താൾ:CiXIV68.pdf/313

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

കെടുക — കെട്ടു 291 കെട്ടു

കെടുമതി 1. damage, loss. 2. wrong headed,=
കഷ്ടബുദ്ധി.

കെടുവളം B. bad soil.

കെടുക keḍuγa 5. (Te. ചെടു) 1. To go out,
to be extinguished, as തീ etc. നിലാവു കെട്ടു V1.
has set. പോയ്ക്കെടും യജ്ജങ്ങൾ CG. cease.
ദാഹം കെടുമാറിളന്നീരും Bal Rām. പേടികെ
ടുമാറു ചോദിച്ചു Bhg. താപം കെടുംപടി Mud.
2. to be ruined, spoilt, damaged അതിൽ ച
ത്തുകെട്ടുപോയതു TN. the killed & missing.
വമ്പട കേട്ടു മണ്ടുന്നു Bhr. worsted. കെട്ടുതിരി
ച്ചിതു, കെട്ടുപോയി defeated. ഇരിമ്പും തൊഴി
ലും ഇരിക്കേ കെടും, നടന്നു കെട്ട വൈദ്യനും
ഇരുന്നു കെട്ട വേശ്യയും ഇല്ല prov.
VN. I. കെടുതി 1. ruin, danger (അതിന്നും ഒരു
കെ. അവന്നില്ല AR.) 2. weakness, misery
(=കേടു q. v.)
II. കെടുമ്പു 1. depravity. 2. rottenness, കെ.
പിടിക്ക. 3. a wart (loc.) —
den V. കെടുമ്പിക്ക to be spoiled by drying
up=വെള്ളം വറ്റി കെടുക (So., partly
No., comp. കുടുമ്പുക).
adj. part. കെട്ട 1. lost, as ബുദ്ധികെട്ടവൻ
fool (=ഇല്ലാത്ത) 2. bad (=ആകാത്ത), കെ
ട്ടകാര്യം.
v. a. കെടുക്ക 1. to quench, to do away with അ
ഗ്നിയെ കെ'രുതു VCh. (superstition). തണ്ണീർ
കൊടുത്തു തളൎച്ച കെടുക്കിലേ Bhr. — fig.: വ
ണ്ടിന്റെ നിറം കെടുക്കുന്നൊരളകഭംഗി KR.
extinguish=surpass. പൈ കെടുത്തു; ഭക്തി
യും കൊടുത്തീടും ആപത്തും കെടുത്തീടും
VilvP. 2. to damage, ruin അരചനെ കെ
ടുത്തൊന്നും പറയൊല്ല Anj. abuse.
CV. കെടുപ്പിക്ക f. i. വേപ്പെണ്ണ ധാതുക്കളെ കെ
ടുപ്പിക്കും GP.

കെട്ടു keṭṭu̥ M. (=കട്ടു 3. q. v.) 1. A tie, band,
(നടു —, തല —); clamp, fetters, knot (ആണ്കെ
ട്ടു common, പെണ്കെട്ടു weavers' knot). 2. con-
nection, as of marriage (പെണ്കെട്ടു); confeder-
acy, etc. ഒരു കെട്ടായിരിക്ക to plot together.
3. bundle, parcel, കെട്ടും പേറും prov.; കുഞ്ഞി
കുട്ടികൾ കെട്ടും കെട്ടി പുറപ്പെട്ടു പോവാൻ ഭാ
വിച്ചു prepared for flight. കുടികൾ കെട്ടു കെട്ടി

വാങ്ങിച്ചു പോരുന്നു inhabitants retire, കുഞ്ഞി
കുട്ടികളെ കെട്ടുകെട്ടിച്ചു കുടി ഒഴിപ്പിച്ചു TR.
(officers to attach a house). — കെട്ടും കിഴിയും
ഒപ്പിച്ചേച്ചു KU. customary presents (smaller
& larger) offered to a Rāja. കെട്ടും കാരായ്മയും
prov. 4. restraint, prevention (as by charms);
bank, dam കെട്ടുവരമ്പു. 5. a construction,
building; നാലുകെട്ടു with 4 wings, മുങ്കെട്ടു. പി
ങ്കെട്ടു; മൂന്നാം കെട്ടിൽ കടന്നു KR. (കക്ഷ്യ in
palace). 6. a community ഇടച്ചേരി കെട്ടു കാ
ക്ക TP. to defend the territory of I. അറവി കെ
ട്ടു, ഹിന്തുകെട്ടു Ti. nation, land (Mpl. usage).

Hence: കെട്ടകം (5) house; കെ. പുക്കു VCh.
chamber; കെ.തന്നിൽനിന്നുപെട്ടന്നുപോന്നു CG.
കെട്ടറുപ്പ separating ties, joined hands, pull-
ing the link of a finger; (2) chastity in
marriage & widowhood; So.=കുലസ്ത്രീമാ
ൎഗ്ഗം, മക്കത്തായം.
കെട്ടഴിക്ക to untie, unloose, also എരുതിനെ
കെട്ടു കഴിച്ചു TR. [Rāja, etc.
കെട്ടിലമ്മ (2) married lady, wife of a Brahman,
കെട്ടുകഥ (5) fiction, story=കറ്റുകെട്ട്.
കെട്ടുകാരൻ (3) bearer. കെ. അത്താണിയെ
നോക്കുമ്പോലെ prov.
കെട്ടുകുറ്റി post for tying cattle or boats.
കെട്ടുകെട്ടു So. (3) office of storekeeper. കെട്ടു
കെട്ടുക to bundle, see under 3.
കെട്ടുകെട്ടുകാരൻ B. a steward.
കെട്ടുതാലി വെക്ക (2) giving the താലി for
marriages, a ചെറുജന്മം of തട്ടാൻ MR.
കെട്ടുതോണി (5) a large boat B.
കെട്ടുപണി (5) a structure.
കെട്ടുപാടു (4) entanglement, trouble, കെ'ടിന്നു
കൊടുത്താൽ മുട്ടിന്നു കിട്ടും prov. — costive-
ness—(2) league, alliance. — (loc.) a Sūdra's
wife.
കെട്ടുപെടുക pass. v. to be tied; കെ'ട്ടീടിന ദ
മ്പതിമാരെ അഴിച്ചു CG. released the pair
from their bonds. (2) to combine, (4) to be
entangled, stopped, as മുലമൂത്രാദികൾ a med.
കെട്ടുമരം a raft.
കെട്ടുവഞ്ചി a boat with sewed planks.


37*

"https://ml.wikisource.org/w/index.php?title=താൾ:CiXIV68.pdf/313&oldid=184459" എന്ന താളിൽനിന്ന് ശേഖരിച്ചത്