താൾ:CiXIV68.pdf/440

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

തക്കുറി — തങ്ങൾ 418 തങ്ങുക — തച്ചൻ

അവനെ തപ്പാൻ ഓങ്ങി TR. അമ്പലം തച്ചുടെച്ചു
നിരത്തി Ti.; പുരപ്പുറത്തു തച്ചുകെടുത്തു robbers
breaking thro’ the roof. തച്ചുപൊളിച്ചു TR.;
കോട്ടയും തച്ചുതകൎത്തു KU. — to beat oneself
തച്ചലച്ചു കരഞ്ഞു TR. (women) — ഉടമ്പിൽ ക
ണ തച്ചുനിറെച്ചു RC. hit.

തക്കുറി takkuri A fixed term (തൽ or തക്കകുറി).
തക്കോലം takkōlam T. M. C. (S.?) Illicium
anisatum, the berry with an aromatic oil (ത
ക്കോലപ്പുട്ടിൽ GP 76.) & perfume made of it.

തക്രം takram S. Buttermilk, തക്രധാര med.

തക്ഷകൻ takšaɤaǹ S. (തക്ഷ് to pare) 1.
Carpenter പെരുത്ത വൃക്ഷതക്ഷകൻ KR. 2. N.
pr. a Nāga, Bhg.
തക്ഷൻ id.; Tdbh. തച്ചൻ. — തക്ഷശിലാഖ്യംപു
രം Bhr. Taxila, capital of the Gandhāras.
തക്ഷാവു id. ദാനവന്മാരുടെ ത. നല്കിന നൽ
സഭ CG.

തങ്ക tanga & തങ്കച്ചി T. (C. — ങ്കി, Tu. തംഗ
ഡി, fr. തൻ) Younger sister; wife of a Sūdra
Rāja, also തങ്കമ്മ.

തങ്കം tangam T. M. 1. Pure gold. ഊതിക്കഴി
ച്ചൊരു തങ്കത്തിനേക്കാളും ആധിക്യം Nal. ത.
പൂശുക to gild. ത. ഇടുക, വെക്ക to enamel.
തങ്കപ്പണി, തങ്കവേല work in gold. തങ്കക്കട്ടി,
തങ്കവാളം ingot of gold. തങ്കക്കാശു a Ducat.
2. (Tdbh. സംഗം) love, affection അവനോടു
വളരെ ത. — also denV. അവനോടു തങ്കിച്ചിട്ടു
from love for him.
തങ്കാണ്ടി N. pr. of men.

തങ്കരിക്ക tagarikka Tdbh., സംഗ്രഹിക്ക To
[lay in a stock.
തങ്കാരം preparation.

തങ്കിന see തങ്ങുക 2.

തങ്കു P. taṅg (C. Tu. ടംഗു & ത.) Girth of a horse.

തങ്കെയം No. vu. = സങ്കേതം.

തങ്കേതം = സ. f. i. തളിയും തങ്കേതവും KU.

തങ്ങൾ taṅṅaḷ (aM. T. താങ്കൾ) pl. of താൻ.
1. They themselves തങ്ങളിൽ തങ്ങളിൽ നോ
ക്കിത്തുടങ്ങിനാർ CG. വൃന്ദം തങ്ങളെ വന്നു പോ
ന്നാർ Bhr. the flock returned by itself (with-
out the cowherd). തങ്ങളെ പോന്നു വന്ന യോ
ഗസിദ്ധികൾ Bhg. unsought. 2. you (hon.);

often താങ്ങൾ. 3. honorary title of Head-
Brahmans KU.— വാസുദേവൻ ത. തമ്പുരാൻ MR.
also a Sūdra distinction. — the Muhammedan
high-priest at Ponnāni (descendant of Ali);
head-priest in each Mosque. കുറുങ്ങോട്ടു താ. ത
മ്മതിച്ചു തന്നു TR.

തങ്ങുക taṅṅura T. M. (C. Te. തക്കു) 1. To stop
തങ്കഴൽ തന്നിലേ തങ്ങിക്കൊണ്ടാൻ CG. at his
feet. മൂത്രം തങ്ങുന്ന പാത്രം Nid. 2. (= തക്കുക
I, 3.) to come into possession, to be there കൊ
ങ്കകളിൽ തങ്ങിയ കുങ്കുമച്ചാർ, പൂമണം തങ്ങിന
തെന്നൽക്കിടാവു CG. In po. often തങ്കിന = ഉ
ള്ള f. i. വമ്പു തങ്കിന മാരുതി RC. (& വമ്പുതങ്കും
മാമരം RC.). ഉറുതി തങ്കിന കണ്ണിപ്പറമ്പു Anj.
കാർതങ്ങും ആകാശം CG. 3. to be entangled
(ജടയിൽ ഒരു മുത്തു തങ്ങിപ്പോയി); to be arrest-
ed in the midst of progress. (കായി വീണു മര
ത്തിൽ തങ്ങിപ്പോയി caught in the branches).
തങ്ങിപ്പറക = തക്കിപ്പറക to stammer.

Hence: VN. തങ്ങൽ rest, shelter, So. (& തക്കം).
തങ്ങാരം support, stay.
CV. തങ്ങിക്ക to delay, stop. മക്കളെ ഇല്ലത്തു ത
ങ്കിച്ചു Mpl. song (made to stay). — see താ
ങ്ങുക.

തച taša T. aM. = തക, ദശ Proud flesh. തചെ
ക്കും അതു തേക്ക a. med.

തച്ചൻ taččaǹ Tdbh.; തക്ഷൻ 1. Carpenter,
ploughmaker (generally lower than ആശാരി).
തച്ചകപ്പരിഷകൾ PT. = ആശാരി. 2. builder,
stone-mason പെരുന്തച്ചൻ തച്ചൻ ഒരു പൂഴിത്ത
ച്ചൻ KR. — തച്ചക്കാവുതി a barber caste. — ത
ച്ചവാടി B. a carpenter’s house.
തച്ചു 1. carpenter’s work. 2. one day’s work
of a builder, mason, etc. എത്ര തച്ചു പിടി
ക്കും how many days will be required?; also
തച്ചുവാരം; so തച്ചുകൂലി. 3. past of തക്കു
ക II.
തച്ചനാടൻകുരു No. a kind of heron.
തച്ചാന്യം carpenter’s wages.
തച്ചുപണി, — വേല carpenter’s work.
തച്ചുശാസ്ത്രം architecture, vu. തച്ച്യാത്രം a song
on the building of a house; ചിത്രകൎമ്മങ്ങളും
തച്ചുശാസ്ത്രങ്ങളും Nal 4.

"https://ml.wikisource.org/w/index.php?title=താൾ:CiXIV68.pdf/440&oldid=184586" എന്ന താളിൽനിന്ന് ശേഖരിച്ചത്