്ടു ചോദിപ്പാൻപണി
താനും Bhr. yet it is hard to ask. അറിക
താനും ഇല്ല KR. did not even know.

താനേ by himself, നീ താ. തന്നേ കാനനേ ന
ടപ്പാൻ Nal.; താ. വരിക to come by itself,
to follow of necessity. മുക്തിയും താ. വരും
Bhr.; പുൺ പഴുത്താൽ അമ്പുതാനേ വീണു
പോകിൽ ശമിക്കും MM.; താ. തനിയെന്നേ
TP. quite alone.

താന്താനെത്താന്താറ് ചരതിക്ക TP. let each look
to himself. താന്താൎക്കുള്ള ഭൂമിയിൽ കുഴിക്കും
jud. bury each on his own ground (pl. distr.)

താന്തോന്നി self—willed, headstrong, താ'ക്കും. മേ
ത്തോന്നിക്കും പ്രതിയില്ല prov.

താന്തോന്നിത്വം self—conceit, മന്തിന്നും താ'
ത്തിന്നും ചികിത്സയില്ല prov.; താ. മുഴുത്തു
PT.; താ. പ്രയോഗിക്ക, കാട്ടുക to act
rashly. താ'ങ്ങൾ തുടങ്ങുക Sil.

താന്തൻ tāndaǹ S. (തമ്) Exhausted, പാന്ഥർ
താ'രായ്വന്നു Bhr.; വിദ്യകൾഎല്ലാമേതാ'ന്മാരായി
പ്പഠിച്ചു CG. wearied themselves to learn every
science. നൃത്തഗാനങ്ങളോടു താ. യായി Bhg.

താന്നി tānni T. M. C. Terminalia bellerica,
called കലിദ്രുമം, as haunted by imps.

Kind: ചെന്താന്നി Rumphia amboin. Rh.

താന്നിക്കാ GP73.; താന്നിത്തൈലം കേശവൎദ്ധന
ത്തിന്നുത്തമം GP.; താ'ത്തൊലി a. med.

താന്നിയൂർTR. MR. & താന്നൂർ N. pr. Tānūr. —


56*

"https://ml.wikisource.org/w/index.php?title=താൾ:CiXIV68.pdf/465&oldid=184611" എന്ന താളിൽനിന്ന് ശേഖരിച്ചത്