താൾ:CiXIV68.pdf/228

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

കമ്പിക്ക — കമ്മു 206 കമ്മത്ത് — കയം

കമ്പിക്ക kambikka 1. see കമ്പം I. 2. (കമ്പം II.
or കമ്പു)=സ്തംഭിക്ക To be inflated, as the
abdomen from indigestion വയറു കമ്പിച്ചുപോ
ക=വീൎത്തു ഇരമ്പുക; ആനാഹം V2. 3. So.
to remain on hand from want of sale.

കമ്പിളി kambiḷi T. M. C. Tu. (S. കംബളം =
കരിമ്പടം) Woollen cloth, blanket. Port. Cam-
bolim. കമ്പിളിക്കുണ്ടോ കറ prov.
കമ്പിളിക്കെട്ടു, — മാറാപ്പു traveller's bundle.
കമ്പിളിപ്പഴം (loc.) mulberry.
കമ്പിളിപ്പുഴു So. caterpillar. (T. കമ്പിളിപ്പൂച്ചി).

കമ്പു kambu̥ T. M. 1. (= കണ്പു, comp. കണു)
Knot, joint of reeds, bamboo കമ്പില്ലാത കായൽ
VyM. കരിമ്പിന്നു ക. ദോഷം prov. ക. തട്ടിക്ക
ളക to plane the outside of a bamboo or
perforate its cells. ക. പൊട്ടും ഇളമുളയെപ്പോ
ലെ KumK. 2. (T. കപ്പി,=കണ്ണു?) grain half
ground, residue of pounded rice, നുച്ചു, നുറു
ക്കരി. 3. rod, stick=കമ്പ 2.
Hence: കമ്പരി Holcus spicatus.
കമ്പുകുലുക്കി=കുപ്പമേനി.

കമ്പുകം kambuγam (loc.) Breastplate (കമ്മു
ക or കംബു). [മ്പുകളം) Bazar. (So.)

കമ്പോളം kambōḷam (V1. കമ്പകുളം, V2. ക

കംബളം kamḃaḷam S. (see കമ്പിളി.) ഒരു ക'
ത്തിൽ വെച്ചു കെട്ടി Mud. ചിത്രക. കൊണ്ടു ഗാ
ത്രം മൂടി PT.

കംബു kamḃu S. Conch=ശംഖു f. i. കംബു
പാത്രേ ജലം കൊണ്ടഭിഷേകം Si Pu. കംബു
നാദം etc.
കംബുകണ്ഠി Bhr. കംബുഗ്രീവൻ one whose neck
is marked with spiral lines, like a shell
കണ്ഠത്തോടേറ്റിട്ടു തോറ്റുപോയിതേ കംബു
ക്കൾ എല്ലാം CG.

കമ്മു kammu̥ 1. S. = കം. 2. Tdbh. = ഖമ്മു RC.
3. T. Tdbh .= കൎമ്മം; hence:
കമ്മട്ടം No. കമ്മിട്ടം B. (T. കമ്പട്ടം) coinage,
mint ക. അടിക്ക V2. കളളക്ക. അടിക്ക VyM.
കമ്മട്ടി (see കമ്മാളർ) a tree growing near
the waterside, med. for procuring abortion,
Excæcaria camettia, Rh. ചെറു ക.. Ptero-
carpus relig.
കമ്മട്ടിവളളി Echites caryophyll.

കമ്മത്ത് kammat (T. കമ്പത്ത്) Leakage, oozing
place in digging a well. ക. എടുക്കുന്നു a stream
of water bursts forth. കമ്മത്തു കളഞ്ഞു വരട്ടേ
V1. bowl out the water. Prob. from Port.

Gamote, wooden bowl in boats, leakage.

കമ്മത്തി, കമ്മിത്തി Te. C. A caste of far-
mers? കുന്താപ്പുരം മാധവക്കമ്മത്തി TR. — (or
കുമ്മത്തി ?)

കമ്മൻ kammaǹ 1. (കമ്മു 3.) Worker, warrior
കമ്മരുടെ മാൎവ്വിടത്തിൽ തച്ചു RS. (in battle).
അക്കമ്മന്റെ ജീവനും പോയിതു CG. said of
an Asura. ആനക്കമ്മന്മാരേ രാക്ഷസരേ RS.
(call of Hanumān) you men of elephant strength!
2. loc. = ചെമ്പൻ a reddish poor soil found
here & there under the sand of the coast.

കമ്മൾ, കമ്മന്മാർ kammaḷ (So. കയ്മൾ) 1.
Strong, heroic persons (= കൎമ്മി). 2. Sūdra
Lords, as of Pul̤awāy, Nēriōṭṭu ഇല്ലത്തു മൂത്ത
കൂറ്റിൽ കമ്മൾസ്ഥാനം TR. 3. call of low
castes to Nāyers, applying a., to all (Kurum-
branāḍu) b., to lower Nāyer-castes only (Ka-
ḍuttanāḍu).

കമ്മാളർ kammāḷar T. M. The artificers ഐ
ങ്കുടിക. goldsmiths, braziers, carpenters, black-
smiths (in Te. C. Tu. കമ്മാര=കൎമ്മകാര S.)
& especially coppersmiths No. (or masons).
(No. ആശാരി, മൂശാരി, തട്ടാൻ, പെരിങ്കൊല്ലൻ,
ചെമ്പോട്ടി) f. കമ്മാട്ടി.
കമ്മാരൻ (S. കൎമ്മാരൻ smith) N. pr.
കമ്മാരി sailors of the lowest caste T. V1.

കമ്മി P. H. kami Deficiency (opp. ജാസ്തി) ജ
മയിൽ ഏതാനും കമ്മിചെയ്തു, അന്ന് ഇത്ര ക
മ്മിജാസ്തി ഉണ്ടായി MR.

കമ്മിട്ട്, കമ്മിറ്റ് E. To commit MR.

കമ്മുക kammuγa T. 1.= കപ്പുക To cover. 2.
to be hoarse V1.
കമ്മുക്കം ostentation V1.

കമ്രം kamram S.=കമനം Lovely. കമ്രമാം നാ
സിക Bhr. കമ്രാനനൻ etc. [Nal.
കൌതുകംകൊണ്ടു കമ്രത്വം നാഥെക്കകപ്പെടാ

കയം kayam T. M. Tu. (Te. paddyfield). 1.
Depth പുഴയിൽ ആഴമുളള ഒരു ക. Arb. deep

"https://ml.wikisource.org/w/index.php?title=താൾ:CiXIV68.pdf/228&oldid=184374" എന്ന താളിൽനിന്ന് ശേഖരിച്ചത്