താൾ:CiXIV68.pdf/256

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

കാണുക 234 കണ്ടു

കാണുക, കണ്ടു kāṇuγa 5.(കൺ) 1. v. a. To
see കണ്ണാലേ കണ്ടു. കാണ്മോളം till you see,
കാണ്മതിന്നില്ല cannot be found. നിങ്ങൾക്കു
ഞാൻ ഒരുപായം കണ്ടിതു KR. found a way for
you. ഒരേടത്തു കണ്ടതും കേട്ടതും (vu.) stories.
വിസ്തരിച്ചേടത്തു കണ്ടതു TR. the result of the
investigation. — to meet (നിങ്ങളുമായി കാണ്മാൻ,
ചെന്നു കണ്ടു പോരുവാൻ to visit TR.) to look,
കേൾക്കയില്ല എന്നാൽ നീ കണ്ടൊ if you do
not obey, look to yourself. — മരിച്ചു പോകുന്ന
തും കണ്ടു കണ്ടു Mud. (repeatedly). 2. v. n.
a., to be seen, seem, appear കറുത്തു കണ്ടു
looked black. കണ്ണന്നു കണ്ടത് ഒക്കയും, കന്യ
കെക്കു കിനാവുകൾ കാണും DN. എങ്ങിവൻ
പോയിപോൽ എങ്ങിവൻ കാണേണം CG. സ്വാ
ദുഭക്ഷ്യത്തെ കണ്ണിൽ കാണവേ കാട്ടി KeiN. ക
ണ്ടിട്ടില്ല എന്ന ഭാവം കാണുന്നു നിണക്കിപ്പോൾ
Bhr. you look, as if you had never seen me. —
Neg. പ്രജകൾക്കു കാണാതേ ആയ്വന്നു നമ്മിൽ
അനുരാഗം Mud. disappeared. കാണരുതാത കുല
സ്ത്രീ=കണ്ടുകൂടാത Mud. — b., to appear the
very thing, be sufficient കാണും മത്സ്യങ്ങൾ
കിട്ടും PP. enough. ആ പെട്ടി ഏകദേശം ൪
തുലാം കാണും TR. may amount to. അഞ്ചു മാരി
ന്റെ മേൽ കാണും പീടികെക്കും മരത്തിന്നും
(jud.) the distance may be. മനസ്സടക്കുവാൻ ക
ഴിവു കാണാഞ്ഞു KR.(=പോരാഞ്ഞു). 3. aux.
V. എന്നതും ഓൎത്തു കാൺ നീ CG. consider,
also അങ്ങനെ ചെയ്തു കാണേണം KU. do stated-
ly, regularly. സേവിച്ചു കാണ്മാൻ തക്കവണ്ണം ക
ല്പിച്ചു KU. പറഞ്ഞവണ്ണം ഒന്നും നടന്നു കണ്ടതും
ഇല്ല TR. none of the promises have been kept.

Hence: കണ്ട adj. part. (2) any കണ്ട ജനങ്ങൾ
=വല്ലവർ; കണ്ടവർ: 1.=കാണികൾ eyewit-
nesses. കണ്ടവർ കണ്ടവർ വിസ്മയം കൈക്കൊ
ണ്ടു VetC. as many as saw it. 2. കണ്ടവൎക്കു
കൊടുക്ക Mud. to give to the next best. — കണ്ട
ദിക്കിൽ ചെന്നു ഭിക്ഷ മേടിക്ക Si Pu.=കണ്ടേ
ടവും anywhere. കണ്ട ഭക്ഷ്യങ്ങൾ whatever
of victuals can be got. കണ്ട കാടന്മാർ പോലെ
KR. കണ്ടമീൻ കറിക്കാകാ prov. not every. ക
ണ്ട മുതൽ TR. all the property.

കണ്ടു adv. part. (2) 1. At the rate of. നൂ
റ്റിന്നു ൩ പണം കണ്ടു നികിതിയിൽ കയറ്റി
TR. raised the taxes by 3 pct. പത്തിന്ന് ആ
റു കണ്ടു തരേണം six in ten. ഒന്നിന്നു നാലു
കണ്ടു മുളകു തന്നോളേണം TR. 4 times as much
pepper (=ഒന്നുക്കു നാലിരട്ടിച്ചു തന്നു). ഏതാനും
ഏറ കണ്ടു ചാൎത്തി assessed somewhat higher.
അസാരം ക. കലശൽ ഉണ്ടായി, വളരേക്കണ്ടു
ള്ള വായിഷ്ഠാനം, ഇല്ലത്തുള്ള വസ്തുവകയും നേർ
പാതി ക. പകുത്തു TR. ഇവ അര അരപ്പലം ക.
അരെച്ചു, ഇവ കഴഞ്ച് ൟരണ്ടു ക. കൂട്ടി a med.
2. so as, esp. with neg. adv. ഒട്ടും വൈകാതേ
കണ്ടു KR. ആജ്ഞ ഒരിക്കലും ലംഘിയാതേ കണ്ടു
DM. കാണാതേ കണ്ടു, ചെയ്യാതേ കണ്ടു vu.=
ചെയ്യാണ്ടു, ഇല്ലാണ്ടുവന്നാൽ TR. if that be not
the case (also Mud. കുത്തു കൊള്ളക്കണ്ട് ഒഴി
ഞ്ഞു=കൊള്ളാതേ കണ്ടു). നീ എനിയേ കണ്ടു
ആരും ഗ്രഹിക്കേണ്ടാ SiPu. [known.

കണ്ടുകണ്ടില്ലെന്നിരിക്കുന്നവൻ one hardly
കണ്ടുകാഴ്ച a present to superiors.
കണ്ടു കാൎയ്യം heading of letters, orders, title-
deeds, f. i. മായൻ ക. കാ. എന്നാൽ (or ആ
വതു) M., at seeing this, is required to do as
follows TR. [KR.
കണ്ടുകിട്ടുക to be found, so കണ്ടകപ്പെട്ടു സീത
കണ്ടുകൃഷി Government agriculture. W.
കണ്ടുകൂടായ്മ (കണ്ടൂടായ്മ) 1. dimness of eyes.
2.=കാണരായ്ക.
കണ്ടുകെട്ടു sequestration. W.
കണ്ടുകെട്ടുക to survey, make a list ക'ട്ടിയ
പാട്ടം TR. the produce surveyed. ഉണ്ട വീ
ട്ടിൽ ക'ട്ടരുതു prov.=confiscate, sequester,
(= ജപ്തി).
കണ്ടുകൊൾക observe a rule throughout. ഇ
ങ്ങനേ ക.. always at this rate, Gan. ഇത്
എല്ലാ മരത്തിന്നും ക.. CS. the same holds
good of all timber accounts.
കണ്ടുപഠിത്വം V1. imitation, example.
കണ്ടുപറക to accost, address.
കണ്ടുപിടിക്ക to discover; seize.
കണ്ടുഭാവിക്ക to imitate V2., also കണ്ടു ചെയ്ക.

"https://ml.wikisource.org/w/index.php?title=താൾ:CiXIV68.pdf/256&oldid=184402" എന്ന താളിൽനിന്ന് ശേഖരിച്ചത്