താൾ:CiXIV68.pdf/231

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

കരണ — കരഭം 209 കരയം — കരാളം

കരടറ്റ thoroughly pleasing ഇങ്ങനെ ക. വാ
ക്കുകൾ കേട്ടു സീതാ തിങ്ങിന മോദത്തോടേ
നോക്കിനാൾ ഹനുമാനെ KR.

കരടും മുരടും rough surface.

കരണ karaṇa T. So M. Knot of sugarcane V1.

കരണം karaṇam S.(കർ) 1. Acting. 2. organ,
instrument (also the instrum. case). അന്തഃകര
ണങ്ങൾ the 4 faculties of the mind മനസ്സു,
ബുദ്ധി, ചിത്തം, അഹങ്കാരം, and 20 ബഹിഷ്ക
രണം (phil.). കരണങ്ങൾ തളൎന്നു Bhg. 3. the
11. constellations of the lunar fortnight as, പു
ഴു —, പന്നി —, ആനക്കരണം f. i. തിഥിയും
തൃതീയകൾ വാരണകരണവും Bhr. 4. deed,
document കരണത്തിന്നു ചേൎന്നതു കൈമുറി prov.
അതിന്നു ക. ചെയ്തു തരേണം, ഒരു കരണപ്പെട്ടി
TR. chiefly referring to the 6 tenures: കുഴി
ക്കാണം (of ⅛ ബലം), കാണം (¼ ബലം), ഒറ്റി
(½ ബലം), ഒറ്റിക്കുമ്പുറം (¾ ബലം), ജന്മപ്പ
ണയം (⅞), ജന്മം.
Hence: കരണത്രാണം head (po.)
കരണപ്പിഴ fine on unstamped deeds.
കരണം മറിയുക, ചാടുക to turn heels over
head,=പിമ്പുമറിയുക V1.
കരണീയം proper to be done. എന്നാൽ ക. എ
ന്തു KR. what must I do?

കരണ്ടകം karaṇḍaγam T. M. Chunam box of
betel chewers വെള്ളിക്ക. തച്ചുടച്ചു Nal.
കരണ്ട = കായാവു Carissa carandas, an acid
jungle fruit V1. [V1. 2. = കഷണ്ടി.
കരണ്ടി T. SoM. Te. a spoon. കരണ്ടിത്തലയൻ
കരണ്ടുക, കരണ്ടി എടുക്ക No. to scrape the inside
of metal-vessels (with a grating noise). —
കരണ്ഡം S. basket. [(കരളുക q. v.)

കരപത്രം karabatram S. (കരം) A saw.
കരപാലം a sword (po.)

കരപ്പൻ karappaǹ T.M. (കരക്ക) Eruptions,
scurf esp. on children's head; തീക്കരപ്പൻ ery-
sipelas; ചെങ്കരപ്പൻ inflamed gums; ഉമിക്കര
പ്പൻ, കൊള്ളിക്കരപ്പൻ B. different kinds.

കരപ്പോക്കു karapōkku̥ B. A kind of coloured
glass.

കരഭം karabham S. The middle of the hand.

കരയം karayam NoM. A tree. = കര 6. -kinds എ
ണ്ണക്കരയം, ചോരക്കരയം.

കരയാമ്പൂ karayāmbū So. = കറയാമ്പൂ.

കരയുക karayuγa (T. C. to call, Tu. to lament)
1. To cry, lament. എന്നോടു കരഞ്ഞു പോയി I
could not help weeping. 2. noises of animals,
to neigh, caw, eater-waul, കാള കരഞ്ഞുള്ള ഘോര
നിനാദം Mud. കരടിയുടെ ചുഴലവും നിന്നു കര
യുന്ന പിടിയാനകൾ KR.
VN. കരച്ചൽ f. i. കുഞ്ഞൻ കരയും കരച്ചൽ ക
ണ്ടു TP. വാതിലിന്റെ ക. creaking of a door.
CV. കരയിക്ക f. i. മൈതിലിയെ പെരിക കര
യിത്തു RC. ചൊല്ലി കരയിച്ചു KR.

കരയേറുക see കര.

കരൽ karal = കര 4. (Port. cairel) Border തൊ
പ്പിയുടെ കരൽ V2.

കരവാളം karavāḷam S. (കരപാലം) also കര
വാൾ Sword RC. കുന്തവും കരവാളും VCh. കര
വാളുമായി, ഇക്കരവാളാണ Mud.

കരവീരം S. = കണവീരം Nerium odorum.

കരസ്ഥം S. see കരം.

കരള karaḷa = കരടു, കയല 1. Knotty pieces
കരളക്കുമ്മായം (opp. നേരിയ) gross. 2. dried
fruit V1.

കരളുക, ണ്ടു karaḷuγa (II. കരക്ക) 1. To gnaw
pick, nibble, bore മൂഷികൻ കരണ്ടു മുടിക്കുന്നു
Bhr. കരണ്ടാകവേ തുളെക്കുന്നു PT. കരണ്ടുവെച്ചു
bit half through. 2. So. to mumble.
VN. കരൾ്ച gnawing, mumbling.

കരൾ karaḷ (കരു, കരുതുക) 1. Lungs and
heart, liver (C. Tu. bowels) കരളിടയിൽ ഒരു
വ്യാധി PT. also bowels കരൾ പുറത്തു വന്നു
jud. = കുടൽ. 2. heart, mind കരളിൽ കരുതാ
തെ Bhr. ഉൾക്കരളിൽ ഏറി കരുണ Mud. എന്നു
കരളിൽ നിശ്ചയം ഉണ്ടു KR. [ൟശ്വരമുല്ല.
കരളേകം, കരളവേകം Aristolochia Indica =

കരാർ Ar. qarār, Agreement, engagement ക
രാറെഴുതി MR. കരാറാധാരം etc.
കരാൎന്നാമം P. written agreement ക'ത്തിൽ ഉള്ള
പ്രകാരം, ഢീപ്പുവിന്റെ ക. TR. terms of
peace. [formidable.

കരാളം karāḷam S. Gaping, as a Rāxasa's mouth;


27

"https://ml.wikisource.org/w/index.php?title=താൾ:CiXIV68.pdf/231&oldid=184377" എന്ന താളിൽനിന്ന് ശേഖരിച്ചത്