താൾ:CiXIV68.pdf/40

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

അണ — അണൽ 18 അണ — അണിയു

അണ aṇa C. T. M. (√ അണു = അടു) 1. Sup-
port, pillow, തലയണ. 2. branch of fig tree
V1. 3. dam, ചിറ മുറിഞ്ഞാൽ അണക്കെട്ടി
യിട്ടെന്തു ഫലം KR. also channel (?) വെള്ളം
വരുത്തുവാൻ അണ കെട്ടീടെണം KR. 4. yoke,
pair (= ഇണ) അണപ്പുടവ, അണവസ്ത്രം un-
cut double cloth, as of Brahmans. 5. അണ
യിലേപ്പല്ല് (see അണൽ and അണെക്ക 2.)

അണയുക C. T. M. To approach, arrive.
With Acc. കോകിയെ അണഞ്ഞു കോകവും
KR. അവനെ ചെന്നണഞ്ഞു CG. തിരുമേനി
അണഞ്ഞുനില്ക്കും കാൎയ്യക്കാരൻ TP. the minis-
ter close by the king. With Soc. അവരോട
ണഞ്ഞു Mud. With Loc. കേരളത്തിൽ അണ
ഞ്ഞ നാടഞ്ചു KU. the 5 border countries Pāṇḍi,
Congu, Wayanāḍu, Tuḷu, Punnāḍu. ഓടി അ
ണഞ്ഞു പിടിച്ചു CG. in war. കപ്പൽ അണഞ്ഞു
near the shore; also temporal by പെരുനാൾ
വന്നണഞ്ഞു KU. മരിപ്പാൻ ൩ നാൾ അണ
ഞ്ഞാൽ a med.

Inf. അണയച്ചെന്നു RC. അണയത്തു near.

V. N. അണവ് arrival, closeness, love (= ചേ
ൎച്ച) അണവിൽ ചിന്തിപ്പാൻ RC 8.

a. v. അണെക്ക T. C. M. 1. to bring into contact,
esp. embrace, hug. ചുംബനത്തിന്നു മുഖത്തെ
അണെച്ചു CG. പാമ്പിനെ കഴുത്തിൽ അണെ
ച്ചു Bhr. ഇറച്ചി എൻകവിൾത്തടത്തിൽ അ
ണെത്തു RC 29. ഹസ്തം മാൎവ്വിൽ അണെച്ചു,
മാറണെച്ചു തൊടുക in reverencing; മെയ്യോടു
മെയ്യും അണെച്ചു കൊണ്ടു. വേണുവെ വായോ
ടണെച്ചു CG. put the flute to the lips. തോക്ക
ണെച്ചു വെടിവെപ്പാൻപുറപ്പെട്ടു TR. levelled
the gun. കരെക്കണച്ചു cast anchor. ചൂരൽഅ
ണെക്ക TP. give a beating. 2. whet, grind;
വാൾ അണെച്ചു. — അണെക്കുന്നകല്ല്, പലക
whetting stone, board വെരിക്ക് അണെക്ക
(see മെരു) to take the civet V1. 3. So. to
pant V1.

V. N. അണച്ചൽ, അണെപ്പു sharpening, pant-
ing V1.

അണൽ aṇal C.M.T. (also palate, see അണ്ണം)
Jaw, hinder part of mouth. ദന്തനാളി പല്ലിന്റെ
അണലിൽ അടുത്തുണ്ടാം a med.

അണ(ൽ)പ്പല്ല് grinder, double tooth (opp. ഉമ്മ
രപ്പല്ല്) അണപ്പല്ലിന്റെ ഇടയിൽ എല്ലു തട
ഞ്ഞു Arb. also അണയിലേപ്പല്ല് V2. വെണ്മ
യിൽ അണക്കടപ്പല്ലുകൊണ്ടമൎക്കയും Nal 3.
(from rage, whilst smiling with the front-
teeth).

അണലി viper, and അണലിൽപാമ്പു V1.

അണ, അണാ aṇa H. 1/16 Rupee.

അണി aṇi T. M. C. (√ അണു) 1. Row, line of
soldiers; അണി പകുക്ക to set in array, അണി
നില്ക്ക, stand in files. 2. decoration, ഛത്രം
അണിമുടി മീതേ പിടിച്ചതു KR. above the
diadem. മുത്തണിമുലയാൾ Bhr. the breasts
adorned with pearls, അണിമേന്മുലത്തടം, അ
ണിമാൎവ്വിടം RC. അണിമലർക്കുഴലിമാർ RC.
fine women. അണിമിഴികൾ Bhr. painted eyes.
അണിമുറ്റം Nal 2. court decorated for a
feast. അണിനൃത്തങ്ങൾ തുടങ്ങി CC. theatrical
dance of serpent. അണിയറ, അണിയലപ്പുര
dressing-room of players. അണിയലം കെട്ടിയേ
തേവരാവു prov. അണിയലക്കൊട്ട a basket
to hold the dresses of idols, etc. അണിശയനം
ചമെച്ചു (പുഷ്പം കൊണ്ടു) CC. a grand bed.
അണിവിരൽ ring-finger (also little finger,
little toe).

അണിയുക T. M. To wear (jewels,
arms), decorate oneself; ഉടല്ക്കണിഞ്ഞിരുന്ന ക
വചം RC. മുലയിണയിലണിവതിനു മുത്തു Nal.
പൊന്നണിഞ്ഞാനകൾ Mud. കസ്തൂരികലഭങ്ങ
ളെ അണിഞ്ഞാലും KR5. കേശത്തിൽ അണിഞ്ഞ
പുഷ്പങ്ങൾ KR. മാലമാറിൽ അ.. Mud. തോടകൾ
കാതിൽ അ. CG. ചോര എടുത്തണിഞ്ഞു combat-
ants. പൊടികൊണ്ടണിഞ്ഞു Bhr 11. mourning
women, അവൾ പൊടി അണിഞ്ഞു കാണ്മാൻ
Nal 3. അധരകുണ്ഡലമണിഞ്ഞുഗണ്ഡം KR. (fig.)
V. N. അണിയൽ f. i. ആടാചാക്യാൎക്കണിയൽ
പ്രധാനം (prov.)

അണിവു, മേനിക്കണിവായി നില്ക്കും CG.

C. V. അണിയിക്ക to dress, adorn. ആന അ.
dress out an elephant for processions, തല
മുടിയിലണികുസുമനികരമണിയിച്ചു Nal 2.
മണിമകുടം അ. Mud.

"https://ml.wikisource.org/w/index.php?title=താൾ:CiXIV68.pdf/40&oldid=184185" എന്ന താളിൽനിന്ന് ശേഖരിച്ചത്