താൾ:CiXIV68.pdf/236

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

കൎണ്ണിക — കൎപ്പൂരം 214 കൎബുരം — കൎമ്മം

കൎണ്ണിക karṇriγa S. (കൎണ്ണം) 1. Ear-ring.
2. pericarp of the lotus (= ബീജകോശം) ക
ൎണ്ണികാതൻ ചൂഴും വിളങ്ങും ദലങ്ങൾ CG. കമ
ലത്തിൽ ക. മഹാമേരു Bhg.

കൎണ്ണികാരം Pterospermum acerifolium; കൎണ്ണി
കാരപ്പൂ = പാവട്ട (?)

കൎണ്ണേജപൻ = കൎണ്ണജപൻ. [ning.

കൎത്തനം kartanam S. 1. Cutting. 2. spin-
കൎത്തരി scissors, knife (= കത്തിരി).

കൎത്തവ്യം kartavyam S. (കർ, കൃ) 1. what
can or ought to be done = കാര്യം. ക. എന്തു
മോക്ഷത്തിന്നു Bhr. അവർ ജീവിച്ചു കൊൾവാ
ൻ നിന്നാൽ ഒരു ക. ആയുണ്ടു KR. 2. strength,
ability, authority = കൎത്തവ്യത f. i. അതിന്നു ന
മ്മാൽ (നമുക്കു) ക. ഇല്ല.

കൎത്താവ് kartāvu̥ S. 1. Agent; Nominative,
subject (gram.); author. f. കൎത്ത്രി. — അപരാധ
കൎത്താവായി ഞാൻ Vil. ആദ്യം കലശലക്കു കൎത്താ
ക്കന്മാർ MR. began the quarrel. 2. owner,
lord, possessor. കുഴിക്കാണകൎത്താവ് MR. etc.
കത്തൃകൎത്താവ് Lord of lords. 3. (also കൎത്തൻ,
കത്തനാർ) a rank, chiefly of ഇടപ്രഭു.

കൎത്തൃത്വം kartṛtvam S. The state of a ക
ൎത്താവ്, rule, authority, lordship. ജഗത്ത്രയ
കൎത്തൃത്വം UR. അന്തൎജ്ജനത്തിൻറെ മുതലിന്നു
നമ്പൂതിരിക്കു പ്രമാണമായ ക. ഉണ്ടു, കൈകാ
ര്യക. ഇല്ലാത്ത സ്ത്രീകൾ MR. unfit to manage
property. നികിതിക്ക് ഒരു ക. ഇല്ലാത്ത MR. who
have nothing to do with the payment of taxes.

കൎത്സ്ന്യം karlsnyam S. (കൃത്സന) The whole ദേ
ഹാദി ക. പിണഞ്ഞു വലഞ്ഞു PT.

കൎദ്ദമം kardamam S. Mire അണിഞ്ഞുള്ള പോ
ത്തുകൾ Nal.

കൎപ്പടം karpaḍam S. (കരു+പടം) Rags.

കൎപ്പരം karparam S. Skull, shield of turtle.

കൎപ്പൂരം karpūram S. (കറപ്പ+ഊറൽ) Camphor
from Laurus camphora പ്രകൃതി പുമാന്മാരും ക
ൎപ്പൂരദീപം പോലെ Bhg. പച്ച ക. crude C. GP.
ചൂടൻക.. camphor from cinnamom.
കൎപ്പൂരതുളസി a Salvia? [കന്യക Si Pu.
കൎപ്പൂരവള്ളി Lavandula carnosa ക'ക്കുതുല്യയാം

കൎപ്പൂരവാണി fine speaking woman ക. യും ക
സ്തൂരിവേണിയും CG.

കൎബുരം karburam S. (കറ ?) Variegated,
speckled. കൎബുരാദികൾ, Bhr. കൎബുരേന്ദ്രന്മാർ
AR. Rāxasas.

കൎമ്മം karmam S. (കർ, whence, L. carmen)
1. Act, action. The Accusative; കൎമ്മത്തിൽ ക്രിയ
the passive construction (gram.). അവന്റെ
ക. അറ്റുപോയി V. he is dead. 2. moral & re-
ligious act. നിത്യക. daily services. 3. നമ്മെ
ഒക്കയും ബന്ധിച്ച സാധനം കൎമ്മം GnP. actions
of this & former lives (of 3 kinds പുണ്യക.,
പാപക., മിശ്രക.); chiefly bad actions & their
consequences. 4. fate, destiny എൻ കൎമ്മം എ
ന്നു CG. (exclamation). ക. ഇല്ലാത്ത unlucky. ത
നിക്കു ഭാഗ്യം അനുഭവിക്കുന്നതിന്നു ക. പോരാ
Arb. his luck (as determined by the actions of
past lives). ഇങ്ങനെ ക. നമുക്കെടോ SiPu.
Hence: കൎമ്മകൎത്താവ് 1. agent & at the same time
object of the action (as one who kills him-
self) gram. — ആദിത്യൻ ഉദിക്കുമ്പോൾ ലോകരാ
ലുള്ള കൎമ്മാനുഷ്ഠാനങ്ങൾ എവിടെ ആദിത്യൻ അ
വിടേക്കു കൎമ്മകൎത്താവും എല്ലാം SidD.

കൎമ്മകാണ്ഡം (2) system of established cere-
monies.

കൎമ്മകുശലൻ practical person.

കൎമ്മക്ഷേത്രം (3); ഭാരതം. Bhg5. GnP. the
land of the migration of the soul.

കൎമ്മഗതി (3); തേടുന്ന ക'ക്കൊത്തവണ്ണം Bhr.
according to their deserts or fates.

കൎമ്മദോഷം sin & its fruit, ക'ത്താൽ unluckily;
so കൎമ്മഫലം, — ഭോഗം; കൎമ്മപ്പിഴ എന്നു ക
ണ്ണീർ ഒലിക്ക Bhr. to repent or lament one's
fate. കൎമ്മനാശം വരുത്തുക GnP. to secure
final emancipation.

കൎമ്മപാശം the chain of actions & consequences
ക'ത്തെ ലംഘിപ്പാൻ ബ്രഹ്മൎക്കും എളുതല്ല GnP.
കൎമ്മബദ്ധന്മാർ opp. to ജ്ഞാനത്തിന്നധികാ
രി ജനം GnP.
കൎമ്മബീജം മുളെക്ക—വറട്ടിക്കളക GnP.
കൎമ്മഭൂമി KU. Malayāḷam (opp. to ഭോഗഭൂമി
as well as ജ്ഞാനഭൂമി) where ceremonies

"https://ml.wikisource.org/w/index.php?title=താൾ:CiXIV68.pdf/236&oldid=184382" എന്ന താളിൽനിന്ന് ശേഖരിച്ചത്