താൾ:CiXIV68.pdf/38

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

അടിയ — അടിയു 16 അടുക

അടിമപ്പണിചെയ്ക Bhr. 2. serve as slaves.
അടിമയാപന immunity granted to slaves by
their masters B.

അടിയൻ & അടിയേൻ aḍiyaǹ (അടി 1)
I your servant, in obl. cases അടിയത്തെ TP.
pl. അടിയങ്ങൾ, അടിയാർ, അടിയത്തങ്ങൾ
ആറാളെ MR. six of us. In po. similarly അ
ടിമയായ്പുക്കൊരിവൻ CG.

അടിയം 1 = അടിയൻ f. i. ചൊല്ലുവാൻ ഇന്ന
ടിയത്തിനാൽ അസാദ്ധ്യം Genov. I cannot.
2. = അടികൾ (4) No. കുഞ്ഞടിയത്തേ TP.
oh my young Lord! (Voc.)

അടിയാൻ m.; — യാൾ, - യാത്തി B. — യാട്ടി
V. f. slave, servant (pl. അടിയാർ and അടി
വർ). അടിയാൻ കുടിപതികളെയും കടത്തി
TR. removed all the inhabitants. അന്യായ
ക്കാരന്റെ അടിയാൻ ഈ സാക്ഷി MR.
his dependant.

അടിയാർ also 1. a low caste's wife. 2. low castes
(opp. കുടിയാർ cultivators). 3. (from അടി
4.) landholders. അടിയാന്മാർ a class of
lower Brahmans, servants of Bhagavati.

അടിയാർപണം an old tax, paid to Jenmis.
അ. തരാത്ത തീയരെ തടുക്കയും തക്കയും TR.

അടിയോടിമാർ a class of Nāyers, esp. in the
Caḍttuvanāḍu കടത്തുവനാട്ടടിയോടി, അ
ടിയോടി മൂത്തങ്ങ് ഒരു തമ്പുരാനായി po.
(അടി 4.)

അടിയുക, ഞ്ഞു aḍiyuɤa (അടി 1) 1. Fall
to the ground, as rotten fruit. ഞാർ കെട്ടടിഞ്ഞു
പോയി spoiled by rain. അരക്കർ കാകുത്തൻ
കാലിണക്കീഴ് അടിന്തു വീണഴുത് ഇരന്താർ
RC 25. fell at Rāma's feet. വീണടിഞ്ഞു മുല
കൾ RS. 2. drift on shore, കപ്പൽ അടിഞ്ഞു
V1. ആ പൊടി തിരവായൂടെ വന്നടിഞ്ഞു തീരത്തു
Bhr. borne by the waves. മീൻ, കക്കു, etc. വന്ന
ടിഞ്ഞു came in shoals. കടലിൽ ഉടനുടൻ അടി
യും തിരമാല RS. beat. 3. കൺ അ. the eye
suffers from excessive secretion. കണ്ണടിയു
ന്നതിന്നു നന്നു a med. നീരടിയുന്നതും ചവർ
അടിയുന്നതും med.

അടുക, ട്ടു aḍuɤa T. C. Tu. obs. (അണ്ടു
C. Te. Tu.) 1. Come into contact, come to be
close upon (അടൽ etc.) 2. to cook (അടുക്കള).
അടുമാറി = അടമാറി q. v.

അടുക്ക, ത്തു T. M. 1. to come nigh, approach,
close, with Acc. എന്നെ അടുത്തു, Loc. അ
വരോട് അ. Dat. പുഷ്പ പുരിക്കടുത്തു Mud.
Gen. പതിയുടെ അടുത്തുനിന്നു KR. ചിറ
യുടെ അടുത്തു നില്ക്ക MR. ഗുദത്തിന്റെ അ
ടുത്തോളം Nid. (അടുത്തു treated as adverbial
Noun) വാങ്ങാതെ അടുത്തു പോർ ചെയ്യും
KR. in battle. യാത്ര അടുത്തു Mud. the time
of departure. അസ്തമിപ്പതിന്നടുത്തു സൂൎയ്യൻ‍
Mud. നിൻതല പോവതിന്നടുത്തു is en-
dangered. 2. to beseem, become, be pro-
portionate to. അടുക്കും വണ്ണം in becoming
manner RC. പെണ്ണുപിള്ളെക്കും അടുക്കും
ആചാരം KU. ordinances for Nāyer women.
അന്നടുക്കും അനന്തരവരെയും കൂട്ടി TR.
with the consent of the apparent heirs,
(also അന്നടുത്ത — MR.) അടുക്കുംമുതൽ fees,
perquisites, അടുക്കുവതു rights retained by
the original proprietor from the purchaser.
എടുത്തതിന്നടുത്ത കൂലി pay according to the
work done. ചോറുവെയിച്ചോണ്ടാൽ ഒരുത്ത
ന് അടുത്തത് എടുക്കുന്ന് ആർ TP. who is
to serve me at meals. ഒരുത്തിക്ക് അടുത്ത
തു കൊടുക്കരുതോ TP. better take a wife.

Neg. അടാവഴി impassable road V1.

അടാത്തതു പ്രവൃത്തിക്ക do what is wrong.

Inf. അടുക്കേ, അടുക്കൽ 1. near. തിരുമുമ്പിൽ or
പാദത്തിങ്കൽ അടുക്കെ വെച്ചു Bhg. വീട്ടിന്ന
ടുക്കൽ TP. ‍രാമന്റെ അടുക്കെ നില്ക്ക KR.
2. soon, അടുക്കേ വരൂ, TR. come soon.

അടുക്കേ treated as noun. അഛ്ശന്റെ അടുക്കേ
ക്കായി വരുന്നു MR.

Adj. part. അടുത്ത 1. near, next. അടുത്ത
നാൾ, അടുത്താൾ TR. next day. അടുത്ത
പിറ്റെ നാൾ day after tomorrow. അടുത്തതു
നിന്റെ ഭരതനല്ലയോ KR. the next heir.
2. becoming, അടുത്ത പോലെ as convenient.
അടുത്തൂൺ monthly support.

"https://ml.wikisource.org/w/index.php?title=താൾ:CiXIV68.pdf/38&oldid=184182" എന്ന താളിൽനിന്ന് ശേഖരിച്ചത്