താൾ:CiXIV68.pdf/272

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

കിറുകി — കിസ്ത് 250 കിസ്മത്ത് — കിളൎക്ക

കിറുകിണ്ണിപ്പാല & കിളുതിന്നിപ്പാല
see കിടുകി —.

I. കിറുക്ക, ത്തു kir̀ukka T.M. To be insolent,
(=കിറ) generally കെറുക്ക; ഇത്തിര കിറുത്തു TP.
കിറുതു So. കിറുവു No. insolence.

II. കിറുക്ക, ക്കി T. C. Tu. M. (hence കീറു) To
erase, strike out.
കിറുകിറുക്ക 1. creaking, noise of writing on
Olas. കിറുകിറീ എന്നു ചോര വന്നു (vu.)
2. to become embroiled.

കില kila S., L. quidem; probably =പോൽ.

കിലാസം kilāsam S. Scab, leprosy.

കിലുകില kiluγila 5. (also S.) Tinkling, ratt-
ling, loud laughter, monkey's babble. പരവ
ശാൽ കി. ശബ്ദം ചെയ്തു AR. (in despair).
കിലുകിലുക്ക, ത്തു to rattle, ring. കൂട്ടമായി കി'
ത്തീടിനാർ KR. (monkeys) —
കപികളുടെ കിലുകിലിതം കേട്ടു Si Pu.
കിലുകിലുവ a shrub =തന്തലതല്ലി V1.
കിലുക്കു a rattle. കിലുക്കാമ്പുട്ടിൽ T. M. Crota-
laria laburnifolia, with rattling pod.
കിലുക്കുക, ക്കി to wear foot-trinkets (=കിണു).
കിലുങ്ങുക ringing of bells.

കിൽ kil (Loc. of VN. എങ്കിൽ, അല്ലായ്കിൽ)
transferred to one Noun: ഒന്നുകിൽ q. v.

കില്ബിഷം kilḃišam S. Guilt, sin. കില്ബിഷാം
ഗാരേ പതിക്കയില്ല Nal.

കില്ല Ar. qila̓ H. Fort. കില്ലദാർ, P. കില്യദാർ
Ti., കിലെദാറൻ TR. commandant of a fort.

കില്ലു killu̥ (T. C. ഗിലി =കിടിലം) Doubt. കി
ല്ലില്ല കൊല്ലും PT. doubtless. കില്ലതിന്നില്ല തെ
ല്ലും Bhr. കില്ലറ്റു കേട്ടീടിലാം TR. hear & learn
for sure. കൊല്ലുവാൻ കില്ലില്ലാത്തവൻ SiPu.

കിശോരൻ kiṧōraǹ S. Colt; lad, minor — a
cocoanut tree with 10 branches, 2 years old.

കിഷ്കിന്ധ kiškindha S. Bāli's residence in
Orissa KR.

കിഷ്കു kišku S. Forearm, cubit.

കിസലയം kiaalayam S. Sprout, shooting
leaf. കിസലയചയനിലീനനായി AR.

കിസ്ത് Ar. qisṯ Instalment, term. മൂന്നാം കി
സ്തിൻറെ പണം പിരിപ്പിച്ചു TR. (=ഗഡു) —

൪ മാസത്തേ കിസ്ബന്തിക്കണക്കു TR. the settle-
ment of one term of revenue (kistbandi).

കിസ്മത്ത് Ar. khidmat, Service.

കിള kiḷa 1. (T.=കിണ്ടു) Digging, digged place,
mudwall. മതിൽ കിളകഴിച്ചു MR. പന്നിയുടെ കി
ള കണ്ടു (of a hog). 2. (see കിളു) bud, sprout V1.
denV. കിളെക്ക to dig up, work with spade,
raise mud or earth. പടന്നകൾ കിളെച്ചു ന
ന്നാക്കി TR. പറമ്പു കി. to fence in. കിഴങ്ങു
കി. to dig out. കുഴിച്ചുവെച്ചതു കിളെച്ചെടു
ത്തു (treasure buried). കുന്നു കിളെച്ചുറപ്പിച്ചു
TR. fortified it.
CV. കിളപ്പിക്ക f. i. അന്നിലം കിളപ്പിച്ചു നോ
ക്കി Mud. had it dug about. പറമ്പു കി. TR.
have the mudwall repaired (also പുറങ്കിള
കി). [bear a grudge V1.

കിളമ്പുക kiḷambuγa T. M. (കിളു) To rise;
കിളർ T. splendour. കിളർനാടു RC.
കിളരുക T. M. (aC. കെളുരു Te. C. കെരളു) v.
n. 1. to rise, grow high. കടൽ കിളൎന്തലറും
പോലെ RC. കിളൎന്നു പൊങ്ങീടിനധൂളി Bhr.
ഒളികിളൎന്തവളർ ചൂലം RC. കിളൎന്നു വൈ
രം ഹൃദി കംസന്നേറ്റം CC. ഉൾക്കിളരുന്ന
രിചം കൊണ്ടണെന്തു RC. 2. to burst, as
a floor not smeared with cowdung.
VN. കിളൎച്ച rising, as of പൊടി.
കിളൎത്തുക v. a. to raise, make high കണ്ടം കി.
to break up by first ploughing.
കിളറുക, റി v. n. to rise as dust (T. to stir) ഉൾ
ക്കരളിൽ കിളറുന്നൊരു കോപേന Mud.

കിളൎക്ക, ൎത്തു kiḷarka 1. To be corroded (C. Tu.
കിലുമ്പു). 2. T. to shine (see കിളർ).
കിളൎപ്പു, കിളാവു verdigris.
denV. കിളാവിക്ക; കിളൎപ്പു നാറുന്നു V1.
കിളാച്ചൽ V1. corrosion, absorption വളക്കി
ളാച്ചലുളള നിലം V2.
കിളാൎപ്പു No. slight appearance, faint colour-
ing. ചോരക്കിളാൎപ്പു marks of blood, in
hunting, in spitting (med.) No. കി. ചുഴെ
ക്ക =കിളൎപ്പു.
കിളാവു NoM. കി. നോക്കി വലിക്ക pull a boat
over long waves or a long sea. വരവും കി
ളാവും short & long sea (fisher-language).

"https://ml.wikisource.org/w/index.php?title=താൾ:CiXIV68.pdf/272&oldid=184418" എന്ന താളിൽനിന്ന് ശേഖരിച്ചത്