താൾ:CiXIV68.pdf/370

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ചമ്പാ — ചരക്കു 348 ചരടു — ചരതം

ചമ്പാ čambā T. M. in ചമ്പാനെല്ലു, ചമ്പാൻ
A superior kind of rice.

ചമ്പു čambu (Tu. rotten, see ചമ്മി) Leavings,
refuse = ചപ്പ്; in So. also a carcass B.

ചമ്പാടൻ N. pr. in ച. വഴക്കു prov.

ചമ്മട്ടി čammaṭṭi (Tdbh., ചൎമ്മയഷ്ടി) 1. Scourge,
whip ച. പിടിച്ചു Bhr. ച. കൊണ്ടടിച്ചു Nal.
2. (T. hammer) ചമ്മട്ടികൂടം hammer for beat-
ing metal into plates V1.

ചമ്മണം čammaṇam M. T. (also T. ചപ്പണം
കൂട്ടുക = ചമ്പറം) Sitting cross-legged ചമ്മണ
പ്പടിയായിട്ടിരിക്ക No., ചമ്മണം കുത്തിയിരി
ക്ക V2., also ചന്ദനപ്പടി —.

ചമ്മന്തി = സംബന്ധി A relish, ചട്ടിണി.

ചമ്മല čammala M. (Tdbh.; ശമലം; T. ചമ
ലം—ലൈ filthiness. S. സമല Winsl.)=
അലമ്പു, പ്രയാസം — ചമ്മലയായി=Here is a
mess; എടാ ചമ്മലേ what a bother! how annoy-
ing!

ചമ്മാത്തു čammāttu̥ (So. ചെ —insulting ges-
ture) Blow? ചിലൎക്കു ച. ചിലൎക്കു കൊഞ്ഞനം
Anj. [plant.

ചമ്മി čammi (C. wet, damp) = ചണ്ടി A water-

ചയം čayam S. (√ ചി) Crowd കുസുമചയസു
രഭി AR.
ചയനം gathering.

I. ചരം čaram S. (ചർ) Moveable. The quali-
ties of the zodiacal signs are three ചരം, സ്ഥി
രം, ഉഭയം (astrol.)
ചരജന്തുക്കൾ Sk. living beings.

II. ചരം (Tdbh., ശരം) Arrow വില്ലും ചരവും TR.
ച. കുത്തുവാൻ നിലം കിട്ടീട്ടില്ല TP. to conquer.
നൽച. തൊടുത്തു KR. ചെഞ്ചരം etc.
ചരകതിർ throwing rays like arrows രാക്ഷ
സീകടേ മദ്ധ്യേ ക്രൂരമാം ച'രായൊരു രാമ
സൂൎയ്യൻ KR.
ചരപ്പാടു V1. = അമ്പുപാടു distance of a shot.

ചരകം čaraγam S., N. pr. A medical treatise.

ചരക്കു čarakku̥ 5. (I ചരം) 1. Merchandize,
cargo, ച. കയറ്റുക, ഇറക്കുക or കിഴിക്ക. ച
രക്കിന്നു അഴിച്ചൽ ഉണ്ടു goods sell readily.
2. different moveables or valuable articles, as

തുണിച്ച. clothes, also = ചക്കര (in meals) &
other drugs; = വട്ടളം a boiler or caldron ച.
ചെമ്പു; fruits ച. താഴ്ത്തുന്നതു TR., ച. പറിക്ക
MR. (cocoanuts, etc.); also fruit-trees ച. വി
വരവും ഫലവിവരവും TR. [for goods.

ചരക്കുമേനി V1. current coin; B. a large boat

ചരടു čaraḍu̥ (S. സരം, സരിൽ) T. M. String,
esp. nuptial, ചരടറ്റവൾ a widow (ചരടു വാ
ങ്ങിയവൾ V1., ച. പറിച്ച സ്ത്രീ B.). പെണ്ണു
ങ്ങൾ കഴുത്തു കെട്ടുന്ന എണ്ണച്ചരടു TR.—bow-
string, see കൈച്ച., also ചവളം ചരട്ടുകുന്ത
ങ്ങളും SitVij. lances thrown & recovered by
a string. യന്ത്രതോരണച്ച. Mud. a string which
brings down the whole arch.—measuring line
നീളത്തിൽ ചില ച. പിടിച്ചും RS. (= നൂൽ).
ചരടു തിരിക്ക to twist a cord; to lie.
ചരട്ടു പമ്പരം a pegtop to play with MC. ച.
പോലെ.
ചരട്ടുതള a clew of string.
ചരട്ടുളി a harpoon.

ചരണം čaraṇam S. (ചർ) 1. Moving; foot.
ചരണതാർ Bhg. (hon.). ചരണകരാദി V1. feet
& arms. ചരണപ്പൂമ്പൊടി CG. ചരണാന്തേ ശ
രണം Brhmd. = കാക്കൽ— ചരണൻ S. = കാ
ലാൾ V1.; നതചരണനാം Mud. 2. Tdbh., ശ
രണം refuge.

ചരതം čaraδam (C. Te. സരക്കു) 1. Care ച.
ഇല്ലാത്തവൻ prov. the negligent. ച'മോടു പൊ
രുവതിന്നു Bhr. to fight well. ച'മായി കൊടു
ത്തീടു RC. to give honorably. ച'മായറിക നീ
RC.— ചരതം കണ്ടാൻ ഒരു നിഷാധനെ PT.
watched, observed a hunter. 2. laying up,
parsimony V1. 2.
denV. ചരതിക്ക (T. ചവതരിക്ക) 1. to collect,
lay up as ദ്രവ്യം, വിറകു, മുതൽ ചരസിക്ക
(sic.) V1. 2. to do carefully, accurately
ശരണം എന്നു നണ്ണി ചരതിച്ചുള്ളിൽ കരുതി
Bhr. ചരതിച്ചു ചൊല്ലിനാൻ CG. ച'ച്ചു ചൊ
ല്ലുവൻ huntg. ച'ച്ചു കൂറിനൻ മുടിവെല്ലാം
RC. ച'ച്ചു പഠിച്ചാൽ Anj. learn diligently.
അതിന്നു ച'ച്ചോ beware of that! കണ്ണനെ
നന്ന ച'ച്ചോളേ TP. tend, nurse!

"https://ml.wikisource.org/w/index.php?title=താൾ:CiXIV68.pdf/370&oldid=184516" എന്ന താളിൽനിന്ന് ശേഖരിച്ചത്